മോസ്‌കോ നഗര ത്തില്‍ അബുദാബി പോലീസിന്റെ പരേഡ്‌

September 10th, 2013

abudhabi-police-music-band-in-mosco-ePathram

അബുദാബി : മോസ്‌കോ ആന്വല്‍ ഹോളിഡേ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി പോലീസിന്റെ മ്യൂസിക് ബാന്‍റിന്റെ സംഗീത പരിപാടി മോസ്‌കോ യില്‍ അവതരിപ്പിച്ചു.

abudhabi-police-band-in-mosco-2013-ePathram

യു. എ. ഇ. യുടെ സാംസ്‌കാരിക മേഖലയെ ലോക ത്തിന് പരിചയ പ്പെടുത്തുകയും അതിലൂടെ ഇവിടത്തെ കലാ സാംസ്‌കാരിക മേഖല യുടെ പ്രചാരണം കൂടിയാണ് ഈ പരിപാടി യിലൂടെ ലക്ഷ്യമിടുന്നത്.

യു. എ. ഇ. യുടെ പരമ്പരാഗത രീതിയിലുള്ള കലാ സംഗീത പ്രകടന ങ്ങളാണ് അബുദാബി പോലീസിന്റെ മ്യൂസിക്‌ ബാന്റ് മോസ്‌കോ യില്‍ അവതരിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഞ്ചാരി കള്‍ക്കായി അബുദാബി പോലീസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍

September 8th, 2013

awareness-from-abudhabi-police-ePathram
അബുദാബി : ഹിന്ദി അടക്കം 15 ഭാഷകളിലായി തയ്യാറാക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തലസ്ഥാന നഗരി യിലെത്തുന്ന വിനോദ സഞ്ചാരി കള്‍ക്കായി അബുദാബി പോലീസ് ഇറക്കി.

അറബ് പാരമ്പര്യവും സംസ്‌കാരവും വിശദീകരി ക്കുകയും ഇവ മാനിക്കേണ്ട തിന്റെ ആവശ്യകത ചൂണ്ടി ക്കാണിക്കുകയും ചെയ്തു കൊണ്ട് തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ അബുദാബി യിലെത്തുന്ന വിദേശ സഞ്ചാരികള്‍ പാലിക്കേണ്ട മര്യാദ കളാണ് പ്രധാനം.

അനധികൃത കാര്‍ ലിഫ്റ്റ് സ്വീകരിക്കുന്ന തിന്റെ അപകടം, ലഗേജ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ടാക്‌സി നിരക്ക്, ദിര്‍ഹമിന്റെ എക്‌സ്‌ചേഞ്ച് നിരക്ക്, പോലീസിനെ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയും പോലീസ് ഇറക്കിയ ലഘുപത്രിക യില്‍ വിവരിക്കുന്നുണ്ട്.

സഞ്ചാരികള്‍ ഏറെയെത്തുന്ന വിമാനത്താവളം, സീ പോര്‍ട്ട്, എമ്പസ്സികള്‍, കോണ്‍സുലേറ്റ്, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ ലഘുപത്രിക വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തിലധികം പേര്‍ക്ക് പിഴ

September 4th, 2013

cell-phone-talk-on-driving-ePathram
അബുദാബി : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ഫോണ്‍ ഉപയോഗിച്ച 17 467 പേര്‍ക്ക് അബുദാബി യില്‍ പിഴ നല്‍കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇങ്ങിനെ നിയമ ലംഘനം നടത്തിയ വര്‍ക്കു 200 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുകളും ചുമത്തിയതായും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റു വരെയുള്ള കണക്കാണിത്. സെല്‍ ഫോണ്‍ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും ഗുരുതര മായ അപകട ങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യു മെന്നും സ്വയം രക്ഷ ഓര്‍ത്തെങ്കിലും വാഹനം ഓടിക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അധികൃതര്‍ ഒര്‍മ്മിപ്പിച്ചു.

അതേസമയം അനധികൃതമായി റോഡ് മുറിച്ചു കടന്ന ഇരുപത്തി എണ്ണായിരം പേര്‍ക്ക് പിഴ ചുമത്തി യതായും ട്രാഫിക് ഇന്‍വെസ്റ്റി ഗേഷന്‍സ് വിഭാഗം വ്യക്തമാക്കി.

കാല്‍നട യാത്ര ക്കാരുടെ സുരക്ഷ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടി ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങി ലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് മാസ ത്തിനിട യിലാണ് ഇത്രയും കാല്‍നട യാത്ര ക്കാര്‍ക്ക് പിഴ ചുമത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ ‘മവാഖിഫ് ‘ പെയ്ഡ് പാര്‍ക്കിംഗ് വരുന്നു

August 30th, 2013

mawaqif-pay-to-park-epathram അബുദാബി : മവാഖിഫ് പെയ്ഡ് പാര്‍ക്കിംഗ് പദ്ധതി അല്‍ഐനി ലേക്കും വ്യാപിപ്പിക്കും എന്ന് അബുദാബി ട്രാഫിക് പോലീസ് അറിയിച്ചു. വിവിധ ഘട്ട ങ്ങളിലായാണ് പദ്ധതി നടപ്പിൽ വരുത്തുക. തിരക്കേറിയതും സ്ഥല പരിമിതി ഉള്ളതുമായ ഭാഗ ങ്ങളി ലാണ് ആദ്യം മവാഖിഫ് പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഏർപ്പെടുത്തുക.

വാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നല്‍കുക എന്നതിനൊപ്പം പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഗതാഗത മന്ത്രാലയ ത്തിന്‍െറ തീരുമാന ത്തിന്‍െറ ഭാഗ മായാണ് പെയ്ഡ് പാര്‍ക്കിംഗ് ഏര്‍പ്പെടുത്തുന്നത് എന്ന് മവാഖിഫ് ജനറല്‍ മാനേജര്‍ മുഹമ്മദ് ഹമദ് ബിന്‍ ഫഹദ് അല്‍ മുഹൈരി അറിയിച്ചു.

അല്‍ ഐനില്‍ ചില ഭാഗങ്ങളില്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ അടയാള പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ മവാഖിഫ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പാര്‍ക്കിംഗ് നിരക്കുകള്‍ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ പാര്‍ക്കിംഗ് നിയമ ങ്ങളോട് ജനങ്ങൾ സഹകരിക്കണം എന്നും നിര്‍ദേശ ങ്ങള്‍ മവാഖിഫിനെ അറിയി ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ കളിലൂടെ തട്ടിപ്പ് : ജാഗ്രതാ നിര്‍ദ്ദേശ വുമായി പോലീസ്

August 25th, 2013

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗിലൂടെ പണം തട്ടി എടുക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും ഇത്തര ക്കാരെ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണം എന്നും പൊലീസ് ജന ങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് മോശ​ ​മായ കാര്യങ്ങള്‍ കൂട്ടി ച്ചേര്‍ക്കുകയും സ്ത്രീകളുടെ അടക്കം ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ക്കുകയും മോശ മായ രീതിയില്‍ ചാറ്റ് ചെയ്ത് ഈ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന വീഡിയോ കള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യു മെന്ന് ഭീഷണി പ്പെടുത്തി യുമാണ് പണം തട്ടുന്നത്.

യു. എ. ഇ. ക്ക് പുറത്തുള്ള സംഘ മാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്നില്‍ എന്നു പോലീസ് മുന്നറിയിപ്പു തരുന്നു. സോഷ്യല്‍ മീഡിയ സൈറ്റു കളില്‍ വ്യക്തി ഗത വിവരങ്ങള്‍ നല്‍കിയ വരും അപരിചിത ര്‍ക്ക് അടക്കം കാണാവുന്ന രീതി യില്‍ വീഡിയോ കള്‍ പോസ്റ്റ് ചെയ്തവരും സംഘ ത്തിന്റെ ഇര കളായി മാറാന്‍ സാധ്യത ഏറെയാണ്.

ഇര​ ​കളുമായി ചാറ്റ് ചെയ്തതിന്റെ വീഡിയോ കള്‍ സൈറ്റില്‍ ​അപ്ലോഡ് ​ചെയ്യാ​ ​തിരി ക്കാനായി തങ്ങള്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണ മെന്നും അവര്‍ ആവശ്യപ്പെടും. യു. എ. ഇ. ക്ക് പുറത്തുള്ള അക്കൗണ്ടുകളാണ് ഇവര്‍​ ​നല്‍കാറ്.

ഇത്തരം സൈബര്‍ കുറ്റവാളി കളുടെ വലയില്‍ അക പ്പെടാതെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് മുന്നിറിയിപ്പ് നല്‍കി.

ഓണ്‍ലൈനി ലൂടെ അപരിചിതരു മായി ചങ്ങാത്തം കൂടുതരുത് എന്നും സംശയാസ്പദ ഇ മെയിലുകള്‍ക്ക് മറുപടി അയക്കരുത് എന്നും കേണല്‍ ബുര്‍ഷീദ് ആവശ്യപ്പെട്ടു.

വെബ് കാമറ പ്രവര്‍ത്തിപ്പിച്ച് ചാറ്റ് ചെയ്യുന്ന തിനിടെ റെക്കോര്‍ഡ് ചെയ്യുകയും ചാറ്റിംഗിനിടെ ​വസ്ത്രം മാറാന്‍ പ്രേരിപ്പിക്കു കയും ചെയ്യും. പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് നാണക്കേട് ഉണ്ടാക്കുമെന്ന് ഭീഷണി പ്പെടുത്തി പണം തട്ടുക യുമാണ് ചെയ്യുന്നത്.

ഇത്തരം തട്ടിപ്പു കള്‍ക്ക് ഇര യായ ചിലരില്‍ നിന്ന് പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യ ങ്ങ ളിലെ ചെറുപ്പ ക്കാരെ യാണ് സംഘം പ്രധാനമായും ലക്ഷ്യ മിടുന്ന തെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, കുറ്റവാളി കള്‍ രാജ്യ ത്തിന് പുറത്തുള്ള വരാണ് എന്നത് അന്വേഷണ സംഘ ത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

38 of 401020373839»|

« Previous Page« Previous « മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം
Next »Next Page » ചിറയിന്‍കീഴ് അന്‍സാര്‍ അനുസ്മരണം »



  • കെ. എസ്. സി. യുവജനോത്സവ കലാ മത്സരങ്ങൾ സമാപിച്ചു
  • പ്രവാസി സംഘടനകൾ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിവേദനം നൽകി
  • വാണിമേൽ സംഗമം : പുരസ്കാരങ്ങൾ സമ്മാനിച്ചു
  • ഭാരത് ടെക് ഫൗണ്ടേഷൻ യു. എ. ഇ. ചാപ്റ്റര്‍ രൂപീകരിച്ചു
  • കെ. എസ്. സി. യുവജനോത്സവം-2023 തിരശ്ശീല ഉയർന്നു
  • റാഷിദ് പൂമാടം, സമീർ കല്ലറ എന്നിവർക്ക് മാധ്യമ പ്രതിഭ പുരസ്കാരം
  • വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാലാവസ്ഥ വ്യതിയാന ചാലഞ്ച്
  • ബ്രഹ്മപുരം തീപിടുത്തം : ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനം നടത്തണം
  • റിവൈവ് -23 : മലപ്പുറം ജില്ലാ കെ. എം. സി. സി. ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു
  • വര്‍ണ്ണാഭമായ പരിപാടികളോടെ കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
  • കരീം വടക്കയിലിനു യാത്രയയപ്പ് നൽകി
  • ഹജ്ജ് സീസണ്‍ അടുത്തതിനാല്‍ ഉംറ തീർത്ഥാടനത്തിന് നിയന്ത്രണം
  • ഫാമിലി കണക്ട് : പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും മാതാപിതാക്കൾക്ക് ആരോഗ്യ പരിചരണവും
  • കെ. എം. സി. സി. കരിയർ ഗൈഡൻസ് മീറ്റ്
  • അഖിലേന്ത്യാ കബഡി ചാമ്പ്യന്‍ ഷിപ്പ് മല്‍സരങ്ങള്‍ ഞായറാഴ്ച
  • കെ. എസ്. സി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
  • മലയാളം മിഷൻ അദ്ധ്യാപക പരിശീലനവും പ്രവേശനോത്സവും കെ. എസ്. സി. യിൽ
  • കെ. എസ്. സി. വനിതാ വിഭാഗം – ബാല വേദി കമ്മിറ്റി
  • മാധുര്യമേറിയ മാമ്പഴങ്ങളുമായി ലുലുവിൽ മാംഗോ മാനിയ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine