സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്

February 17th, 2015

sunder-menon-doctorate-epathram

ദുബായ്: പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി. എ. സുന്ദര്‍ മേനോന് അമേരിക്കയിലെ യൂറോപ്യന്‍ കോണ്ടിനെന്റല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. മൂന്ന് ദശാബ്ദ കാലമായി ഗള്‍ഫ് മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചത്. യു. എ. ഇ., ഖത്തര്‍, പനാമ, ഇന്ത്യ എന്നിവിടങ്ങളില്‍ ബിസിനസ്സ് നടത്തുന്ന സണ്‍‌ ഗ്രൂപ്പ് ഇന്റര്‍നാഷ്ണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് സുന്ദര്‍ മേനോന്‍.

ഷാര്‍ജയിലെ ഇന്ത്യന്‍ ട്രേഡ് ആന്റ് എക്സിബിഷന്‍ സെന്ററും ദുബയിലെ ഹാലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിസും ചേര്‍ന്ന് പാം അറ്റ്ലാന്റിസ് ഹോട്ടലില്‍ സംഘടിപ്പിച്ച കോണ്വൊക്കേഷനില്‍ ഇ. സി. യു. വിന്റെ എക്സിക്യൂട്ടീവ് ഗവര്‍ണ്ണര്‍ ജനറല്‍ പ്രൊഫ. റാല്ഫ് തോമസ്, ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജോഫ്രെ അര്‍തര്‍ ക്ലാര്‍ക്ക് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത വ്യക്തികള്‍ പങ്കെടുത്ത പ്രൌഢമായ ചടങ്ങില്‍ വച്ചായിരുന്നു ബഹുമതി നല്‍കിയത്.

sunder-menon-honoured-epathram

ഒരു ബ്രിട്ടീഷ് ഓയില്‍ കമ്പനിയില്‍ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് സ്വപ്രയത്നം കൊണ്ട് ബിസിനസ്സില്‍ വന്‍ വിജയം നേടിയ ആളാണ് സുന്ദര്‍ മേനോന്‍. “ബിസിനസ്സില്‍ ശത്രുക്കളില്ല മത്സരാര്‍ഥികളേ ഉള്ളൂ, നന്നായി പ്രാക്ടീസ് ചെയ്ത് പോരായ്മകള്‍ പരിഹരിച്ച് ആത്മ വിശ്വാസത്തോടെയും ആത്മാര്‍ഥതയോടെയും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വിജയിക്കും” എന്നാണ് സുന്ദര്‍ മേനോന്റെ തത്വം. വിവിധ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ബിസിനസ്സ് ശൃംഖലയില്‍ നൂറു കണക്കിനു പേര്‍ ജോലിയെടുക്കുന്നു. ഫോബ്സ് മാഗസിന്റെ ഗള്‍ഫ് മേഖലയില്‍ ഉള്ള മികച്ച നൂറ് ബിസിനസ്സുകാരുടെ പട്ടികയിലും അദ്ദേഹം ഇടം പിടിച്ചിട്ടുണ്ട്.

ബിസിനസ്സില്‍ മാത്രമല്ല സാമൂഹ്യ സാംസ്കാരിക രംഗത്തും തന്റേതായ സാന്നിധ്യം അദ്ദേഹം അറിയിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പൂരത്തിന്റെ അണിയറക്കാരില്‍ പ്രധാനിയാണ്. പെയ്‌ന്‍ ആന്റ് പാലിയേറ്റീവ് പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി ആതുര സേവന രംഗത്തും സജീവമാണ്. തൃശ്ശൂര്‍ അടിയാട്ട് കുടുംബാംഗമായ സുന്ദര്‍ മേനോന്റെ പിതാവ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ. ജി. എമും , ട്രെയിനിംഗ് കോളേജ് പ്രിസിപ്പലും ആയിരുന്ന എം. സി. എസ്. മേനോന്‍ ആണ്. അമ്മ ജയ മേനോന്‍. ശ്യാമളയാണ് ഭാര്യ. മക്കള്‍ സ്വാതി പ്രവീണ്‍, സഞ്ജയ് മേനോന്‍.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്

പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്

February 12th, 2015

arakka-parambil-bava-karooppadanna-ePathram
ദുബായ് : മുപ്പത്തി എട്ടു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക് തിരിക്കുന്നു. കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശിയും അറക്ക പറമ്പില്‍ കുടുംബാംഗവു മായ ബാവ 15 വര്‍ഷത്തെ ബഹ്‌റൈന്‍ ജീവിതവും 23 വര്‍ഷത്തെ ദുബായ് വാസവും നേടി തന്ന സൌഹൃദ ങ്ങളും പൊതു ജീവിത ത്തിലെ മറക്കാനാവാത്ത അനുഭവ സമ്പത്തു മായിട്ടാണ് നാട്ടി ലേക്ക് മടങ്ങുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ബാവ, തൊഴില്‍ തേടി ദുബായില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്നു.

വെള്ളാങ്ങല്ലൂര്‍ മഹല്ല് അസോസിയേഷന്‍ എന്ന പേരില്‍ രൂപികരിച്ച നാട്ടുകൂട്ടായ്മ യുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍നിര യില്‍ നിന്നിരുന്നു.

വിധവ കള്‍ക്കും ചികിത്സ ആവശ്യ മായ നിര്‍ദ്ധനരായവര്‍ക്കും എല്ലാ മാസവും പെന്‍ഷന്‍ പോലെ സാമ്പത്തിക സഹായം എത്തിക്കാനും ബാവ എന്നും ശ്രദ്ധിച്ചിരുന്നു.

കരൂപ്പടന്ന യിലെ ഉയര്‍ന്ന പ്രദേശമായ മുസാഫരി കുന്നിലെ വെള്ള ത്തിനു വേണ്ടി ബുദ്ധി മുട്ടുന്ന സാധാരണ ക്കാരായ ജന ങ്ങള്‍ക്ക്‌ വേണ്ടി രണ്ടു ലക്ഷ ത്തോളം രൂപ ചെലവില്‍ ഇദ്ദേഹ ത്തിന്റെ നേതൃത്വ ത്തിലുള്ള കമ്മിറ്റി കുടി വെള്ള പദ്ധതി സ്ഥാപിക്കുക യുണ്ടായി. ശക്തമായ ഒരു കൂട്ടായ്മയുടെ വിപുല മായ പ്രവര്‍ത്തന ങ്ങള്‍ സ്വന്തം നാട്ടു കാര്‍ക്ക് ചെയ്തു വെച്ചാണ് ബാവ യുടെ മടക്കം.

ദുബായിലെ ഒരു പരസ്യ കമ്പനി യുടെ പി. ആര്‍. ഒ. ആയി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ബാവ മടങ്ങുന്നത്.

തൊഴില്‍ മേഖല തന്റെ ജീവകാരുണ്യ കര്‍മ മണ്ഡല ത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൗകര്യം ഒരുക്കി. തന്റെ സ്‌പോണ്‍സര്‍മാര്‍ സഹോദര തുല്യ സ്‌നേഹം പകര്‍ന്നു നല്‍കി എന്നതാണ് അദ്ദേഹത്തിന് എടുത്തു പറയാനുള്ളത്.

സംഘടന പ്രവര്‍ത്തന ത്തില്‍ തോളോടു തോള്‍ ചേര്‍ന്ന് സഹ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വില പ്പെട്ട തായിരുന്നു അതിലൂടെ പലതും ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം തിരിച്ചു പോക്കിന് മധുരം നല്‍കുന്നു എന്ന് ബാവ പറഞ്ഞു.

സുലൈഖ യാണ് ഭാര്യ. ഷാര്‍ജ യില്‍ കണ്‍സല്‍ട്ടിംഗ് കമ്പനി യില്‍ ജോലി ചെയ്യുന്ന അസ്‌ലം മകനാണ്. സഫീറ, ഫാത്തിമ എന്നീ രണ്ട് പെണ്‍ മക്കളും ഇദ്ദേഹത്തിനുണ്ട്. ബാവ യുടെ ഫോണ്‍ നമ്പര്‍ : 050 -11 95 057

– അയച്ചു തന്നത് അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ – ദുബായ്.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on പ്രവാസ ജീവിതം മതിയാക്കി ബാവ നാട്ടിലേക്ക്

അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

February 1st, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.

എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.

- കറസ്പോണ്ടന്റ്

വായിക്കുക: , , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

January 9th, 2015

ashraf-thamarassery-paretharkkoral-ePathram
ദുബായ് : സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശി യായ അഷ്റഫ്, 16 വര്‍ഷ മായി അജ്മാനില്‍ ബിസിനസ് നടത്തി വരിക യാണ്. യു. എ. ഇ. യില്‍ വെച്ച് മരണപ്പെട്ട രണ്ടായിത്തിൽ അധികം പ്രവാസി കളുടെ മൃതദേഹ ങ്ങൾ അഷ്റഫ് നാട്ടിൽ എത്തിച്ചിട്ടുണ്ട്.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളായി പ്രതിഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന തിനാണ് ഇന്ത്യ യില്‍ പ്രവാസി കള്‍ക്ക് നല്‍കുന്ന അവാര്‍ഡു കളില്‍ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാര ത്തിന് അഷ്റഫിനെ അര്‍ഹ നാക്കിയത്.

പ്രമുഖ വാഗ്മി യും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി രചിച്ച അഷറഫിന്റെ ജീവിത കഥ ‘പരേതര്‍ക്ക് ഒരാള്‍’എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തക രൂപ ത്തില്‍ പ്രസിദ്ധീ കരിച്ചു.

chavakkad-pravasi-forum-honoring-ashraf-thamarashery-ePathram

യു. എ. ഇ. യിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന കള്‍ ഇതിനകം അഷറഫിനെ ആദരിച്ചിട്ടുണ്ട്.

ബന്ധ പ്പെടേണ്ട നമ്പര്‍ : 055 – 38 86 727.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- കറസ്പോണ്ടന്റ്

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

Page 21 of 24« First...10...1920212223...Last »

« Previous Page« Previous « ആഭ്യന്തര മന്ത്രാലയത്തിന് പുതിയ വെബ്‌ സൈറ്റ്‌
Next »Next Page » ഇന്ത്യ – യു. എ. ഇ. ബന്ധം ഉന്നത നിലയില്‍: ടി. പി. സീതാറാം »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha