ദല യുവജനോത്സവം ഡിസംബര്‍ ആദ്യവാരം

November 29th, 2011

dala-youth-festival-2011-ePathram
ദുബായ് : ദല സംഘടിപ്പിക്കുന്ന ഇരുപത്തി ഒന്നാമത് ‘യുവജനോത്സവം’ ഡിസംബര്‍ 2, 3, 9 തിയ്യതി കളില്‍ ദുബായ് ഗള്‍ഫ്‌ മോഡല്‍ സ്‌കൂളില്‍ നടക്കും.

യു. എ. ഇ. യിലെ എഴുപതോളം വിദ്യാലയ ങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്‌കാരിക സംഗമ ത്തിനാണ് ദല വേദി ഒരുക്കുന്നത്. നൃത്തം, സംഗീതം, സാഹിത്യം, നാടന്‍ കല, പാരമ്പര്യ കല തുടങ്ങിയ വിഭാഗ ങ്ങളില്‍ തൊണ്ണൂറ്റി ആറു വ്യക്തി ഗത ഇന ങ്ങളിലും എട്ട് ഗ്രൂപ്പ് ഇനങ്ങളിലു മാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദി കളിലും ഒമ്പത് ഉപവേദി കളിലുമായി നടക്കുന്ന മത്സര ങ്ങള്‍ക്ക് വിപുലമായ തയ്യാറെടുപ്പു കളാണ് സംഘാടകര്‍ നടത്തി ക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ദല നടത്തി വരുന്ന ഈ സാംസ്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേള യാണ്.

വിജയി കള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തോടോപ്പം പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കെടുത്ത വര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും കൊടുക്കുന്ന തായിരിക്കും. വ്യക്തിഗത ഇന ങ്ങളില്‍ വിജയി കളാകുന്ന ജൂനിയര്‍ സീനിയര്‍ വിഭാഗ ങ്ങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്‌കൂളു കള്‍ക്ക് ഓവര്‍റോള്‍ ട്രോഫിയും ദല നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 055 42 60 353, 055 299 76 914

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മെഹ്ബൂബെ മില്ലത്ത് അവാര്‍ഡ് പി. ടി. കുഞ്ഞു മുഹമ്മദിന്

November 29th, 2011

dubai-mehaboohe-millath-award-ePathram
അബുദാബി : ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്‍റെ സ്മരണക്കായി മില്ലത്ത് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മെഹ്ബൂബെ മില്ലത്ത് അവാര്‍ഡ് പി. ടി. കുഞ്ഞു മുഹമ്മദിന്. പ്രവസി കളുമായി ബന്ധപ്പെട്ടു കാരുണ്യാ ത്മകമായ ദൃശ്യ മാധ്യമ പ്രവര്‍ത്തന ത്തിന് ഏര്‍പ്പെടുത്തിയ 2010 ലെ അവാര്‍ഡി നാണ് കൈരളി ടി. വി. യിലെ പ്രവാസ ലോകം അവതാരകനും ചലച്ചിത്ര സംവിധായക നുമായ പി. ടി. കുഞ്ഞു മുഹമ്മദിനെ തെരഞ്ഞെടുത്തത്. ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍. കെ. അബ്ദുല്‍ അസീസ്‌ എന്നിവര്‍ അടങ്ങിയതാണ് ജൂറി.

ജനുവരി മൂന്നാം വാരം ദുബായില്‍ വെച്ച് നടക്കുന്ന പരിപാടി യില്‍ വെച്ച് അവാര്‍ഡ് നല്‍കുവാന്‍ മില്ലത്ത് ഫൌണ്ടേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ഗള്‍ഫിലെയും ഇന്ത്യ യിലെയും പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങിന്‍റെ വിജയ ത്തിനു വേണ്ടി കമ്മിറ്റിക്ക് രൂപം നല്‍കി. താഹിര്‍ കൊമ്മോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 90 16 780

-അയച്ചു തന്നത് : ഷിബു മുസ്തഫ, അബുദാബി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യുവ കലാ സാഹിതി വനിതാ കണ്‍വെന്‍ഷന്‍

November 29th, 2011

yks-ladies-wing-open-forum-ePathramദുബായ് : നാല്പതാം ദേശീയ ദിന ത്തില്‍ യു. എ. ഇ. ജനത യോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ച് യുവ കലാ സാഹിതി യു. എ. ഇ. കമ്മിറ്റി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദുബായ് റോയല്‍ പാലസ് ഹോട്ടല്‍ ഹാളില്‍ ചേരുന്ന വനിതാ കണ്‍വെന്‍ഷന്‍ ഗീത ഗോപി എം. എല്‍. എ. ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണി ക്ക് ‘മരുഭൂവിലെ പെണ്‍ സര്‍ഗാത്മക ജീവിതം’ എന്ന വിഷയ ത്തില്‍ ഓപ്പണ്‍ ഫോറം നടക്കും.

വിവിധ മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന വനിത കളായ അഞ്ജന ശങ്കര്‍, ബിന്ദു എസ്. ചിറ്റൂര്‍, അഞ്ജലി സുരേഷ്, അഡ്വ. ഐഷ സക്കീര്‍, റീന സലിം, ഷീബ ഷിജു എന്നിവര്‍ പങ്കെടുക്കും.

വനിതാ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ചേര്‍ന്ന സ്വാഗത സംഘ രൂപവത്കരണ യോഗം യുവ കലാ സാഹിതി ജോയിന്‍റ് സെക്രട്ടറി വിജയന്‍ നണിയൂര്‍ ഉദ്ഘാടനം ചെയ്തു. ബിന്ദു സതീഷ് (ചെയര്‍ പേഴ്സണ്‍), ധന്യ ഉദയ് (കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹി കളായ സ്വാഗത സംഘം രൂപവത്കരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാം കഥാ രചനാ മത്സരം

November 29th, 2011

palm-story-writing-risult-ePathram
ഷാര്‍ജ : മലയാള ഭാഷ യുടെ പ്രചരണാര്‍ത്ഥം പാം പുസ്തക പ്പുര യു. എ. ഇ. യിലെ എട്ടാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി കഥാ രചനാ മത്സരം നടത്തി.

ആലുവ യു. സി. കോളേജ് മലയാള വിഭാഗം തലവനും പ്രമുഖ ഫോക് ലോര്‍ ഗവേഷകനു മായ ഡോ. അജു നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിജു സി. പരവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സബാ ജോസഫ് ആശംസയും ജോസാന്‍റണി കുരീപ്പുഴ സ്വാഗതവും സുകുമാരന്‍ വെങ്ങാട് നന്ദിയും പറഞ്ഞു. സലീം അയ്യനേത്ത്, സോമന്‍ കരിവെള്ളൂര്‍, വെള്ളിയോടന്‍, ഗഫൂര്‍ പട്ടാമ്പി എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
-അയച്ചു തന്നത് : വെള്ളിയോടന്‍

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജനപ്രതിനിധി കള്‍ വിവാദ ങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം

November 29th, 2011

ദുബായ്‌ : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്‌ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കുന്ന സുന്നികളോടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യോടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയും നേതാക്കളും ശത്രുതാ മനോഭാവം വെടിഞ്ഞു മൃദുല സമീപനം സ്വീകരിച്ചു വരുന്ന സന്ദര്‍ഭ ത്തില്‍, കാരന്തൂര്‍ സുന്നി മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള പ്രവാചക തിരു കേശത്തെ കുറിച്ച് മഞ്ചേശ്വരം എം. എല്‍. എ. യും മുസ്ലിംലീഗ് നേതാവുമായ പി. ബി. അബ്‌ദു റസ്സാഖ് നടത്തിയ വിവാദ പ്രസ്താവന ഖേദകരമായി പോയി എന്നും ഇതു പോലുള്ള അനാവശ്യ പ്രസ്താവന യില്‍ നിന്ന് ജനപ്രതിനിധി കള്‍ ഒഴിഞ്ഞു നില്‍ക്കണം എന്നും അവര്‍ക്ക്‌ വീണ്ടും തിരഞ്ഞെ ടുപ്പുകളെ നേരിടേണ്ടി വരും എന്ന ബോധം വിസ്മരിക്കരുത് എന്നും യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ പ്രസ്താവന യില്‍ പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിനാഘോഷം : സമാപന സമ്മേളനം ഡിസംബര്‍ 2ന്
Next »Next Page » പാം കഥാ രചനാ മത്സരം »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine