അല്‍ മരിയ പാലം ഫെബ്രുവരി ഒന്നു വരെ അടച്ചിടും

January 12th, 2023

bridge-connecting-al-maryah-island-to-al-zahiyah-ePathram

അബുദാബി : തലസ്ഥാന നഗരിയിലെ സായിദ് ഫസ്റ്റ് സ്ട്രീറ്റില്‍ (ഇലക്ട്ര സ്ട്രീറ്റ്) നിന്നും അല്‍ മരിയ ഐലന്‍ഡി ലേക്കു പോകുന്ന പാലം, ജനുവരി 11 മുതല്‍ ഫെബ്രുവരി ഒന്നു വരെ അടച്ചിടും എന്ന് ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോര്‍ട്ട് സെന്‍റർ (ഐ. ടി. സി.) അറിയിച്ചു. ഈ കാലയളവില്‍ വാഹനം ഓടിക്കുന്നവര്‍ മറ്റു റൂട്ടുകള്‍ തെരഞ്ഞെടുക്കണം എന്ന് ഐ. ടി. സി. അഭ്യര്‍ത്ഥിച്ചു.

അല്‍ സാഹിയ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ TCA) യില്‍ അൽ മരിയ ദ്വീപിനെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്ന നാല് പാല ങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ അടച്ചിടുന്ന പാലം.

ഹംദാൻ സ്ട്രീറ്റ്, അൽ റീം സ്ട്രീറ്റ്, അൽ ഫലാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മറ്റു മൂന്ന് പാല ങ്ങൾ വഴി അബുദാബിയിൽ നിന്നും അൽ മരിയ ഐലന്‍ഡിലേക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയും. ITC 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയിലേക്ക് അജ്മാനിൽ നിന്നും പുതിയ ബസ്സ് സർവ്വീസ്

November 22nd, 2022

capital-express-new-bus-service-from-ajman-to-abu-dhabi-ePathram

അജ്‌മാൻ : അബുദാബിയിലേക്ക് അതിവേഗ ബസ്സ് സർവ്വീസുമായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അഥോറിറ്റി. ആഴ്ചയിൽ എല്ലാ ദിവസവും അജ്മാനിൽ നിന്നും അബു ദാബിയിലേക്കും തിരിച്ച് അജ്മാനിലേക്കും സർവ്വീസ് നടത്തുന്നതിനായി ക്യാപിറ്റൽ എക്സ്പ്രസ്സ് ബസ്സ് കമ്പനി യുമായി അജ്‌മാൻ ഗതാഗത വകുപ്പ് ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു.

കരാര്‍ പ്രകാരം അജ്മാൻ എമിറേറ്റിലെ അൽ മുസല്ല ബസ്സ് സ്റ്റേഷനിൽ നിന്നും അബുദാബി എമിറേറ്റിലേ ക്കും തിരിച്ചും ദിവസവും 4 ഫാസ്റ്റ് ലൈൻ ബസ്സുകൾ ഒരുക്കും. ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് 35 ദിർഹം ആയിരിക്കും.

അജ്മാനിൽ നിന്ന് ആദ്യ ട്രിപ്പ് ദിവസവും രാവിലെ 7 മണിക്ക് പുറപ്പെടും. അവസാന ട്രിപ്പ് വൈകുന്നേരം 6 മണിക്കും ആയിരിക്കും.

അതു പോലെ അബുദാബി ബസ്സ് സ്റ്റേഷനിൽ നിന്നും അജ്മാനിലേക്കുള്ള ആദ്യ ട്രിപ്പ് രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകുന്നേരം 9 മണിക്ക് ആയിരിക്കും അവസാന ബസ്സ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് യാസ് മാളിലേക്ക്

September 27th, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : നഗരത്തില്‍ നിന്നുള്ള അതിവേഗ എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് മൂന്നാം ഘട്ടം യാസ് മാളിലേക്ക് തുടക്കമായി. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ പഴയ അല്‍ സലാമ ആശുപത്രിക്കു സമീപത്തു നിന്നുമാണ് യാസ് മാളിലേക്ക് അബുദാബി എക്സ് പ്രസ്സ് സര്‍വ്വീസ് നടത്തുക. ഇപ്പോള്‍ ദിവസവും രാവിലെ 6:30 മുതൽ രാത്രി 11:30 വരെ ഓരോ 30 മിനുട്ടിലും സര്‍വ്വീസ് നടത്തും.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സര്‍വ്വീസും വര്‍ദ്ധിപ്പിക്കും എന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നിലവില്‍ അബുദാബി എക്സ് പ്രസ്സ് ബസ്സ് സര്‍വ്വീസുകളില്‍ യാത്രാ നിരക്ക് നല്‍കുവാന്‍ ഹാഫിലാത്ത് കാര്‍ഡു കള്‍ സ്വീകരിക്കുന്നില്ല. അതു കൊണ്ട് യാത്രക്കാര്‍ 12 ദിര്‍ഹം പണമായി നല്‍കണം.

വ്യവസായ മേഖലയായ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് ടാക്സിസ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്രയിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നീ സ്ഥലങ്ങളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി സര്‍വ്വീസ് തുടങ്ങിയത്.

ഈ സ്ഥലങ്ങളിലേക്ക് ബസ്സുകളുടെ സമയക്രമം പ്രവൃത്തി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വ്യത്യസ്തമാണ്. പ്രവൃത്തി ദിവസങ്ങള്‍ രാവിലെ 5 മണി മുതല്‍ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ 5 മണി മുതല്‍ പുലർച്ചെ ഒരു മണി വരെയുമാണ്.  ITC Twitter

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാർക്കിംഗും ടോളും ഞായറാഴ്ചകളില്‍ ഇനി സൗജന്യം

July 13th, 2022

mawaqif-vehicle-parking-fees-ePathram

അബുദാബി : എമിറേറ്റിലെ മവാഖിഫ് പാര്‍ക്കിംഗ്, ദർബ് ടോൾ എന്നിവയുടെ സൗജന്യം ഇനി മുതല്‍ വെള്ളിയാഴ്ച കള്‍ക്കു പകരം ഞായറാഴ്ച ആയിരിക്കും എന്നു ഗതാഗത വിഭാഗം അറിയിച്ചു.

2022 ജൂലായ് 15 വെള്ളിയാഴ്ച മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യാണ് മവാഖിഫ് പെയ്ഡ് പാർക്കിംഗ്.

department-of-transport-dot-launch-abu-dhabi-toll-gate-ePathram

തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 9 മണി വരെയും വൈകുന്നേരം 5 മണി മുതൽ രാത്രി 7 മണി വരെയും ഉള്ള തിരക്കേറിയ സമയങ്ങളിലാണ് ദര്‍ബ് ടോള്‍ പണം ഈടാക്കുക.

മവാഖിഫ് പാര്‍ക്കിംഗ് ഫീസും ടോള്‍ ഗേറ്റ് ഫീസും ദര്‍ബ് ആപ്പ് വഴി അടക്കുവാനും ഗതാഗത വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ദര്‍ബ് ടോള്‍ ഗേറ്റ് കടന്നു പോകുന്നതിനു സൗജന്യം ലഭിക്കും. 2022 ജനുവരി 1 മുതൽ യു. എ. ഇ. യിലെ വാരാന്ത്യ അവധി വെള്ളിയാഴ്ച യില്‍ നിന്നും ഞായറാഴ്ച ആക്കി മാറ്റിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എക്സ്‌ പ്രസ്സ് ബസ്സ് : രണ്ടാം ഘട്ടം തുടങ്ങി

July 2nd, 2022

abu-dhabi-express-bus-service-launched-ePathram
അബുദാബി : അതിവേഗ എക്സ്‌ പ്രസ്സ് ബസ്സ് സർവ്വീസ് രണ്ടാം ഘട്ടം ജൂണ്‍ മുപ്പതു മുതല്‍ തുടക്കം കുറിച്ചു. തലസ്ഥാന നഗരിയില്‍ നിന്നും എമിറേറ്റിന്‍റെ വിവിധ മേഖലകളിലേക്കും തിരിച്ചും അതിവേഗം യാത്ര ചെയ്യാവുന്ന വിധത്തില്‍ ഇടക്കു സ്റ്റോപ്പുകള്‍ ഇല്ലാത്ത അബുദാബി എക്സ്‌പ്രസ്സ് ബസ്സ് സർവ്വീസ് ആദ്യ ഘട്ടം ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരംഭിച്ചത്. ഇതിന്‍റെ വിജയത്തെ തുടര്‍ന്നാണ് കൂടുതൽ മേഖല കളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നത് എന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ITC) അറിയിച്ചു.

അബുദാബിയില്‍ നിന്നും ബനിയാസ് ടാക്സി സ്റ്റേഷൻ, മഫ്റഖ് വർക്കേഴ്സ് സിറ്റി, ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്സ് സ്റ്റോപ്പ്, അൽദഫ്ര യിലെ മിർഫ സിറ്റി, സായിദ് സിറ്റി എന്നിവിടങ്ങളിലേക്കാണ് രണ്ടാം ഘട്ട സർവ്വീസ് ആരംഭിച്ചത്.

തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും സാധാരണ സമയങ്ങളിൽ 25 മിനിറ്റ് ഇടവേളകളിലും ബസ്സ് സർവ്വീസ് നടത്തും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും ബസ്സ് സർവ്വീസ് ഉണ്ടാവും.

ആദ്യ ഘട്ടത്തിൽ 38 ബസ്സുകൾ നടത്തിയ 14,500 ട്രിപ്പു കളിലൂടെ 70,000 പേർക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « വി. നന്ദകുമാറിന് മാർകോം ഐക്കൺ ഓഫ് ദി ഇയര്‍ അവാർഡ്
Next Page » സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടർ ബോർഡിൽ എം. എ. യൂസഫലി അംഗം »



  • സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം
  • ഇടപ്പാളയം പ്രീമിയർ ലീഗ് ഫെബ്രുവരി 26 ന്
  • ലുലു ഹൈപ്പർ മാർക്കറ്റ് റബ്ദാന്‍ മാളില്‍ തുറന്നു
  • കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു
  • മൈൻഡ് & മ്യൂസിക് ഇവന്‍റ് : സ്വാഗത സംഘം രൂപീകരിച്ചു
  • ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍ ഫെബ്രുവരി നാലു മുതല്‍
  • രക്തം ദാനം ചെയ്ത് തവക്കല്‍ ടൈപ്പിംഗ് ഗ്രൂപ്പ് ജീവനക്കാര്‍
  • ലുലു ഇന്ത്യാ ഉത്സവ് 2023 : 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം
  • മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്
  • മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു
  • ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു
  • അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
  • ഐ. എസ്. സി. തിലക് – 2023 പുരസ്കാരങ്ങള്‍ സമ്മാനിച്ചു
  • 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി
  • സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍
  • ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു
  • ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റ് എടുത്തവര്‍ കാര്‍ഡ് കൈയില്‍ കരുതണം
  • ശൈഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്‍ നാഷണൽ മീഡിയ ഓഫീസ് ചെയർമാന്‍
  • ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വര്‍ഷം അവശ്യ സാധന വില വര്‍ദ്ധിക്കില്ല
  • തൊഴിലാളികള്‍ക്ക് അടിയന്തര ആരോഗ്യ സേവനം : മുസ്സഫയില്‍ പ്രത്യേക അത്യാഹിത വിഭാഗം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine