ജോഷി ഒഡേസയുടെ ശില്‌പ പ്രദര്‍ശനം ശ്രദ്ധേയമായി

April 16th, 2012

salwa-seidan-inagurate-odessa-art-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കിയ ജോഷി ഒഡേസയുടെ ശില്പ പ്രദര്‍ശനം ശ്രദ്ധേയമായി.

പ്രവാസ ജീവിത ത്തിന്റെ തിരക്കിനിടയിലും കലാ പരമായ തന്റെ കഴിവുകള്‍ സ്വാംശീകരിച്ച് ജോഷി നിര്‍മിച്ച പതിനാറു ശില്‍പങ്ങളുടെ പ്രദര്‍ശന മാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നത്. അബുദാബി സ്‌കള്‍പ്ചര്‍ ഗാലറി ഡയറക്ടര്‍ സൈധ സാല്‍വന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും ഭൂമിയെ സംരക്ഷി ക്കുവാന്‍ ആവശ്യപ്പെടുന്ന ശില്പവും പെണ്മ യുടെ വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്ത ശില്പവും തട്ടേക്കാട് ബോട്ട് ദുരന്ത ത്തെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് വേണ്ടി ജോഷി ഒഡേസ  ശില്പ നിര്‍മാണത്തെ ക്കുറിച്ച് ക്ലാസ് എടുത്തു.

കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി.അസ്മോ പുത്തഞ്ചിറ,നസീര്‍ കടിക്കാട്, ടി. എ. ശശി, ടി. കെ. ജലീല്‍, യൂനുസ് ബാവ, അജി രാധാകൃഷ്ണന്‍, ഹരി അഭിനയ, ഫൈസല്‍ ബാവ, സുഹാന സുബൈര്‍, അനിത റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈക്കിളില്‍ ലോക സഞ്ചാരം

April 15th, 2012

cycle-journey-around-the-world-epathram

അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, സൈക്കിള്‍ സവാരി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ യാത്രയെന്ന് സൌരബ് പറഞ്ഞു.

cycle-expedition-epathram

2002 ഫെബ്രുവരി 28നു തന്റെ ജന്മദേശമായ നേപ്പാളിലെ ബദ്രപൂരില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 45 രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു 68000 കിലോമീറ്റര്‍ ഇതിനകം താണ്ടി കഴിഞ്ഞ തന്റെ ഉദ്ദ്യമത്തിന് എല്ലായിടത്തു നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് സൌരബ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍ , ചൈന, കൊറിയ, ജപ്പാൻ ‍, റഷ്യ, ഓസ്ട്രേലിയ, ന്യൂ സിലാണ്ട്, ജര്‍മ്മനി, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചതായും അതാത് രാജ്യങ്ങളിലെ ഭരണ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെയും നേപാളി ജനതയുടെയും നിസ്സീമ പിന്തുണ യാത്രക്ക് ഏറെ ഗുണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നേതാക്കളായ യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. അദ്ധ്യക്ഷന്‍ നിധിന്‍ ഗദ്ഗരി, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അശോക്‌ ചൌഹാന്‍ , ചലച്ചിത്ര താരങ്ങളായ സഞ്ജയ്‌ ദത്ത്, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ഭാഷയും ഉള്ള ഓരോ സംസ്ഥാനത്തും കടക്കുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് പോലെയാണെന്നും അത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യം ഏറെ ഇഷ്ടമായെന്നും, കേരളത്തെ പോലെ ഇത്രയും വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ വേറെ എവിടെയും കണ്ടിട്ടില്ലെന്നും സൌരബ് പറഞ്ഞു.

അജി രാധാകൃഷ്ണന്‍ , അസ്മോ പുത്തന്‍ചിറ, ഫൈസല്‍ ബാവ, ശരീഫ് മാന്നാര്‍, അനന്ത ലക്ഷ്മി, രാജീവ്‌ മുളക്കുഴ, ശശിന്സ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റർ ഓഫീസ് സന്ദര്‍ശിച്ച സൌരബ് ദാഹലിനെ കെ. എസ്. സി. ട്രഷറര്‍ അബ്ദുല്‍ കലാം സ്വീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു

April 15th, 2012

award-to-photo-grapher-chettuwa-manaf-ePathram

ദുബായ് : ചേറ്റുവ നിവാസികളുടെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ചേറ്റുവ സ്നേഹ സംഗമ’ ത്തില്‍ ഫോട്ടോഗ്രാഫര്‍ നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു. ഷാര്‍ജ യില്‍ ഗള്‍ഫ്‌ റ്റുഡേ ദിനപത്ര ത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന നിഷാം അബ്ദുല്‍ മനാഫ് ചേറ്റുവ സ്വദേശിയാണ്.

dsf-photo-graphy-award-2012-to-nisham-chettuwa-ePathram

ശൈഖ് മാജിദ് ബിന്‍ മുഹമ്മദ്‌ അല്‍ മഖ്തൂമില്‍ നിന്നും നിഷാം അബ്ദുല്‍ മനാഫ് പുരസ്കാരം ഏറ്റുവാങ്ങുന്നു

2012 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി നോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഗ്രാഫി മത്സര ത്തില്‍ സെലിബ്രേഷന്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം നേടിയത് നിഷാം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേര യുടെ രക്തദാന പരിപാടി

April 15th, 2012

kera-blood-donation-camp-2012-ePathram
കുവൈറ്റ്‌ : ‘രക്തദാനം ജീവദാനം’ എന്ന മഹത്തായ സന്ദേശ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര കൂട്ടായ്മയായ ‘കേര’ യുടെ സാമൂഹ്യ ക്ഷേമ വിഭാഗം കുവൈറ്റ് ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് നടത്തിയ രക്തദാന പരിപാടി ജാബ്രിയ ബ്ലഡ് ബാങ്കില്‍ നടന്നു.

കേരയുടെ വിവിധ യൂണിറ്റു കളില്‍ നിന്നുമുള്ള 65ല്‍ പരം പേര്‍ രക്ത ദാനം നടത്തി. കേരയുടെ ജനറല്‍ കണ്‍വീനര്‍ ജോമി അഗസ്റ്റിന്റെ നേതൃത്വ ത്തിലാണ് പരിപാടി നടന്നത്. ഉച്ചക്ക് ഒരു മണിക്ക് അഡ്വ. തോമസ്‌ വിതയത്തില്‍ തുടക്കം കുറിച്ച രക്തദാനം വൈകിട്ട് അഞ്ചു മണിവരെ നീണ്ടു. കേരയുടെ ഈ ഉദ്യമത്തെ ബ്ലഡ് ബാങ്ക് അധികൃതരും സ്വദേശി സാമൂഹ്യ പ്രവര്‍ത്തകരും പ്രത്യേകം പ്രശംസിച്ചു.

കേര സെക്രട്ടറി സുബൈര്‍ അലമന നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയെ ഇളക്കി മറിച്ച് ശ്രേയാ ഘോഷാല്‍

April 14th, 2012

shreya-ghoshal-live-concert-abudhabi-ePathram

അബുദാബി : നാഷണല്‍ തിയ്യേറ്ററില്‍ നടന്ന ശ്രേയാ ഘോഷാല്‍ സംഗീത നിശ അക്ഷരാര്‍ത്ഥ ത്തില്‍ അബുദാബിയെ ഇളക്കി മറിച്ചു. ബോഡി ഗാര്‍ഡ്‌ എന്ന ഹിന്ദി സിനിമ യിലെ ‘തേരീ മേരീ മേരീ തേരീ പ്രേം കഹാനീ ഹേ മുഷ്കില്‍ ‘ എന്ന തന്റെ ഹിറ്റ് ഗാനവുമായി വേദി യില്‍ എത്തിയ ശ്രേയ,തിങ്ങി നിറഞ്ഞ സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന് തുടര്‍ച്ച യായി ഒന്നര മണിക്കൂറോളം ഇട തടവില്ലാതെ പാടിയ ശ്രേയ ഘോഷാല്‍ കാണികളില്‍ ഒരു അത്ഭുതമായി മാറുക യായിരുന്നു.

അവരുടെ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി സിനിമാ ഗാനങ്ങളും തന്റെ മാതൃ ഭാഷയായ ബംഗാളി യിലെയും തമിഴി ലേയും മലയാള ത്തിലെയും ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ഇതിനിടെ സഹ ഗായകനായ ശിവപ്രസാദ് മല്ലയ്യ യുടെ പ്രകടനവും, വിവിധ നൃത്ത ങ്ങളും അരങ്ങേറി

പ്രണയത്തിലെ പാട്ടില്‍ ഈ പാട്ടില്‍ , അന്‍വര്‍ സിനിമയിലെ ഖല്‍ബിലെത്തീ, നീലത്താമര യിലെ അനുരാഗ വിലോചനനായി, രതി നിര്‍വ്വേദം സിനിമ യിലെ കണ്ണാരം ചിങ്കാരം എന്നീ പാട്ടുകള്‍ മലയാളി കളായ ഗാനാസ്വാദകരെ ഇളക്കി മറിച്ചു.

shreya-ghoshal-in-abudhabi-2012-ePathram

ഓരോ പാട്ടുകളും പാടി തീര്‍ത്തു കൊണ്ട് ശ്രേയാ ഘോഷാല്‍ സദസ്സുമായി സംവദിക്കുന്നത് ഹൃദ്യമായിരുന്നു. മലയാള ത്തിലെ യുവ ഗായകര്‍ കണ്ടു പഠിക്കേണ്ടതായ ഒരു അനുഭവം തന്നെ ആയിരുന്നു അത്.

ആദ്യമായി അബുദാബിയില്‍ പരിപാടി അവതരിപ്പിച്ചതിലും അതിനു ജനങ്ങളില്‍ നിന്നും ലഭിച്ച സ്വീകാര്യതക്കും എങ്ങിനെ നന്ദി പറയണം എന്നറിയാതെ അവര്‍ വീര്‍പ്പുമുട്ടി.

shreya-ghoshal-in-abudhabi-with-anchor-yachna-ePathram

സംഗീത നിശ യുടെ സംഘാടകരായ റഹീം ആതവനാട്, അഷ്‌റഫ്‌ പട്ടാമ്പി എന്നിവര്‍ക്കുള്ള സ്നേഹോപഹാരം ശ്രേയ അവര്‍ക്ക് സമ്മാനിച്ചു. റേഡിയോ മിര്‍ച്ചി യിലെ യാച്ന, ശാതുല്‍ എന്നിവര്‍ അവതാരകര്‍ ആയിരുന്നു. പരിപാടി യുടെ പ്രായോജ കരായ മൈലേജ് ടയര്‍ ഫാക്ടറി എം. ഡി. മനോജ് പുഷ്കര്‍ സദസ്സിനു വിഷു ആശംസകള്‍ അര്‍പ്പിച്ചു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അബുദാബി )

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « അബു മൂസ സന്ദര്‍ശനം അപലപനീയം : യു.എ.ഇ.
Next »Next Page » കേര യുടെ രക്തദാന പരിപാടി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine