അബുദാബിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

January 13th, 2015

logo-cricket-tournament-of-amadeus-ePathram
അബുദാബി : ക്രിക്കറ്റ് പ്രേമികള്‍ക്കായി അബുദാബി യില്‍ അമേഡസ് ഗ്രൂപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 15, 16 തീയതി കളിലായി അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍ പതിമൂന്നു കളികള്‍ രണ്ടു ദിവസ ങ്ങളിലായി നടക്കും.

ഇന്ത്യ, പാകിസ്ഥാന്‍, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യ ങ്ങളില്‍ നിന്നുള്ള കളി ക്കാരാണ് പത്ത് ടീമു കള്‍ക്ക് വേണ്ടി കളിക്കുക.

രണ്ടു ഗ്രൂപ്പു കളിലായി നടക്കുന്ന മത്സര ത്തില്‍ അബുദാബി സൂപ്പര്‍ കിംഗ്സ്, ദ ഫാല്‍ക്കണ്‍സ് അല്‍ ഐന്‍, ഗ്ലാഡിയേറ്റര്‍ ദുബായ്, പാകിസ്ഥാന്‍ ഈഗിള്‍സ്, ദോഹ ഡ്രാഗണ്‍സ്, ഒമാന്‍ ചാമ്പ്യന്‍സ്, ദുബായ് റൈഡെഴ്‌സ്, അബുദാബി റോയല്‍ സ്റ്റാര്‍സ്, ഡസേര്‍ട്ട് വാരിയേഴ്‌സ്, ചലഞ്ചേഴ്‌സ് ബഹ്‌റൈന്‍ എന്നീ ടീമുകള്‍ ജഴ്സി അണിയും.

ക്രിക്കറ്റ് ടൂര്‍ണമെന്റിനെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അമേഡസ് ഗള്‍ഫ് ഡിവിഷന്‍ എം. ഡി. ഗ്രഹാം നിക്കോള്‍സ്, ഡയറക്ടര്‍ ജവഹര്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്

സി. എം. ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‌ലിസും

January 9th, 2015

അബുദാബി : സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം, ചെമ്പരിക്ക സംയുക്ത മുസ്‌ലിം ജമാഅത്തു കളുടെ ഖാസി യുമായിരുന്ന മര്‍ഹൂം സി. എം. അബ്ദുള്ള മൗലവി അനുസ്മരണ യോഗവും പ്രതിമാസ സ്വലാത്ത് മജ്‌ലിസും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജനുവരി 9 ന് നടത്താന്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി കാസറ ഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

വൈകീട്ട് 6 മണിക്ക് സ്വലാത്ത്, ഖുര്‍ആന്‍ പാരായണ സദസ്സോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

പ്രമുഖ വാഗ്മി ഹനീഫ് ഇര്‍ഷാദി ഹുദവി ദേലം പാടി സി. എം. ഉസ്താദ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ് . എസ്. എഫ്, കെ. എം. സി. സി. നേതാക്കള്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on സി. എം. ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‌ലിസും

ഗ്ലോറിയസ് ഹാര്‍മണി : ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ശനിയാഴ്ച

January 9th, 2015

അബുദാബി: മത – സാംസ്കാരിക – വിദ്യാഭ്യാസ – ജീവ കാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. അബുദാബി ചാപ്ടര്‍ സംഘടിപ്പിക്കുന്ന എക്യുമെനി ക്കല്‍ ക്രിസ്മസ് കരോള്‍ ‘ഗ്ലോറിയസ് ഹാര്‍മണി 2014’ എന്ന പേരില്‍ 2015 ജനുവരി 10 ശനിയാഴ്ച രാത്രി 7. 30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ നടക്കും.

ഇന്ത്യ, ഫിലിപ്പൈന്‍, ശ്രീലങ്ക, എതോപ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യു. എ. ഇ. യിലെ പ്രവാസികളുടെ ക്വയര്‍ ഗ്രൂപ്പുകള്‍ ‘ഗ്ലോറിയസ് ഹാര്‍മണി’ യില്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിക്കും.

വിവിധ ക്രിസ്തീയ സഭകളുടെ ഐക്യ വേദിയായ വൈ. എം. സി. എ. എല്ലാ വര്‍ഷവും നടത്തി വരുന്ന ‘ഗ്ലോറിയസ് ഹാര്‍മണി’യുടെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി പ്രോഗ്രാം കണ്‍ വീനര്‍ രാജന്‍ തറയശ്ശേരി, ജനറല്‍ സെക്രട്ടറി ബേസില്‍ വര്‍ഗ്ഗീസ് എനിവര്‍ അറിയിച്ചു. പരിപാടിയില്‍ മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും

- pma

വായിക്കുക: , , ,

Comments Off on ഗ്ലോറിയസ് ഹാര്‍മണി : ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ശനിയാഴ്ച

അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

January 9th, 2015

ashraf-thamarassery-paretharkkoral-ePathram
ദുബായ് : സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം വെള്ളിയാഴ്ച സമ്മാനിക്കും.

കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശി യായ അഷ്റഫ്, 16 വര്‍ഷ മായി അജ്മാനില്‍ ബിസിനസ് നടത്തി വരിക യാണ്. യു. എ. ഇ. യില്‍ വെച്ച് മരണപ്പെട്ട രണ്ടായിത്തിൽ അധികം പ്രവാസി കളുടെ മൃതദേഹ ങ്ങൾ അഷ്റഫ് നാട്ടിൽ എത്തിച്ചിട്ടുണ്ട്.

വിദേശി കളുടെ മൃതദേഹം സ്വദേശ ത്തേയ്ക്ക് കൊണ്ടു പോകുന്ന തിനുള്ള നടപടി കള്‍ വര്‍ഷ ങ്ങളായി പ്രതിഫലം പറ്റാതെ ചെയ്തു കൊടു ക്കുന്ന തിനാണ് ഇന്ത്യ യില്‍ പ്രവാസി കള്‍ക്ക് നല്‍കുന്ന അവാര്‍ഡു കളില്‍ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന പുരസ്കാര ത്തിന് അഷ്റഫിനെ അര്‍ഹ നാക്കിയത്.

പ്രമുഖ വാഗ്മി യും എഴുത്തു കാരനുമായ ബഷീര്‍ തിക്കോടി രചിച്ച അഷറഫിന്റെ ജീവിത കഥ ‘പരേതര്‍ക്ക് ഒരാള്‍’എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തക രൂപ ത്തില്‍ പ്രസിദ്ധീ കരിച്ചു.

chavakkad-pravasi-forum-honoring-ashraf-thamarashery-ePathram

യു. എ. ഇ. യിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന കള്‍ ഇതിനകം അഷറഫിനെ ആദരിച്ചിട്ടുണ്ട്.

ബന്ധ പ്പെടേണ്ട നമ്പര്‍ : 055 – 38 86 727.

- pma

വായിക്കുക: , , ,

Comments Off on അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം

നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ

January 8th, 2015

suveeran's-hamsageetham-shajahan-smitha-babu-ePathram
അബുദാബി : നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സുവീരന്റെ ഹംസ ഗീതം അരങ്ങിൽ എത്തിയ തോടെ അബുദാബി നാടകോത്സവ ത്തിന് സമാപനമായി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ആറാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ പതിനഞ്ചു നാടക ങ്ങളാണ് അവതരിപ്പിച്ചത്.

വിത്യസ്തമായ പ്രമേയ ങ്ങള്‍ കൊണ്ടും മികച്ച അവതരണ രീതി കൊണ്ടും അരങ്ങ് അറിഞ്ഞാടിയ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൊണ്ടും പ്രമുഖ സംവിധായ കരുടെ സാന്നിദ്ധ്യം എന്നിവ യെല്ലാം കൊണ്ട് തന്നെ ഈ വര്‍ഷത്തെ നാടകോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.  ഒരേ നാടകം രണ്ടു സമിതി ക്കാര്‍ അവതരിപ്പിച്ച തിലൂടെ ബായേന്‍ പ്രേക്ഷ കര്‍ക്കിട യില്‍ ചര്‍ച്ചാ വിഷയ മായി. അബുദാബി നാട്യ ഗൃഹം , ഷാര്‍ജ കലാ സംഘം എന്നിവരാണ് വിത്യസ്ത രീതിയില്‍ ബായേന്‍ അരങ്ങില്‍ എത്തിച്ചത്.

അലൈന്‍ മലയാളി സമാജം അവതരിപ്പിച്ച സുധീര്‍ ബാബൂട്ടന്‍ സംവിധാനം ചെയ്ത ‘അനന്തം അയനം’ എന്ന നാടകവും പ്രശസ്ത കഥാകാരന്‍ ടി. വി. കൊച്ചു ബാവ യുടെ ചെറു കഥയെ അടിസ്ഥാന മാക്കി രാജീവ് മുളക്കുഴ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അബുദാബി ക്ലാപ്പ് ക്രിയേഷന്‍സ് ഒരുക്കിയ സൂചി ക്കുഴ യില്‍ ഒരു യാക്കോബ്, ഗിരീഷ് ഗ്രാമിക യുടെ രചന യില്‍ ബിജു കൊട്ടില സംവിധാനം ചെയ്ത തിയോറ റാസല്‍ഖൈമ യുടെ ‘ഒറ്റ മുറി’ എന്നിവ പ്രേക്ഷക ശ്രദ്ധ നേടി.

ഈ നാല് നാടകങ്ങളും സംവിധാനം ചെയ്തത് പ്രവാസ ലോക ത്തെ കലാകാരന്മാര്‍ ആണെന്നതും. പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ക്ക് ഒപ്പം ശ്രദ്ധേയ മായ പ്രകടന ത്തിലൂടെ ശക്ത മായ മത്സരം തന്നെ കാഴ്ച വെച്ചു എന്നതും നാടക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു നല്‍കി. വ്യാഴാച രാത്രി എട്ടു മണിക്ക് വിധി പ്രസ്താവിക്കും.

പ്രമുഖ സിനിമാ നാടക പ്രവര്‍ത്ത കരായ പ്രമോദ് പയ്യന്നൂര്‍, പ്രൊഫസര്‍ അലിയാര്‍ എന്നിവരാണ് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിയിട്ടുള്ളത്.

- pma

വായിക്കുക: , , , ,

Comments Off on നാടകോത്സവം : വിധി പ്രഖ്യാപനം കാത്ത് ആകാംക്ഷയോടെ


« Previous Page« Previous « സോംഗ് ലവ് ഗ്രൂപ്പ് സംഗീത സൌഹൃദ സംഗമം ശ്രദ്ധേയമായി
Next »Next Page » അഷ്റഫ് താമരശ്ശേരിക്ക് പ്രവാസി സമ്മാന്‍ പുരസ്കാരം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine