നക്ഷത്രങ്ങള്‍ കരയാറില്ല

May 18th, 2012

nakshthrangal-karayaarilla-epathram

ദോഹ : പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ അനുയായികളില്‍ പ്രമുഖനായ ബിലാല്‍ ( റ:അ: ) യുടെ ജിവിത കഥയെ ആസ്പദമാക്കി “തനിമ” കലാ സാംസ്കാരിക വേദി ഒരുക്കുന്ന “നക്ഷത്രങ്ങള്‍ കരയാറില്ല” എന്ന മ്യൂസിക്കല്‍ ഡോക്യു ഡ്രാമ ഖത്തറിൽ അരങ്ങേറും .

ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന അടിമത്ത സമ്പ്രദായവും അവിടെ യജമാനന്മാരുടെ പീഡനത്തിന് ഇരയാകേണ്ടി വന്ന ബിലാല്‍ അടക്കമുള്ളവരുടെ ജീവിത യാത്രയുമാണ് “നക്ഷത്രങ്ങള്‍ കരയാറില്ല ” എന്ന ഡ്രാമയുടെ ഇതിവൃത്തം. അടങ്ങാത്ത പ്രവാചക സ്നേഹം കൊണ്ട് വീർപ്പുമുട്ടിയ അവരുടെ അതിജീവനത്തിന്റെയും , സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് ഉയർത്തപ്പെടുന്നതിന്റെയും നേർചിത്രമാണ് ഈ ഡോക്യു ഡ്രാമയെന്ന്‌ തനിമ ഡയറക്ടർ അസീസ്‌ മഞ്ഞിയില്‍ , പ്രോഗ്രാം കണ്‍വീനർ അഹമ്മദ് ഷാഫി എന്നിവര്‍ പറഞ്ഞു. ദോഹയിലെ അമ്പതോളം പ്രവാസി മലയാളികള്‍ വേഷമിടുന്ന ഇത്തരം ‍ ഡോക്യു ഡ്രാമ ദോഹയില്‍ ആദ്യമാണെന്നും , മൂന്ന് സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുകയെന്നും ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഉസ്മാന്‍ മാരാത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ ഡ്രാമയിലെ ഗാന രചന ജമീല്‍ അഹമ്മദ് , പി. ടി. അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്‍ , ഖാലിദ് കല്ലൂര്‍ എന്നിവരും സംഗീതം ഷിബിലി , അമീൻ യാസര്‍ , അൻഷാദ് തൃശൂര്‍ എന്നിവരും ആണ്.

മീഡിയ പ്ലസുമായി സഹകരിച്ച് തനിമ ഒരുക്കുന്ന രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുളള ഈ ഡ്രാമ അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിലെ പുരാതന ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കുമെന്ന് ഉസ്മാന്‍ മാരാത്ത് അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന ഈ പരിപാടി മെയ്‌ 18 ന്‌ വൈകീട്ട് ഏഴിന് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.

കെ. വി. അബ്ദുല്‍ അസീസ്‌, ചാവക്കാട് – ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

“ഇശല്‍ തേന്‍കണം 2012 ” സ്റ്റേജ് ഷോ

May 18th, 2012

isal-thenkanam-2012-epathram

ദോഹ : മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രമുഖ താരങ്ങള്‍ ഒന്നിച്ചണി നിരക്കുന്ന “ഇശല്‍ തേന്‍കണം 2012” സ്റ്റേജ് ഷോ മെയ്‌ 18 വെള്ളിയാഴ്ച രാത്രി 7:30 ന് ദോഹ സിനിമയില്‍ അരങ്ങേറുന്നു.

ആര്‍ഗണ്‍ ഗ്ലോബലിന്റെ ബാനറില്‍ “മലബാര്‍ ടാലന്റ്സ് ദോഹ” അവതരിപ്പിക്കുന്ന “ഇശല്‍ തേന്‍കണം 2012″ പഴയതും പുതിയതുമായ എല്ലാതരം ഗാനങ്ങളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ ആസ്വാദ്യകരമായ രീതിയിലാണ് ഇതിന്റെ സംഘാടകര്‍ ഒരുക്കിയിരിക്കുന്നത് .

പ്രശസ്ത ഗായകരായ കണ്ണൂര്‍ ഷെരീഫ് , ആദില്‍ അത്തു , അന്‍വര്‍ സാദത്ത്‌ , കണ്ണൂര്‍ സീനത്ത് , റിജിയ യൂസുഫ് , സിമ്മിയ ഹംദാന്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് പ്രശസ്ത ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ആണ്.

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സഹായത്തിനായി രൂപം കൊണ്ടിട്ടുള്ള സംഘടനയായ ” മലബാര്‍ ടാലന്റ്സ് ദോഹ ” കാന്‍സര്‍ രോഗികളായ സഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തി സഹായം എത്തിച്ചു കൊടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ‌ലക്ഷ്യമെന്ന് ഇതിന്റെ ചെയര്‍മാന്‍ ആബിദ് അലിയും , ഡയറക്ടർമാരായ ഹമീദ് കല്ലേപ്പാലവും , ഹമീദ് ദാവിടയും പറഞ്ഞു.

പ്രശസ്ത അവതാരകനായ റജി മണ്ണേല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ഖത്തര്‍ ഷോപ്പിംഗ്‌ കോംപ്ലക്സിന്റെയും , ഫാമിലി ഫുഡ്‌ സെന്ററിന്റെയും എല്ലാ ശാഖകളിലും ലഭിക്കുന്നതാണ്.

ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 75 , 50

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക – 33854748

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൃദയാഘാതം : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

May 16th, 2012

ദുബായ്‌ : ഗുരുവായൂര്‍ സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചൊവ്വല്ലൂര്‍പടി പുതുവീട്ടില്‍ അബ്ദുല്‍ ഹമീദിന്‍റെ മകന്‍ നജീം (30) ആണ് മരിച്ചത്.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ (ആര്‍.ടി.എ.) ഡ്രൈവറായി ജോലി ചെയ്യുക യായിരുന്നു. നിക്കാഹ് കഴിഞ്ഞ് അടുത്തിടെ യാണ് തിരിച്ചെത്തിയത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കുക യായിരുന്നു.

മെയ്‌ 13 ഞായറാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന് വിശ്രമിക്കുക യായിരുന്ന നജീമിന് തിങ്കളാഴ്ച ഉച്ചയോടെ യാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.

മാതാവ് : നൂര്‍ജഹാന്‍. സഹോദരി നജ്മയും ഭര്‍ത്താവ് അബുവും ദുബായിലുണ്ട്. റിന്‍ഷാദ്, റംഷീദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍

May 16th, 2012

OICC Oman-epathram

ഒമാന്‍ : ഒമാനില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണതക്ക് എതിരെ ഒ. ഐ. സി. സി. സംഘടിപ്പിക്കുന്ന ബോധവത്കരണ കാമ്പയിന്‍റെ ഭാഗമായി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു.

വാദി കബീര്‍ ഗോള്‍ഡന്‍ കാസില്‍ ഹോട്ടലില്‍ കെ. സുധാകരന്‍ എം.പി., മുന്‍ പാര്‍ലമെന്‍റംഗം ഡോ. കെ. എസ്. മനോജ് എന്നിവര്‍ ചേര്‍ന്ന് കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

അണു കുടുംബങ്ങളില്‍ ഉയര്‍ന്നു വരുന്ന സുരക്ഷിതത്വ ബോധമില്ലായ്മ യാണ് ആത്മഹത്യ കളിലേക്ക് നയിക്കുന്നത എന്ന് കെ. സുധാകരന്‍ പറഞ്ഞു.

കേരള ത്തിലെ മൈത്രി എന്ന സന്നദ്ധ സംഘടന യുമായി സഹകരിച്ച് ടെലി കൗണ്‍സിലിംഗ്, ബോധ വത്കരണ സമ്മേളനങ്ങള്‍ , ലഘുലേഖ വിതരണം തുടങ്ങി നിരവധി പരിപാടികള്‍ കാമ്പയിന്‍റെ ഭാഗമായി നടക്കും.

ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവരും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വരുമായ ഒമാനിലെ പ്രവാസി കള്‍ക്ക് 96 05 41 30, 96 05 15 74 എന്നീ നമ്പറുകളിലും എംബസി യുടെ ഹെല്‍പ് ഡെസ്കില്‍ 24 69 59 81 എന്ന നമ്പറിലും ബന്ധപ്പെടാം എന്ന് സംഘാകടര്‍ അറിയിച്ചു.

അയച്ചു തന്നത് : ബിജു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചു

May 16th, 2012

ഒമാന്‍ : എട്ടു വയസ്സുകാരി മലയാളി പെണ്‍കുട്ടി ഒമാനില്‍ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ചു. പത്തനം തിട്ട കോന്നി എനിമുള്ള പ്ളാക്കല്‍ സന്തോഷ്‌ -മിനി ദമ്പതി കളുടെ മകള്‍ അക്ഷയയാണ് (എട്ട്) മരിച്ചത്. സ്കൂള്‍ അവധി ക്കാലത്ത് പിതാവിനെ സന്ദര്‍ശിക്കാന്‍ അമ്മക്കൊപ്പം എത്തിയതാണ് അക്ഷയ.

മുസന്നക്ക് സമീപം മുലദ യില്‍ സന്തോഷ് ചുമതലക്കാരനായ തോട്ടത്തിലെ സ്വിമ്മിങ്പൂളില്‍ മെയ്‌ 15 ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. മാതാപിതാ ക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ കുട്ടി, രക്ഷിതാക്കള്‍ എന്തിനോ വീടിനകത്ത് പോയി തിരിച്ചു വരുമ്പോള്‍ വെള്ളത്തില്‍ മുങ്ങി താഴുന്നതാണ് കണ്ടത്‌. ഉടന്‍ മുലദ ആശുപത്രിയില്‍ എത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.

15 ദിവസം മുമ്പാണ് ഭാര്യ മിനിയും മകള്‍ അക്ഷയയും സന്ദര്‍ശക വിസയില്‍ സന്തോഷിനെ കാണാന്‍ ഒമാനില്‍ എത്തിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Next »Next Page » ആത്മഹത്യാ പ്രവണതക്ക് എതിരെ ബോധവത്കരണ കാമ്പയിന്‍ »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine