അബുദാബി : സാമൂഹിക – സാംസ്‌കാരിക കൂട്ടായ്മ ഗ്രീൻ വോയ്സ് അബുദാബി ചാപ്ടർ പതിനൊന്നാം വാർഷിക ആഘോഷ ങ്ങ ളുടെ പ്രഖ്യാപനം, ഗ്രീൻ വോയ്സ് മുഖ്യ രക്ഷാധികാരിയും യു. എ. ഇ. എക്സ്ചേഞ്ച് സെന്റർ വൈസ് പ്രസിഡണ്ടു മായ വൈ. സുധീർ കുമാർ ഷെട്ടി നിർവ്വഹിച്ചു.
ഗൾഫിലും കേരള ത്തിലും ജീവ കാരുണ്യ പ്രവർത്തന രംഗത്ത് മാതൃക യായി മാറിയ ഗ്രീൻ വോയ്സ് അബു ദാബി യിൽ നട ത്തിയ കുടുംബ സംഗമ ത്തിലാണ് വാർഷിക ആഘോഷ ങ്ങളുടെ പ്രഖ്യാപനം നടന്നത്.
മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. സുബൈർ ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു.
ഏപ്രിൽ ആദ്യവാരം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കുന്ന ‘സ്നേഹ പുരം’ ഷോ യിൽ ഈ വർഷ ത്തെ ജീവ കാരുണ്യ പ്രവർത്ത ന ങ്ങളുടെ പ്രഖ്യാപനം നടക്കും. പ്രമുഖ കലാ കാര ന്മാർ പങ്കെടുക്കുന്ന ‘സ്നേഹ പുരം’ പരിപാടി യുടെ ബ്രോഷർ പ്രകാശ നവും ചടങ്ങിൽ നടന്നു.
ഗ്രീൻ വോയ്സ് ചെയർമാൻ സി. എച്ച്. ജാഫർ തങ്ങൾ, അഷ്‌റഫ് ഹാജി നരിക്കോൾ തുടങ്ങിയർ നേതൃത്വം നല്കി. സാമൂഹ്യ സാം സ്കാ രിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ബി. എസ്. നിസാമുദ്ദീന് ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്കാരം സമ്മാനിച്ചു
* ഗ്രീന്‍ വോയ്സ് ‘ഹരിതാക്ഷര പുരസ്‌കാരം’ കവി വീരാന്‍ കുട്ടിക്ക്
** ഗ്രീന്‍ വോയ്സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
*** ഗ്രീന്‍ വോയ്‌സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു
**** ഗ്രീന്‍ വോയ്സ് സ്നേഹപുരം 2015 : പുരസ്കാരങ്ങള്‍ സമ്മാനിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ജീവകാരുണ്യം, പ്രവാസി, സംഘടന, സാമൂഹ്യ സേവനം, സാംസ്കാരികം