
അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) അംഗങ്ങൾക്ക് ആരോഗ്യ പരിരക്ഷക്കു വേണ്ടി അഹല്യ മെഡിക്കൽ ഗ്രൂപ്പ് ഹെൽത്ത് പ്രിവിലേജ് കാർഡ് പുറത്തിറക്കി.
യു. എ. ഇ. യിലുള്ള എല്ലാ അഹല്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇമ അംഗങ്ങൾക്കും കുടുംബാംഗ ങ്ങൾക്കും പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി പ്രിലേജ് കാർഡ് ഉപയോഗിക്കാം.

മുസഫയിലെ അഹല്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പ് സീനിയർ മാനേജർ ഓഫ് ഓപ്പറേഷൻസ് സൂരജ് പ്രഭാകരൻ, അഡ്മിൻ മാനേജർ ഉമേഷ് മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും ഇമ പ്രസിഡണ്ട് സമീർ കല്ലറ, ജനറൽ സെക്രട്ടറി റാഷിദ് പൂമാടം മറ്റു മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി ഹെൽത്ത് പ്രിവിലേജ് കാര്‍ഡ് ഏറ്റു വാങ്ങി.
ഡെന്റൽ, ആയുർവേദ അടക്കമുള്ള വിഭാഗങ്ങളിലെ വിവിധ ഹെല്‍ത്ത് പാക്കേജുകളും പ്രിവിലേജ് കാര്‍ഡില്‍ ഉള്‍പ്പെടും. കാര്‍ഡ് ഉടമയുടെ പങ്കാളി, മക്കൾക്കും കാര്‍ഡിന്‍റെ സേവനങ്ങള്‍ ലഭ്യമാകും.


































