സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

November 30th, 2024

st-george-orthodox-cathedral-design-new-building-ePathram
അബുദാബി : പുതുക്കിപ്പണിത അബുദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് സഭാ വിശ്വാസി കളെ സാക്ഷികളാക്കി നടന്ന ചടങ്ങുകളിൽ ഓർത്തഡോക്സ് സഭാ മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂദാശക്കു മുഖ്യ കാർമ്മികത്വം വഹിച്ചു.

abudhabi-st-george-orthodox-cathedral-holy-consecration-and-dedication-ePathram
ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസ്, ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ചെന്നൈ ഭദ്രാസന മെത്രാപ്പൊലീത്ത-ബാംഗ്ലൂർ സഹായ മെത്രാ പ്പൊലീത്ത ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, സഹ വികാരി മാത്യു ജോൺ എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ 25 വർഷമായി ദേവാലയത്തിൽ സേവനം അനുഷ്ടിച്ച  മുൻ വികാരിമാർ, ഇതര സഭകളിലെ വികാരിമാർ, മറ്റു ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ഉൾപ്പെടെ 3500 ലേറെ പേർ ചടങ്ങിൽ പങ്കെടുത്തു.

Face Book

- pma

വായിക്കുക: , , , , ,

Comments Off on സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു

53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

November 30th, 2024

logo-eid-al-etihad-53-rd-uae-national-day-ePathram
അബുദാബി : യു. എ. ഇ. യുടെ 53ാം ദേശീയ ദിന ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ തുടക്കമായി. ഏഴു എമിറേറ്റുകൾ ഒന്നായി ചേർന്ന് യുണൈറ്റഡ് അറബ് എമിരേറ്റ്സ് എന്ന് നാമകരണം ചെയ്തിട്ട് ഡിസംബർ രണ്ടിന് 53 വർഷം തികയുമ്പോൾ ഈ വർഷത്തെ ദേശീയ ദിന ആഘോഷങ്ങൾക്ക് ഈദ് അല്‍ ഇത്തിഹാദ് എന്ന് നാമകരണം ചെയ്തു കൊണ്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നു. 1971 ഡിസംബര്‍ രണ്ടിന് ആയിരുന്നു ഇത്തിഹാദ് (യൂണിയന്‍) എന്ന പേര് സ്വീകരിച്ചതും.

ഏഴ് എമിറേറ്റുകളിലും വ്യത്യസ്തവും വൈവിധ്യ വുമാര്‍ന്ന പല പരിപാടികളും സർക്കാർ തലത്തിലും വിവിധ പ്രവാസി സംഘടനകളും ഒരുക്കിയിട്ടുണ്ട്.

നാഷണല്‍ ഡേ പരേഡ്, കുട്ടികളുടെ വർണ്ണപ്പകിട്ടാർന്ന ഘോഷ യാത്രകൾ, വിവിധ കലാ – കായിക പരിപാടി കൾ വെടിക്കെട്ട് അടക്കം ഉൾപ്പെടുത്തി ഈദ് അല്‍ ഇത്തിഹാദ് രാജ്യമെങ്ങും നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , ,

Comments Off on 53ാം ദേശീയ ദിന ആഘോഷങ്ങൾ : ഈദ് അല്‍ ഇത്തിഹാദ്

ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

November 26th, 2024

abudhabi-police-honor-53-drivers-part-of-uae-national-day-ePathram
അബുദാബി : ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിച്ചവർക്ക് അബുദാബി പൊലീസ് വിസ്മയ സമ്മാനം നൽകി ആദരിച്ചു. 53-ാമത് ഈദുല്‍ ഇത്തിഹാദ് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 53 പേര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകി പോലീസ് വിസ്മയിപ്പിച്ചത്.

സേഫ്റ്റിപാത്ത് ക്യാംപയിൻ എന്ന പേരിലായിരുന്നു പ്രോഗ്രാം. ട്രാഫിക് നിയമങ്ങളും ട്രാഫിക് സുരക്ഷാ ചട്ടങ്ങളും പാലിച്ച 53 ഡ്രൈവര്‍മാരെയാണ് അബു ദാബി പോലീസ് ഹാപ്പിനസ് പട്രോളും ഫസ്റ്റ് അബു ദാബി ബാങ്കും (FAB) സംയുക്തമായി ആദരിച്ചത്. twitter

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ

ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

November 25th, 2024

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ അൻപത്തി മൂന്നാം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ രണ്ടും മൂന്നും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങളായ ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. സർക്കാർ സ്ഥാപന ങ്ങളും ഈ നാല് ദിവസം അവധി ആയിരിക്കും. തുടർന്ന് ഡിസംബർ നാല് ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Twitter

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി

ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

November 22nd, 2024

sheikh-ali-al-hashmi-religious-advisor-uae-president-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ മതകാര്യ ഉപ ദേഷ്ടാവ് ശൈഖ് അലി ബിൻ അൽ സയിദ് അബ്ദുറഹിമാൻ അൽ ഹാഷ്മിക്ക് ടോളറൻസ് അവാർഡ്.

2024 നവംബര്‍ 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കലാലയം സാംസ്‌കാരിക വേദി നടത്തുന്ന പതിനാലാം എഡിഷന്‍ ‘യു. എ. ഇ. പ്രവാസി സാഹിത്യോത്സവ്’ ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന ടോളറൻസ് കോൺഫറൻസിൽ വെച്ച് ടോളറൻസ് അവാർഡ് സമ്മാനിക്കും.

ബഹുസ്വരതയെയും പരസ്‌പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു. എ. ഇ. മുന്നോട്ടു വെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിലും സൗഹാർദവും സഹവർത്തി ത്വവും പരിപോഷിപ്പിക്കുന്നതിനും ഉള്ള സമഗ്രമായ സംഭാവനകളെ ആദരിച്ചു കൊണ്ടാണ് ടോളറൻസ് അവാർഡ് സമ്മാനിക്കുന്നത്

ചടങ്ങിൽ അബ്ദു റഹിമാൻ അബ്ദുള്ള, ഉസ്മാൻ സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിർദൗസ് സഖാഫി കടവത്തൂർ, ഹംസ അഹ്സനി, റഫീഖ് സഖാഫി വെള്ളില, ജാഫർ കണ്ണപുരം തുടങ്ങിയ മത, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും

Page 10 of 147« First...89101112...203040...Last »

« Previous Page« Previous « സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
Next »Next Page » മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha