മലയാളി സമാജം കേരളോല്‍സവം

December 23rd, 2012

അബുദാബി : മലയാളി സമാജം കേരളോല്‍സവം 31,1 തീയതി കളില്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. നാടന്‍ വിഭവ ങ്ങളുമായി തട്ടുകട കളും ഉല്‍സവ പറമ്പിലെതു പോലെ വിനോദ കായിക മല്‍സര ങ്ങളും നാടന്‍പാട്ട്, കരകാട്ടം തുടങ്ങിയ കലാപരിപാടി കളുമായാണ് കേരളോല്‍സവം സംഘടിപ്പിക്കുന്നത്.

കേരളോല്‍സവ നഗരി യില്‍ പ്രവേശന ത്തിന് 5 ദിര്‍ഹമാണ് ഫീസ്. സമാപന ചടങ്ങില്‍ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് ഒന്നാം സമ്മാന മായി കാര്‍ നല്‍കും. കൂടാതെ 24 ആകര്‍ഷക സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം ക്രിസ്മസ് കരോള്‍

December 23rd, 2012

അബുദാബി : എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു.

സാംസ്‌കാരിക സമ്മേളനം വര്‍ക്കല ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. വി. സി. ജോസ്, ഫാ. വര്‍ഗീസ് അറക്കല്‍, ഫാ. മാത്യു മൂലംങ്കുളം, ഫാ. റജീഷ്, രാജന്‍ ചെറിയാന്‍, ഇസ്മായില്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു. വര്‍ണ ശബളമായ കരോള്‍ ഘോഷ യാത്രയില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. രാജന്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചമ്പാട് സ്വാഗതവും എസ്. അനില്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് ദുബായില്‍

December 18th, 2012

manaloor-nri-logo-manalur-fest-2012-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിവാസികളായ പ്രവാസി കളുടെ കൂട്ടായ്മ മണലൂര്‍ യു. എ. ഇ. അസോസിയേഷന്‍ വാര്‍ഷികാഘോഷം ‘മണലൂര്‍ വിന്‍റര്‍ ഫെസ്റ്റ് 2012’ ഡിസംബര്‍ 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദുബായ് ഗിസൈസിലെ മില്ലേനിയം സ്കൂള്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മല്‍സരങ്ങള്‍, ശിങ്കാരി മേളം, ഗാനമേള, വടം വലി മല്‍സരം, നാടകം, നൃത്യ നൃത്തങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : 050 57 67 939

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ദേശീയ ദിന ആഘോഷം

December 7th, 2012

ദുബായ് : ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം യു. എ. ഇ. യുടെ ദേശീയ ദിനം ‘സല്യൂട്ട് യു. എ. ഇ. 2012’ എന്ന പേരില്‍ ദുബായ് ഷേയ്ക്ക് റാഷിദ് ഓഡിറ്റോറിയ ത്തില്‍ ആഘോഷിച്ചു.

അഭിലാഷ് വി ചന്ദ്രന്റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍, ഇയാദ് അലി അബ്ദുള്‍ റഹ്മാന്‍, സക്കീര്‍ ഹുസൈന്‍, ഷൈന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.

എലൈറ്റ് അബൂബക്കര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് തൃത്താല എം എല്‍.. എ വി. ടി. ബല്‍റാമിന് സമ്മാനിച്ചു.

തുടര്‍ന്ന് പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ഗായത്രി, കലാഭവന്‍ സതീഷ് എന്നിവര്‍ അവതരിപ്പിച്ച സംഗീത കലാ വിരുന്നും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍​സവം ആഘോഷിച്ചു

December 3rd, 2012

thiruvanjoor-at-marthoma-church-harvest-fest-2012-ePathram
അബുദാബി : മുസഫ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. സമാപന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബലറാം എം. എല്‍. എ., സഹ വികാരി റവ. ഷാജി തോമസ്, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്, ബിജു ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തനിമയാര്‍ന്ന ഭക്ഷ്യ വിഭവ ങ്ങള്‍ക്കൊപ്പം ചൈനീസ് ഭക്ഷണ ങ്ങളുടെ തട്ടുകടകളും സ്റ്റാളുകള്‍, വിനോദ മല്‍സരങ്ങള്‍, കലാപരിപാടി കള്‍, തട്ടുകടകള്‍ എന്നിവ ആകര്‍ഷകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എഫ്. എഫ്. സി. അബുദാബിയില്‍ തുറന്നു
Next »Next Page » പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine