സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌

March 14th, 2010

27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്‌.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ്‌ ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം മുജീബ്‌ (തബല), ഷൈജു (കീബോര്‍ഡ്‌), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍)
എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ഖുതുബയില്‍ ആഹ്വാനം

March 14th, 2010

ദുബായ്: മാര്‍ച്ച് 18 മുതല്‍ 20 വരെ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദുബായിലുള്ള മുഴുവന്‍ പള്ളികളിലെയും ഖത്തീബുമാര്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
“സമാധാനം എന്ന മഹത്തായ പ്രമേയത്തിലൂന്നികൊണ്ട് ദുബായില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുക, മറ്റുള്ളവരെ പരമാവധി പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുക” ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു.

ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനുള്ള സന്ദര്‍ഭം കൂടിയാണ് പീസ് കണ്‍വെന്‍ഷന്‍. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ പറഞ്ഞു. മാര്‍ച്ച് 18, 19, 20 തിയ്യതികളിലാണ് ദുബായ് ഗവ. ഇസ്‌ലാമിക് അഫയേര്‍സിന്റെ പങ്കാളിത്തത്തോടുകൂടി ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ പീസ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്. മലേഷ്യ, സൗദി അറേബ്യ, കുവൈത്ത് അടക്കം പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പീസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

‘തീമഴയുടെ ആരംഭം’ പ്രകാശനം ചെയ്തു

March 14th, 2010

പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന ‘തീമഴയുടെ ആരംഭം’ എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ ‍വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
 
ഗഫൂര്‍ പട്ടാമ്പി രചിച്ച ‘തീമഴയുടെ ആരംഭ’ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാരുണ്യത്തിന്റെ പ്രവാചകന്‍

March 11th, 2010

അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ്‌ ചീഫ്‌ എഡിറ്ററുമായ പി. എം. കെ. ഫൈസി, ‘കാരുണ്യത്തിന്റെ പ്രവാചകന്‍’ എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
 
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
  
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു

March 10th, 2010

മുപ്പതി ഏഴാമത് അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു. ബഹറിന്‍ കിരീടാവകാശി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബഹറിന് ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ലുഖ്മന്‍ അഭിപ്രായപ്പെട്ടു. അറബ് തൊഴില്‍ മന്ത്രിമാരും 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു
Next »Next Page » കാരുണ്യത്തിന്റെ പ്രവാചകന്‍ » • യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി
 • മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വര്‍ പ്രവാസി കള്‍ : ഇന്ത്യൻ അംബാസി ഡർ
 • യു. എ. ഇ. യില്‍ വാറ്റ് രജിസ്‌ട്രേ ഷന്‍ സെപ്റ്റംബര്‍ 15 മുതല്‍
 • സ്വാതന്ത്ര്യ ദിനാഘോഷം എംബസ്സി യിൽ
 • മാർത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം
 • മജ്‌ലിസു റഹ്മ : ബ്രോഷര്‍ പ്രകാശനം ചെയ്തു
 • സ്വാതന്ത്ര്യ ദിന ത്തിൽ ഒരുക്കിയ ‘ഭാരത് – ഇ – ഇമാറാത്’ ശ്രദ്ധേയ മാവുന്നു
 • ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ
 • ര​ക്ത ​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു
 • ഫിൻ ടെക് ഇക്കോ സിസ്റ്റം : സാങ്കേതിക സഹ കരണ കരാർ ഒപ്പു വെച്ചു
 • ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍
 • വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു
 • അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ
 • ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട
 • കെ. എസ്. സി. വേനൽ തുമ്പി കൾ സമ്മർ ക്യാമ്പ് തുടങ്ങി
 • ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ‘ലൈഫ്’ സമ്മര്‍ ക്യാമ്പിന് തുടക്കം
 • രാഷ്ട്ര പിതാവിന് പ്രണാമം : 2018 യു. എ. ഇ. യില്‍ ‘സായിദ് വര്‍ഷം’ ആയി ആചരിക്കും
 • എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്
 • കുറഞ്ഞ വരുമാന ക്കാര്‍ക്ക് ചെറിയ വാടക യില്‍ വീട്
 • പത്തു മിനിറ്റിനുള്ളിൽ ഇ – ചാനൽ സംവിധാന ത്തി ലൂടെ യു. എ. ഇ. വിസ • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine