അബുദാബി : നൃത്ത സംഗീത പരിപാടി യായ ‘വന്ദേ മാതരം’ അബുദാബി നാഷണൽ തിയ്യേറ്റ റിൽ അരങ്ങേറി. ഇന്ത്യൻ എംബസി യുടെ നേതൃത്വ ത്തിൽ അബുദാബി മലയാളി സമാജം, പ്രണാം യു. എ. ഇ. എന്നിവർ ചേർന്നാണ് കലാ ക്ഷേത്ര യുടെ വന്ദേ മാതരം അരങ്ങിൽ എത്തിച്ചത്.
ഭാരതീയ ക്ലാസിക് നൃത്ത രൂപങ്ങളും നാടോടി കലകളു മെല്ലാം കോർത്തിണക്കി നടന്ന ഒന്നര മണി ക്കൂർ പരി പാടി സന്ദർശ കർക്ക് വേറിട്ട അനുഭവ മായി. കേരള ത്തിൽ നിന്നും എത്തിയ മുപ്പതോളം പ്രതിഭ കൾ ക്കൊപ്പം യു. എ. ഇ. യിലെ വിവിധ വിദ്യാ ലയ ങ്ങളിൽ നിന്നുള്ള 150 കുട്ടി കളും, മുതിർന്ന വരും വന്ദേ മാതര ത്തിൽ അണി നിരന്നു.
ഇന്ത്യയെ ക്കുറിച്ചും, വിവിധ സംസ്ഥാന ങ്ങളുടെ തനതു കലാ രംഗങ്ങളെ ക്കുറിച്ചും പ്രവാസ ലോകത്തെ കുട്ടി കൾക്ക് മനസ്സിലാക്കുവാൻ ഉള്ള അവസരം കൂടിയായി വന്ദേ മാതരം.
ഭഗവത് ഗീത, ഖുർ ആൻ, ബൈബിൾ, സ്വാതന്ത്ര്യ സമരം, വഞ്ചിപ്പാട്ട്, കഥകളി, ഒപ്പന, മോഹിനി യാട്ടം, ഭരത നാട്യം, കുച്ചു പ്പുടി, മാർഗം കളി, പഞ്ചാബി, ഒഡീസി, കഥക്, മറാഠി, യക്ഷ ഗാനം എന്നിവയെല്ലാം ഓരോ നാടിന്റെയും ഈണ ങ്ങൾ ക്കൊപ്പം അവതരി പ്പിക്ക പ്പെട്ടു.
വിവിധ ഭാഷ കളിലെ ഗാന ങ്ങൾ ഏകോപിപ്പിച്ചത് ഡോ. ആർ. സി. കരിപ്പത്ത്. ആശയവും സംഗീത സംവി ധാന വും ഓർക്ക സ്‌ട്രേഷനും നിർവ്വഹിച്ചത് സംഗീത സംവിധാ യകനും ലയം കലാ ക്ഷേത്രം ഡയര ക്ടറു മായ രാജൻ കരി വെള്ളൂർ. കലാ മണ്ഡലം വനജാ രാജൻ കൊറിയോ ഗ്രാഫി നിർവ്വഹിച്ചു.
പരിപാടി യുടെ ഉദ്‌ഘാടനം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കപിൽ രാജ് നിർവ്വഹിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി. യേശു ശീലൻ, സെക്രട്ടറി സതീഷ് കുമാർ, ഡോ: ഗംഗ, പ്രണാം യു. എ. ഇ. പ്രസിഡന്റ് പദ്മനാഭൻ, എം. സലാം, കെ. കെ. മൊയ്തീൻ കോയ, വിനോദ് നമ്പ്യാർ എന്നിവർ സംബന്ധിച്ചു. സുരേഷ് പയ്യന്നൂർ സ്വാഗതവും രാധാ കൃഷ്ണൻ നന്ദി യും പറഞ്ഞു.
ജി. കെ. നമ്പ്യാർ പരിപാടി കൾക്ക് നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, നൃത്തം, പ്രവാസി, മലയാളി സമാജം, സംഗീതം, സാംസ്കാരികം