ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണം വെള്ളിയാഴ്ച

July 12th, 2012

tp-chandra-shekharan-ePathram
ദുബായ് : ടി. പി. ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനം ജൂലായ്‌ 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ദുബായ് കറാമ യിലെ മെട്രോ സ്റ്റേഷന് സമീപത്തെ അല്‍ മദീന വൈഡ്‌റേഞ്ച് റെസ്റ്റോരന്റില്‍ നടക്കും.

ടി. പി. യുടെ സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളന ത്തില്‍ ചന്ദ്രശേഖരന്‍ രാഷ്ട്രീയത്തെ അനുകൂലി ക്കുന്നവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : കെ. കെ. ബിബിത്‌ – 055 33 155 69

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഫീക്ക് വാണിമേലിന് യാത്രയയപ്പ് നല്കി

July 11th, 2012

swaruma-sent-off-rafeeq-vanimal-ePathram
ദുബായ്: ദുബായിലെ ശൈഖാന്‍ ഫിലിം സബ് ടൈറ്റിലിംഗ് കമ്പനി യില്‍ നിന്ന് 15 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വദേശ ത്തേക്ക് മടങ്ങുന്ന സ്വരുമ കലാ സാംസ്‌കാരിക വേദി മുന്‍ ജനറല്‍ സെക്രട്ടറി റഫീക്ക് വാണി മേലിന് സ്വരുമ കുടുംബങ്ങള്‍ യാത്രയയപ്പ് നല്കി. സംഘടന യുടെ സ്ഥാപകരില്‍ ഒരാളും നീണ്ട മൂന്നു വര്‍ഷം സ്വരുമ ജനറല്‍ സെക്രട്ടറി യായും രണ്ടു വര്‍ഷം ട്രഷറര്‍ ആയും ദുബായിലെ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന റഫീക്ക്, കെ. എം. സി. സി. കോഴിക്കോട് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൂര്‍ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച ടെലി സിനിമ കളായ മണല്‍ക്കാറ്റ്, മഗ്‌രിബ്, മേല്‍വിലാസങ്ങള്‍ എന്നിവ യില്‍ കലാ സംവിധായക നായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുബായ് കരാമയില്‍ ചേര്‍ന്ന യോഗം രാജന്‍ കൊളാവി പ്പാലം ഉദ്ഘാടനം ചെയ്തു. സ്വരുമ പ്രസിഡന്റ് ഹുസൈനാര്‍ പി. എടച്ചാക്കൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട്, മുഹമ്മദാലി പഴശ്ശി, അസീസ് വടകര, സജ്ജാദ് സുബൈര്‍, അന്‍ഷാദ് വെഞ്ഞാറമൂട്, റാഷിദ് വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റീന സലിം സ്വാഗതവും ട്രഷറര്‍ എസ്. പി. മഹമൂദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വായന പക്ഷാചരണ സമാപനവും അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണവും

July 8th, 2012

sahrudaya-awards-epathram
ദുബായ് : 2012 ജനുവരി മുതല്‍ ജൂണ്‍ വരെ യു. എ. ഇ. യില്‍ ബഹുമുഖ പ്രതിഭാ പുരസ്‌കാരങ്ങള്‍ നേടിയ സാഹിത്യ സാംസ്‌കാരിക മാധ്യമ മേഖല കളിലെ ഇരുപതോളം പ്രതിഭകളെ സലഫീ ടൈംസ് ഫ്രീ മീഡിയയും കേരളാ റീഡേഴ്‌സ് & റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായനക്കൂട്ടം)സംയുക്തമായി സംഘടി പ്പിക്കുന്ന പരിപാടിയില്‍ അനുമോദിക്കുന്നു.

എ. പി. അബ്ദു സമദ് സാബില്‍ (സീതി സാഹിബ് വിചാരവേദി പുരസ്‌കാരം), ഷീലാ പോള്‍ (പ്രവാസി എഴുത്തുകാര്‍ക്കുള്ള യൂറോപ്യന്‍ അവാര്‍ഡ്), ഐസക് ജോണ്‍ (ബിസിനസ് ജേര്‍ണലിസം ഗ്ലോബല്‍ അവാര്‍ഡ്), ഇ. സതീഷ്, എല്‍വിസ് ചുമ്മാര്‍ (ഏഷ്യാ വിഷന്‍ ടെലി വിഷന്‍ അവാര്‍ഡ്), ബിജു ആബേല്‍ ജേക്കബ് (പ്രവാസി ഭാരതീയ സമ്മാന്‍), ജലീല്‍ പട്ടാമ്പി, ബി. എസ്. നിസാമുദ്ധീന്‍ (ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരം), ഷാബു കിളിത്തട്ടില്‍ (പാറപ്പുറത്ത് ഫൌണ്ടേഷന്‍ പുരസ്കാരം), പുന്നയൂര്‍ക്കുളം സൈനുദ്ധീന്‍ (അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം), ലത്തീഫ് മമ്മിയൂര്‍, സലാം പാപ്പിനിശ്ശേരി, സോണിയ റഫീഖ്, രമേശ് പെരുമ്പിലാവ് (പാം പുസ്തകപ്പുര അവാര്‍ഡ്), ഷാജി ഹനീഫ്, സലിം അയ്യനത്ത് (അറ്റ്‌ലസ് ഏഷ്യാനെറ്റ് അവാര്‍ഡ്), ലീനാ സാബു വര്‍ഗ്ഗീസ് (കുമ്മാട്ടി കവിതാ പുരസ്‌കാരം) എന്നിവരെയാണ് ആദരിക്കുന്നത്.

ഈ വര്‍ഷത്തെ വായന പക്ഷാചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ ഭാഷാ ആനുകാലിക പത്ര മാസിക പ്രദര്‍ശനവും സംഘടിപ്പി ക്കുന്നുണ്ട്. ‘വായന മരിക്കുന്നില്ല’ എന്ന പ്രമേയ ത്തിലാണ് പരിപാടി.

ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ പ്രമുഖ പണ്ഡിതനും എഴുത്തു കാരനുമായ അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രമുഖ എഴുത്തുകാരനും പ്രവാസി പത്ര പ്രവര്‍ത്തകനുമായ അമ്മാര്‍ കീഴുപറമ്പ് രാജ്യാന്തര വായനാദിന സന്ദേശം നല്‍കും. സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും മാധ്യമ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ (ദേര ഇത്തിസലാത്ത് – യൂണിയന്‍ മെട്രോക്കു സമീപം) ജൂലൈ 13 വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് പരിപാടി.

നാട്ടിലെയും മറുനാട്ടിലെയും അപൂര്‍വ്വ ങ്ങളായ വിവിധ ഭാഷാ പ്രസിദ്ധീ കരണങ്ങള്‍ കൈവശമുള്ളവര്‍ അത് പ്രദര്‍ശന ത്തിലേക്ക് നല്‍കി സഹകരിക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക : 050 584 2001.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാട്ടബാക്കിയുടെ അവതരണം ശ്രദ്ദേയമായി

June 25th, 2012
അബുദാബി: കേരളത്തിന്റെ  നവോദ്ധാന  കാലത്ത്  ജന്മിത്തത്തിനെതിരായ ശക്തമായ  പ്രമേയവുമായി  അവതരിപ്പിക്കപ്പെട്ട  ” പാട്ടബാക്കിയുടെ ” പുനര്‍ വായനക്ക്  യുവകലാസാഹിതി  അബുദാബി  രംഗ ഭാഷ്യം  ഒരുക്കി. സി.അച്യുതമേനോന്‍  – കെ.ദാമോദരന്‍  ജന്മ ശതാബ്ദിയോടനുബന്ധിച്ചു  അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍  ആണ്  “പാട്ട ബാക്കി ” അരങ്ങേറിയത് .
കെ.ദാമോദരന്റെ  രചനക്ക്  സംവിധാനം നിര്‍വഹിച്ചത്   ഹരി അഭിനയയാണ്. നാല്പതുകളിലെ  മലയാള  സാമൂഹ്യ  കാഴ്ച്ചപ്പാടുകളിലൂടെ  വികസിക്കുന്ന  നാടകത്തിന്റെ  ഇതിവൃത്തം  അക്കാലത്തെ  സമൂഹത്തില്‍ നില നിന്നിരുന്ന  അസമത്തങ്ങളും  അതിനോടുള്ള  തൊഴിലാളി  വര്‍ഗത്തിന്റെ  ചെറുത്തു  നില്‍പ്പുകളും  ആണ്. ആദിത്  ബിജിത്ത്, ഷാഹിധാനി വാസു, ശ്രീലക്ഷ്മി  രംഷി, സജു കെ.പി.എ.സി, വിഷ്ണു പ്രസാദ്‌ , അന്‍ഷാദ്  ഗുരുവായൂര്‍ , മുഹമ്മദാലി പാലക്കാട്‌  എന്നിവരാണ്  പ്രധാന  കഥാപാത്രങ്ങളെ  അവതരിപ്പിച്ചത്.സാബു  പോത്തന്‍കോട്‌ സംഗീത നിര്‍വഹണവും,  രാജീവ്  മൂളക്കുഴ  രംഗപടവും , വക്കം ജയലാല്‍  ചമയവും  നിര്‍വഹിച്ചു. നാടകത്തില്‍  അഭിനയിച്ചവരെ  സി. പി. ഐ.  ദേശീയ  കൌണ്‍സില്‍  അംഗം  ബിനോയ്‌  വിശ്വം അഭിനന്ദിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആലപ്പുഴ എസ്. ഡി. കോളേജ് അലുംനി ഭാരവാഹികള്‍

June 25th, 2012
ആലപ്പുഴ  എസ്. ഡി. കോളേജ് അലുംനി അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്റര്‍
(അഫിലിയേട്ടട് ടു അക്കാഫ്) ഭാരവാഹികളായി പ്രതാപ്‌ കുമാര്‍. എന്‍. (പ്രസിഡന്റ്), മധു കുമാര്‍. എസ് (ജനറല്‍ സെക്രട്ടറി), പ്രശാന്ത്. എം (ട്രഷറര്) മധു. പി. സി. ( വൈ. പ്ര), ആഷിക് ഹുസൈന്‍ ഖാന്‍ (ജോ. സെ)‍  ഹരി കുമാര്‍. സി. എന്‍. (അക്കാഫ് പ്രതിനിധി). എന്നിവരെ തിരഞ്ഞെടുത്തു.
ചാപ്ടരില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ളവര്‍ 050 5589216 / 050 6881007 എന്ന നമ്പരു കളിലോ  sdcalumni.uae@gmail.com എന്ന ഇ മെയിലിലോ  ബന്ധപ്പെടണം.
ജൂണ്‍ 28 ന് രാത്രി 7 .30  ന് ഖിസൈസിലുള്ള ഡ്യൂണ്‍സ് ഹോട്ടല്‍ അപ്പാര്ട്ട്മെന്റ്സില്‍ വച്ച് നടക്കുന്ന കുടുംബ സംഗമത്തില്‍ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംസ്‌കാര ഖത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Next »Next Page » പാട്ടബാക്കിയുടെ അവതരണം ശ്രദ്ദേയമായി »



  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ
  • അൽ ഐൻ മലയാളി സമാജം പുതിയ കമ്മിറ്റി
  • ജിമ്മി ജോർജ്ജ് മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 27 മുതൽ
  • മികച്ച നേട്ടം കൈവരിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ബാ​പ്സ് ഹി​ന്ദു മ​ന്ദി​റി​ലേ​ക്ക് പു​തി​യ ബസ്സ് (203) സർവ്വീസ്
  • റമളാൻ ഹദിയ : ബ്രോഷർ പ്രകാശനം ചെയ്തു
  • അൽ ഐൻ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓർമ്മപ്പെരുന്നാളും പൊതു സമ്മേളനവും
  • വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ
  • സായിദ് എയർ പോർട്ടിൽ ആരോഗ്യ സേവനങ്ങൾക്കായി ബുർജീലിനെ തെരഞ്ഞെടുത്തു
  • മലപ്പുറം ജില്ലാ കെ. എം. സി. സി. യുടെ TASKCON പ്രഖ്യാപനം
  • ഫുഡ്‌ ഫെസ്റ്റ് സീസൺ-2 : വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
  • ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
  • ഖുർആൻ പാരായണ മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine