ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

February 26th, 2015

അല്‍ഐന്‍ : പ്രവാസി കൂട്ടായമ യായ ബ്ലൂസ്റ്റാര്‍ അല്‍ ഐന്‍ വനിതാ വിഭാഗം ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ചെയര്‍ലേഡി യായി ബെറ്റി സ്റ്റീഫൻ, ജനറല്‍ സെക്രട്ടറി : സഫിയ അന്‍വര്‍, ട്രഷറർ : മീനു സാം, വൈസ് ചെയര്‍ ലേഡി : സ്മിത രാജേഷ്, ജോയന്റ് സെക്രട്ടറി : ലൈല ഉണ്ണീന്‍, അസിസ്റ്റന്റ് ട്രഷറർ : ഫെമിദ നസീര്‍ തുടങ്ങീ 12 അംഗ കമ്മിറ്റിക്ക് രൂപം നല്കി.

കൂടാതെ വിവിധ വിഭാഗ ങ്ങളുടെ സബ് കമ്മിറ്റികളും ഇതിന്റെ സെക്രട്ടറി മാരായി പത്മിനി ശശി ധരന്‍, സവിത നായിക്, രാജി രാധാകൃഷ്ണന്‍ എന്നിവരെയും പൊതു യോഗ ത്തില്‍ തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ബ്ലൂസ്റ്റാർ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

January 27th, 2015

akwca-all-kerala-womans-collage-alumni-ePathram
അബുദാബി : സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനെ (AKWCA) വിപുലമായ പരിപാടി കളോടെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

AKWCA പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍, ജനറല്‍ സെക്രട്ടറി ഷീലാ ബി. മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രതിനിധി എലിസബത്ത്‌ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് പരിപാടി കള്‍ ഉത്ഘാടനം ചെയ്തു.

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗ ങ്ങളുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മെറിറ്റ്‌ അവാര്‍ഡുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് സംഘഗാനം, ഗാനമേള, സമൂഹ നൃത്തം, ഭരതനാട്യം, ഫ്യൂഷന്‍ ഡാന്‍സ്, ചിത്രീകരണം തുടങ്ങിയ കലാ പരിപാടികള്‍ അരങ്ങേറി. ഷൈലാ സമദ്, നിഷാ ഷിജില്‍ തുടങ്ങിയവര്‍ കലാ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on വിമന്‍സ്‌ കോളേജ്‌ അലുംനെ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ദയാബായിക്ക് സ്വീകരണം നല്‍കി

January 20th, 2015

social-worker-daya-bai-ePathram
അബുദാബി : സാമൂഹിക പ്രവര്‍ത്തക ദയാ ബായിക്ക് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സ്വീകരണംനല്‍കി.

‘ദയാ ബായ് പറയുന്നു’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി യില്‍ കേരള ത്തിലെ സാമൂഹിക, പരിസ്ഥിതി വിഷയ ങ്ങളെക്കുറിച്ച് ദയാ ബായ് സംസാരിച്ചു. സമ്പൂര്‍ണ സാക്ഷരത നേടി എന്ന് അവകാശ പ്പെടുന്ന കേരള ത്തില്‍ ഇപ്പോഴും പ്രകൃതി ചൂഷണങ്ങള്‍ നടക്കുന്നത് ആശാസ്യമല്ല. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കേരളത്തിലാണ്. ദിവസം ചെല്ലുന്തോറും പ്രകൃതി ദുരന്തം കൂടി വരുമ്പോഴും പ്രകൃതിയെ ചൂഷണം ചെയ്യുന്നതില്‍ കേരള ത്തില്‍ ഒരു കുറവുമില്ല.

കുന്നുകളും, പാടങ്ങളും, നദികളും വന്‍ കിട ക്കാര്‍ക്ക് തീറെഴുതി നല്‍കി. പ്രകൃതി ചൂഷണ ത്തിന് എതിരെ ശബ്ദിക്കുന്നവരെ കള്ള ക്കേസില്‍ കുടുക്കി പീഠിപ്പിക്കുന്നു. ഇവരെ തീവ്ര വാദികളും മറ്റുമായി മുദ്ര കുത്തി ജയിലില്‍ അടക്കുന്നു. സമ്പൂര്‍ണ സാക്ഷരത നേടിയ കേരള ത്തില്‍ എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനാണ് സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂട ങ്ങളും ബൂര്‍ഷ്വകളുടെ പിന്നാലെ യാണ്. ഭരിക്കുന്ന വരും ഭരിക്ക പ്പെടുന്ന വരും മുതലാളി മാരുടെ വക്താ ക്കളാണ്. വിദ്യാഭ്യാസം കൂടിയ കേരള ത്തിലാണ് ഇതെല്ലാം നടക്കുന്നത്. ന്യായമായ അവകാശ ങ്ങള്‍ക്കു വേണ്ടി യുള്ള സമര മുഖത്ത് എന്നും താന്‍ ഉണ്ടാവും എന്നും ദയാ ബായ് പറഞ്ഞു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവിക സുധീന്ദ്രന്‍ ദയാ ബായിയെ പരിചയപ്പെടുത്തി. പ്രിയ ശശീന്ദ്രന്‍ സ്വാഗതവും സിന്ധു ജി. നമ്പൂതിരി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on ദയാബായിക്ക് സ്വീകരണം നല്‍കി

ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

January 17th, 2015

social-worker-daya-bai-ePathram
അബുദാബി : അശരണര്‍ക്കായി ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാ ബായിക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കുന്നു.

‘ദയാബായ് പറയുന്നു’ എന്ന പേരില്‍ ജനുവരി 17 ശനിയാഴ്ച രാത്രി 8.30നു സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ നിരവധി സംസ്ഥാന – ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹ യായ ദയാ ബായിയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ദയാബായിക്ക് സ്വീകരണം : കെ. എസ്. സി. യില്‍ ‘ദയാബായ് പറയുന്നു’

ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

January 13th, 2015

shafeena-yousafali-open-galitos-restaurant-in-abudhabi-ePathram
അബുദാബി : ഭക്ഷ്യ വിതരണ ശൃംഗല യായ ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക യിലെ പ്രമുഖ റസ്‌റ്റോറന്റ് ശൃംഖല യായ ‘ഗലീറ്റോ’ യുടെ ആദ്യ ത്തെ സംരംഭം അബുദാബി അല്‍ വഹ്ദാ മാളില്‍ യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടേബിള്‍സ് സി. ഇ. ഒ. ഷഫീനാ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു.

ഫ്ലെയിം ഗ്രില്‍ഡ് ചിക്കന്‍ എന്ന വിഭവമാണ് ഗലീറ്റോയുടെ പ്രത്യേകത. രുചിയേറിയ ഗലീറ്റോ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ടേബിള്‍സ് ഫുഡ്‌ കമ്പനി ലക്ഷ്യ മിടുന്ന തെന്ന് ഷഫീന യൂസഫലി പറഞ്ഞു.

അബുദാബി യാസ് മാള്‍, മറീനാ മാള്‍, ഡല്‍മാ മാള്‍, റാസല്‍ ഖൈമയിലെ നയീം മാള്‍ എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഗലീറ്റോ പ്രവര്‍ത്തനം തുടങ്ങും എന്നും അവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു


« Previous Page« Previous « കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » അബുദാബിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine