വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

September 7th, 2025

injection-medicine-vitamin-D- ePathram
അബുദാബി : യു. എ. ഇ.യിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന മരുന്നുകളുടെ വിവരങ്ങൾ രക്ഷിതാക്കള്‍ സ്‌കൂൾ അധികൃതർക്ക് നൽകണം എന്ന് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി, പ്രമേഹം, രക്ത സമ്മർദം, ആസ്ത്‌മ, അടക്കമുള്ള രോഗങ്ങൾ, വിട്ടു മാറാത്ത അസുഖങ്ങൾ എന്നിവക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം.

രക്ഷിതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലുള്ള മരുന്നുകൾ മാത്രമേ കുട്ടികൾ സ്‌കൂളു കളിലേക്ക് വരുമ്പോൾ കൈവശം വെക്കാൻ പാടുള്ളൂ. ആന്റി ബയോട്ടിക്കുകൾ, ഇൻസുലിൻ കുത്തി വെപ്പുകൾ മാത്രമല്ല ചികിത്സകളുമായി ബന്ധപ്പെട്ട മറ്റു മരുന്നുകൾ സ്കൂൾ സമയങ്ങളിൽ നൽകേണ്ടത് ഉണ്ടെങ്കിൽ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം.

അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി സ്കൂൾ ക്ലിനിക്കുകളിൽ മരുന്നുകൾ സംഭരിച്ചു വെക്കുവാനും രക്ഷിതാക്കൾ പ്രത്യേകമായി രേഖാമൂലം ആവശ്യപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളുകളുമായി സഹകരിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത രക്ഷിതാക്കളുടെ മക്കൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സ്കൂൾ ക്ലിനിക്കുകൾക്ക് പ്രയാസം ഉണ്ടാക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ നിയമം യു. എ. ഇ.യിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വ്യക്തി കേന്ദ്രീകൃതമായ ചികിത്സയിലൂടെ അർബുദത്തെ നേരിടുന്നതിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയും : പ്രൊഫ. ജെയിംസ് ആലിസൺ

March 2nd, 2024

pofessor-james-allison-attend-win-symposium-in-abudhabi-2024-ePathram

അബുദാബി : അർബുദ രംഗത്തെ നൂതന ചികിത്സാ മാർഗം പ്രിസിഷൻ ഓങ്കോളജി ഉണ്ടാക്കുന്ന മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്ന സുപ്രധാന ആഗോള സമ്മേളനം അബുദാബിയിൽ തുടക്കമായി. വ്യക്തി ഗത അർബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മ വേൾഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ്‌ വർക്ക് കൺസോർഷ്യവും (WIN) ബുർജീൽ ഹോൾഡിംഗ്‌സും സംയുക്തമാ യാണ് സമ്മേളനത്തിന് ആതിഥ്യം നൽകുന്നത്.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിൻ കൺസോർഷ്യത്തിൻ്റെ ഈ ദ്വിദിന വാർഷിക സമ്മേളനത്തിൽ പ്രിസിഷൻ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ വിലയിരുത്തും. ലോകം എമ്പാടുമുള്ള കാൻസർ രോഗികളുടെ പരിചരണവും ഫലങ്ങളും ഇവർ വിലയിരുത്തും.

അർബുദത്തിൻ്റെ സാഹചര്യത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നൽകുന്ന തിൽ ഊന്നിയുള്ള സമ്മേളനത്തിൽ ക്യാൻസർ ഇമ്മ്യൂണോ തെറാപ്പിയിൽ വിപ്ലവം സൃഷ്ടിച്ച നൊബേൽ സമ്മാന ജേതാവ് പ്രൊഫ. ജെയിംസ് ആലിസൺ മുഖ്യ പ്രഭാഷണം നടത്തി.

യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.

യു. എ. ഇ. യിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മതിപ്പ് ഉളവാക്കുന്നു. ഇമ്മ്യൂണോ തെറാപ്പി ഉൾപ്പെടെയുള്ള ശരിയായ സംയോജന തന്ത്രങ്ങൾ ഉപയോഗിച്ച് ക്യാൻസർ ഭേദമാക്കാൻ കഴിയും.

വിവിധ രാജ്യങ്ങളിൽ പല തരത്തിലുള്ള ക്യാൻസറു കൾ നില നിൽക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാം ഒരു പോലെയല്ല എന്ന് തിരിച്ചറിയുന്നത് ഈ രംഗത്ത് അത്യന്താ പേക്ഷിതമാണ്. രോഗത്തെ കീഴടക്കണം എങ്കിൽ നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം.

എന്താണ് ചികിത്സിക്കേണ്ടത് എന്നും ആർക്കാണ് പ്രത്യേക മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകേണ്ടത് എന്നും മനസ്സിലാക്കാൻ ഗവേഷങ്ങളും ഡാറ്റ അടിസ്ഥാനമാക്കിയുള്ള സംയോജിത സമീപനവും സഹായിക്കും. രോഗ നിർണ്ണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ട്യൂമർ തുടർച്ചയായി പരിശോധി ക്കുകയും തുടർ നടപടികൾ നിശ്ചയിക്കുക യും വേണം.

അബുദാബി ഡിപ്പാർട്ട് മെൻറ് ഓഫ് ഹെൽത്ത് റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ അൽ മന്നായി, ജീനോമിക് മെഡിസിൻ, പ്രിസിഷൻ ഓങ്കോളജി എന്നിവക്കുള്ള സർക്കാർ പദ്ധതി കൾ വിശദീകരിച്ചു.

അർബുദത്തെക്കുറിച്ചുള്ള ധാരണകൾ മെച്ചപ്പെടുത്തു ന്നതിനും നിലവിലുള്ള തല മുറക്കും ഭാവി തല മുറക്കും ഒരു പോലെ പരിചരണം മെച്ചപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്ന് ബുർജീൽ ഹോൾഡിംഗ്‌സ്‌ സ്ഥാപകനും ചെയർ മാനു മായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻ കൺസോർഷ്യത്തിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കൽ സെൻ്ററുകൾ, ഹെൽത്ത് കെയർ സംരംഭങ്ങൾ, ഗവേഷണ സംഘടനകൾ, പേഷ്യൻ്റ് അഡ്വക്കസി ഗ്രൂപ്പുകൾ എന്നിവ യാണ് ഉൾപ്പെടുന്നത്.

രണ്ടു ദിവസത്തെ സമ്മേളനത്തിൽ ആഗോള തലത്തിൽ നിന്നും വിദഗ്ധർ, അർബുദ രോഗ പരിചരണത്തിൽ വ്യക്തി കേന്ദ്രീകൃതമായ ചികിത്സ യുണ്ടാക്കുന്ന മാറ്റങ്ങൾ പങ്കു വെക്കുന്ന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 500 ൽ അധികം ഡോകട്ർമാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്.  The two-day WIN Symposium 2024

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിപണി യിൽ നിന്നും മരുന്നുകൾ പിൻ വലിച്ചു

April 6th, 2021

prohibited-medicine-ePathram
അബുദാബി : നെഞ്ചെരിച്ചിലിന് കഴിക്കുന്ന 2 മരുന്നുകള്‍ യു. എ. ഇ. വിപണിയില്‍ നിന്നും പിന്‍ വലിക്കുവാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ നിശ്ചയിച്ച ഗുണ നിലവാരം പുലർത്തുന്നില്ല എന്നതി നാല്‍ പ്രോട്ടോൺ 20, പ്രോട്ടോൺ 40 മില്ലിഗ്രാം ഗുളിക കളാണ് പിന്‍ വലിച്ചത്.

ഇൗ മരുന്ന് സ്ഥിരമായി കഴിക്കുന്ന രോഗികൾ ഉടനെ ഡോക്ടറു മായി ബന്ധപ്പെട്ട് പകരം മരുന്നുകൾ കുറിച്ചു വാങ്ങണം എന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

വയറ്റിലെ ആസിഡിന്റെ അളവില്‍ വര്‍ദ്ധന ഉണ്ടാവു മ്പോള്‍ അനുഭവ പ്പെടുന്ന നെഞ്ച് എരിച്ചില്‍ (heart burn) മാറ്റുവാനുള്ള മരുന്ന് ആണിത്. പ്രോട്ടോൺ ഗുളികയുടെ നിർമ്മാ താക്കൾ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡ സ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷന്‍ എന്ന കമ്പനിയാണ്.

സൗദി ഫുഡ് ആൻഡ് ഡ്രഗ്ഗ് അഥോറിറ്റി മാർച്ച് 21 ന് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാന ത്തിലും പാർശ്വ ഫലങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാന ത്തിലു മാണ് നടപടി. പ്രോട്ടോൺ ഗുളിക യു. എ. ഇ. വിപണി യിൽ നിന്നും പിന്‍ വലിക്കുവാന്‍ വിതരണ ക്കാരായ സിറ്റി മെഡിക്കൽ സ്റ്റോര്‍ എന്ന സ്ഥാപനത്തിനു നിര്‍ദ്ദേശം നല്‍കി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« കെ. വി. ഇഖ്ബാലിന് ഇടപ്പാളയം യാത്രയയപ്പ് നല്‍കി 
മെഹ്ഫിൽ ചെറുകഥാ മത്സരം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine