അബുദാബി : അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം അവതരിപ്പിച്ച ‘സലിം അനാര്‍ക്കലി – ഒരു മുഗള്‍ പ്രണയഗാഥ’ എന്ന നാടകം ശ്രദ്ധേയമായി.
പ്രശസ്ത സിനിമ താരം കൊച്ചു പ്രേമൻ ഉത്ഘാടനം ചെയ്ത ഈ ചരിത്ര നാടകം അഭിനേതാ ക്കളുടെ മത്സരിച്ചുള്ള പ്രകടനം കൊണ്ടും ആകര്‍ഷക മായ നൃത്ത രംഗങ്ങള്‍ കൊണ്ടും കാണി കളെ രണ്ടു മണിക്കൂര്‍ പിടിച്ചിരുത്തി.
ഇതിലെ പ്രണയ രംഗങ്ങളും സംഘട്ടന രംഗങ്ങളും നിറഞ്ഞ കൈയ്യടി യോടെയാണ് സദസ്സ് ആസ്വദിച്ചത് . സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത ഈ നാടക ത്തിൽ, സംവിധായ കനെ കൂടാതെ ബൈജു പട്ടാളി, ഷറഫ് നേമം, വിജയന് തിരൂര്‍, റസ്സൽ എം സാലി, ഷബ്നം ഷെരിഫ്, സനം ഷെരിഫ്, ഷംസു പാവറട്ടി എന്നിവര്‍ വിവിധ കഥാപാത്ര ങ്ങള്‍ക്ക് ജീവനേകി.
കുട്ടികൾ ഉൾപ്പെടെ ഇരുപതോളം നർത്തകരും അണി നിരന്ന ഈ നാടക ത്തിന്റെ രംഗ സജ്ജീകരണവും വേഷ വിധാനവും ചമയവും പ്രകാശ ക്രമീകരണവും സംഗീത സംവിധാനവും ആകര്‍ഷകമായി.
ക്ളിന്റ്പവിത്രന്‍, ഷെരിഫ് പുന്നയൂർക്കുളം, ഉല്ലാസ് തറയിൽ, സലിം ഹനീഫ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍, നാടകം, നൃത്തം, സംഗീതം