റിച്ച്മാന്‍ മ്യൂസിക് ആല്‍ബം ശ്രദ്ധേയമായി

August 9th, 2023

sarbath-media-pma-rahiman-fukru-richaman-album-release-ePathram

ചടുല സംഗീതത്തിൽ നൃത്തത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ‘റിച്ച് മാൻ’ എന്ന സംഗീത ദൃശ്യാവിഷ്‌കാരം റിലീസ് ചെയ്തു. യു. എ. ഇ. യിൽ ചിത്രീകരിച്ച ഈ ആൽബത്തിൽ ടിക് ടോക് താരം ഫുക്രൂ പ്രധാന വേഷത്തിൽ എത്തുന്നു.

ഗള്‍ഫില്‍ ജോലി തേടി എത്തിയ ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്‍റെ ജീവിതം ചിത്രീകരിക്കുന്ന ഈ ഗാന ശില്പ ത്തിന്‍റെ രചന നിർവ്വഹിച്ച് സംവിധാനം ചെയ്തത് ഷഫീഖ് നാറാണത്ത്.

സംഗീതവും ആലാപനവും റാഷിദ് ഈസ.

sarbath-media-fukru-richaman-album-release-ePathram

റിച്ച് മാന്‍ മ്യൂസിക് ആല്‍ബം പോസ്റ്റര്‍

സ്ക്രിപ്റ്റ്: ഫാബിത്ത് രാമപുരം. നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ആല്‍ബത്തിന്‍റെ കൊറിയോഗ്രഫി രാഹുൽ രാമചന്ദ്രൻ.

ക്യാമറ : അനസ് ഹംസ. എഡിറ്റിങ് : അമീൻ പാലക്കൽ. റെക്കോർഡിംഗ് : ആൻസർ വെഞ്ഞാറമൂട്, മ്യൂസിക് പ്രോഗ്രാമിംഗ് : അനു അംബി. കോഡിനേഷൻ : ബാബു ഗുജറാത്ത്, പി. എം. എ. റഹിമാൻ. ജുനൈദ് മച്ചിങ്ങൽ, പോസ്റ്റര്‍ ഡിസൈന്‍ : ഷമീര്‍.

എസ്. ബി. ആർ. പ്രൊഡക്ഷൻ ബാനറില്‍ നിര്‍മ്മിച്ച് സർബത്ത് മീഡിയ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ‘റിച്ച് മാൻ’ എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും വിധമാണ് ഒരുക്കിയിരിക്കുന്നത്.

ഫുക്രുവിനോടൊപ്പം ഹനീഫ് കുമരനെല്ലൂർ, സമീർ കല്ലറ, തള്ളല്ല കേട്ടോളിൻ അബ്ദു റഹിമാൻ, ബെൻസർ, സുധീർ, വിഷ്ണു നാട്ടായിക്കല്‍, ശ്രീലക്ഷ്മി, പി. എം. അബ്‌ദുൽ റഹിമാൻ, റസാഖ് വളാഞ്ചേരി തുടങ്ങി നിരവധി കലാകാരന്മാര്‍ ഭാഗമാവുന്നു.

സര്‍ബത്ത് മീഡിയയുടെ യാ സലാം ഇമാറാത്ത്, പ്രണയം പൂക്കും താഴ്വാരം എന്നീ സാംഗീത ശില്പങ്ങള്‍ക്കു ശേഷം ഒരുക്കിയ റിച്ച് മാന്‍ എല്ലാതരം സംഗീത പ്രേമികള്‍ക്കും ഇഷ്ടപ്പെടും വിധമാണ് റാഷിദ് ഈസ, ഷഫീഖ് നാറാണത്ത് ടീം ഒരുക്കിയിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , ,

Comments Off on റിച്ച്മാന്‍ മ്യൂസിക് ആല്‍ബം ശ്രദ്ധേയമായി

ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

July 27th, 2023

sheikh-saeed-bin-zayed-al-nahyan-passes-away-ePathram
അബുദാബി : രാജ കുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ (58) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സഹോദരനാണ് ഇദ്ദേഹം. രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. വ്യാഴാഴ്ച മുതൽ രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ മുൻ കാലങ്ങളിൽ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.

2010 മുതല്‍ അബുദാബി ഭരണാധികാരിയുടെ പ്രതി നിധിയായി നിയമിതനായി. ആസൂത്രണ വകുപ്പ് അണ്ടർ സെക്രട്ടറി, അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, മാരിടൈം പോർട്ട് അഥോറിറ്റി ചെയർമാൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഹോദരന്‍റെ വിയോ​ഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ശൈഖ് സഈദിന്‍റെ നിര്യാണത്തിൽ വിവിധ ജി. സി. സി. രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി.

- pma

വായിക്കുക: , ,

Comments Off on ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

July 17th, 2023

uae-president-sheikh-muhammed-bin-zayed-al-nahyan-mbz-ePathram
അബുദാബി : പ്രവാസി തൊഴിലാളികളുമായി സംവദിക്കുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാന്‍റെ വീഡിയോ  വൈറല്‍.

വാഹനത്തിലേക്ക് കയറുന്ന പ്രസിഡണ്ടിനെ അടുത്തു വെച്ച് കണ്ടപ്പോള്‍ അമ്പരന്നു നില്‍ക്കുന്ന രണ്ട് തൊഴിലാളികളെ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. പ്രവാസികളായ അവരെ അടുത്തേക്കു വിളിച്ചു.

തുടര്‍ന്ന് അദ്ദേഹം അവരോട് കുശലാന്വേഷണം നടത്തുകയും ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു. പ്രസിഡണ്ട് രണ്ട് പേരുമായി സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പെട്ടെന്നു തന്നെ വൈറല്‍ ആവുകയായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി തൊഴിലാളികളുമായി പ്രസിഡണ്ട് സംവദിക്കുന്ന വീഡിയോ വൈറല്‍

ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി

June 29th, 2023

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍ററിന്‍റെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി. യു. എ. ഇ. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ മത-നീതി ന്യായ കാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അൽ ഹാഷ്മി സാംസ്‌കാരിക സമന്വയ വർഷാചരണ ത്തിന്‍റെ ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു. എ. ഇ. യുടെ സമഗ്ര വികസന ത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പങ്കിനെ ക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും യു. എ. ഇ യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും മുന്നോട്ടു വച്ചത് ഒരേ ആശയങ്ങളും ദർശനങ്ങളും ആണെന്നും ഇത് ഇരു രാജ്യങ്ങളുടെയും സമഗ്ര വികസന ത്തിനും സമാധാനത്തിനും നിദാനമായ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് മുഖ്യാതിഥി ആയിരുന്നു. കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

അബുദാബി കമ്മ്യുണിറ്റി പോലീസ് പ്രതിനിധി ആസിയ ദഹൂറി, ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ പ്രസിഡണ്ട് പി. ബാവാ ഹാജി, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, ഐ. എസ്. സി. വൈസ് പ്രസിഡണ്ട് രജി ഉലഹന്നാൻ, യു. അബ്ദുള്ള ഫറൂഖി, അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, എല്‍. എല്‍. എച്ച്. ഹോസ്പിറ്റൽ മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിറയത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക ബിസിനസ്സ് രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശ്രീകാന്ത് നന്ദിയും പറഞ്ഞു. സെന്‍റര്‍ വനിതാ വിഭാഗം ജോയിന്‍റ് കൺവീനർ ചിത്ര ശ്രീവത്സൻ അവതാരകയായി.

പ്രശസ്ത ബംഗാളി ബാവുൾ നാടോടി ഗായികയും ഇന്ത്യയിലെ പ്രമുഖ ബാവുൾ സംഗീതജ്ഞരിൽ ഒരാളുമായ പാർവ്വതി ബാവുൾ അവതരിപ്പിച്ച ‘ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുൾസ്‌’ എന്ന സംഗീത പരിപാടി ശ്രദ്ധേയമായി.

ഇന്ത്യയിലെയും യു. എ. ഇ. യിലെയും വിവിധ തനത് കലാ രൂപങ്ങളെയും സംസ്കാരങ്ങളെയും മലയാളി പ്രവാസി സമൂഹത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്ന വിവിധ പരിപാടികൾ ഒരു വർഷക്കാലത്തെ സാംസ്‌കാരിക സമന്വയ വർഷാചരണത്തിന്‍റെ ഭാഗമായി കേരള സോഷ്യൽ സെന്‍ററിൽ തുടർ ദിവസങ്ങളിൽ നടക്കും.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി

റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

June 7th, 2023

abudhabi-police-warning-against-rubber-necking-ePathram

അബുദാബി : അഗ്നിബാധ, റോഡ് അപകടം നടന്ന സ്ഥലം എന്നിവിടങ്ങളിൽ കൂട്ടം കൂടി നിന്ന് രക്ഷാ പ്രവർത്തകർക്കു മാർഗ്ഗ തടസ്സം  സൃഷ്ടിക്കുന്ന വര്‍ക്ക് ആയിരം ദിർഹം പിഴ ചുമത്തും എന്ന് അബുദാബി പൊലീസ്.

അപകട ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെക്കുന്നവര്‍ക്ക് എതിരെയും കർശ്ശന നടപടി സ്വീകരിക്കും.

അപകട സ്ഥലങ്ങളിലെ കാഴ്ചകള്‍ കാണുവാനും ദൃശ്യങ്ങള്‍ പകര്‍ത്തുവാനും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുമ്പോള്‍ അവിടേക്ക് ആംബുലന്‍സ് – പോലീസ് – സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍ എത്തുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പ്രയാസം സൃഷ്ടിക്കും.

അപകട സ്ഥലത്തേക്ക് യാതൊരു ശ്രദ്ധയും ഇല്ലാതെ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ അതിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയും അപകട സ്ഥലത്തേക്ക് ആയിരിക്കും. അതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കും.

അപകടത്തിൽപ്പെടുന്നവരുടെ സ്വകാര്യതയെ മാനിക്കണം. അപകട സ്ഥലത്തു കൂടി കടന്നു പോകുന്ന വാഹനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണം. അപകടം കാണാൻ വേണ്ടി വേഗത കുറച്ച് എത്തി നോക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കും എന്നും അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on റോഡ് അപകട സ്ഥലങ്ങളിലും അഗ്നി ബാധ ഉണ്ടായ ഇടങ്ങളിലും കൂട്ടം കൂടിയാല്‍ 1000 ദിർഹം പിഴ

Page 12 of 157« First...1011121314...203040...Last »

« Previous Page« Previous « മെഹ്ഫിൽ ചലച്ചിത്രോത്സവം : റെസനൻസ് മികച്ച ചിത്രം
Next »Next Page » കാല വര്‍ഷം കനത്തു : ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha