അബുദാബി : എല്ലാ വിഭാഗം ജന ങ്ങള്‍ക്കും പ്രാപ്തമായ വിലയില്‍ മരുന്നു കള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യ ത്തോടെ യു. എ. ഇ. യില്‍ 205 മരുന്നു കള്‍ക്ക് വില കുറച്ചു എന്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരുന്നുകളില്‍ 14 എണ്ണവും പ്രമേഹ രോഗവുമായി ബന്ധ പ്പെട്ടതാണ്.മറ്റ് വിദേശ രാജ്യ ങ്ങളുമായി മരുന്നു വിപണി യിലെ ഏറ്റക്കുറച്ചിലു കള്‍ വ്യക്ത മായി പഠിച്ച ശേഷ മാണ് ഈ തീരുമാനം.
മാരക രോഗ ങ്ങള്‍ക്കുള്ള മരുന്നുകള്‍ എളുപ്പം ലഭ്യമാക്കുക, രോഗികള്‍ ബുദ്ധി മുട്ടാതിരിക്കുക എന്നീ നാല് കാര്യ ങ്ങളാണ് വില കുറയ്ക്കാനുള്ള തീരുമാന ത്തിന് ആരോഗ്യ മന്ത്രാല യത്തെ സ്വാധീനിച്ചത്.
പ്രാദേശിക, അന്തര്‍ദേശീയ മരുന്നു കമ്പനി കളുമായും ആരോഗ്യ മന്ത്രാലയ വുമായും നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ് വില കുറക്കാനുള്ള തീരുമാനം എടുത്തത് എന്നും ജനങ്ങ ളുടെ ആരോഗ്യ പരി രക്ഷാ മേഖല യില്‍ ആരോഗ്യ മന്ത്രാലയം കൈ ക്കൊള്ളുന്ന നില പാടുകള്‍ ഏറ്റവും മികച്ച തായിരിക്കും എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Photo courtesy : arabian business dot com
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, നിയമം, യു.എ.ഇ., സാമൂഹ്യ സേവനം