കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി

April 16th, 2012

khaleel-bhukhari-thangal-ePathram
അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം നടത്തുന്ന കേരള യാത്രക്ക് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ നടന്ന മാനവിക സദസ്സ് സാമൂഹിക സാംസ്കാരീക നേതാക്കളുടെ നിറ സാന്നിദ്ധ്യമായി.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് മദ്യ ത്തിന്റെയും ആത്മഹത്യ യുടെയും സ്വന്തം നാടായി മാറിക്കൊണ്ടിരിക്കുക യാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍ അഭിപ്രായപ്പെട്ടു.

maanavika-sadhass-with-sys-icf-meet-ePathram

സാംസ്കാരികവും ധാര്‍മികവുമായ മൂല്യച്ചുതി അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുക യാണ്. ഇതിന് എതിരെ യുള്ള പടയോട്ടം ആയിരിക്കും കാന്തപുര ത്തിന്റെ കേരളയാത്ര. മാനവികതയുടെ ഉണര്‍ത്തു പാട്ടുമായി സ്വീകരണ കേന്ദ്ര ങ്ങളില്‍ തടിച്ചു കൂടുന്ന പതിനായിരങ്ങളും എല്ലാ വിധ സഹായങ്ങളും പിന്തുണ യുമായി ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരീക സാമുദായിക നേതാക്കളും നവ പ്രതീക്ഷയാണ് കേരളത്തിന്‌ നല്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഉസ്മാന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടി ശരീഫ് കാരശേരി ഉത്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന മുന്‍ ഉപാദ്ധ്യക്ഷന്‍ നാസറുദ്ധീന്‍ അന്‍വരി പ്രമേയ പ്രഭാഷണം നടത്തി.

വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസാ പ്രഭാഷണം നടത്തി. ജി സി സി തലത്തില്‍ ആര്‍ എസ് സി നടത്തിയ ബുക്ക്‌ ടെസ്റ്റില്‍ വിജയിച്ച വര്‍ക്കുള്ള സമ്മാനദാനം ഇബ്രാഹീം ബാഖവി കൂരിയാട് നിര്‍വഹിച്ചു.

- pma

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഷംസുദ്ദീൻ പാലത്ത് ഇന്നെത്തും

April 13th, 2012

shamsuddeen-palath-epathram

കുവൈറ്റ് സിറ്റി : കുവൈത്ത് കേരള ഇസ്ലാഹി സെന്റർ മെയ് 4,5 തിയ്യതികളിൽ മസ്ജിദുൽ കബീറിൽ വെച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ (ഇസ്കോൺ 2012 കുവൈത്ത്) പ്രചാരണാർത്ഥം പ്രമുഖ ഇസ് ലാഹി പണ്ഡിതൻ ശംസുദ്ദീൻ പാലത്ത് ഇന്ന് വെള്ളിയാഴ്ച (13/04/2012) വൈകുന്നേരം കുവൈത്തിൽ എത്തിച്ചേരുമെന്ന് ഇസ് ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ശംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ മാനവിക സദസ്സ്‌

April 13th, 2012

kantha-puram-in-icf-dubai-epathram
അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്ര യുടെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നടത്തുന്ന സാമൂഹിക ജനജാഗരണ കാമ്പയിനിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മാനവിക സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

കേരള സോഷ്യല്‍ സെന്ററിലെ പ്രധാന വേദിയില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിപാടി ആരംഭിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും ‘മാനവികത ഉണര്‍ത്തുന്നു’ എന്ന ഫോട്ടോ പ്രദര്‍ശനവും നടക്കും.

ജി. സി. സി. തല ത്തില്‍ നടത്തിയ ബുക്ക്‌ ടെസ്റ്റിന്റെ വിജയികള്‍ക്കും അബുദാബിയില്‍ വിദ്യാര്‍ത്ഥി കളെ കേന്ദ്രീകരിച്ച് നടത്തിയ വിവിധ കലാമത്സര ങ്ങളുടെയും വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദു സമദ് സഖാഫി പറഞ്ഞു.

ജനവരി യില്‍ തുടങ്ങിയ കാമ്പയി നിന്റെ ഭാഗമായി സമൂഹത്തെ ബോധവത്കരി ക്കാനായി വിവിധ പരിപാടി കള്‍ ആസൂത്രണംചെയ്ത് നടപ്പില്‍ വരുത്തുക യായിരുന്നു. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ലേബര്‍ ക്യാമ്പ് സന്ദര്‍ശനം, ലഘു ലേഖ വിതരണം, വെളിച്ചം, ബുക്ക് ടെസ്റ്റ്, കുടുംബ സദസ്സ്, കുട്ടികള്‍ ക്കായി സ്‌നേഹ സംഘം, ജലയാത്ര തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട പരിപാടികള്‍ ആയിരുന്നു.

- pma

വായിക്കുക:

1 അഭിപ്രായം »

റഫീഖ്‌ സഅദിക്ക് ഷാര്‍ജയില്‍ സ്വീകരണം

April 12th, 2012

sys-scholer-rafeek-saadi-at-sharjah-ePathram
ഷാര്‍ജ : കാസര്‍കോട്‌ മുള്ളേരിയ മേഖല എസ്. വൈ. എസ്. പ്രചരണാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ കാസര്‍കോട്‌ മുള്ളേരിയ മേഖല എസ്. വൈ. എസ്. പ്രസിഡണ്ടും പ്രഭാഷകനുമായ ദേലംപാടി റഫീഖ്‌ സഅദിക്ക് കര്‍ണാടക എസ്. വൈ. എസ്. ഷാര്‍ജ ഫ്രീസോണ്‍ കമ്മിറ്റി സ്വീകരണം നല്‍കി. യോഗത്തില്‍ ലതീഫ്‌ സഅദി അദ്ധ്യക്ഷത വഹിച്ചു. ദേലംപാടി റഫീഖ്‌ സഅദിയെ യോഗം ആദരിച്ചു.

ചടങ്ങില്‍ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ഹൈദര്‍ സഖാഫി ഇനോളി, ഫാറൂഖ സഅദി, അബൂ സാലിഹ് സഖാഫി, അബൂബക്കര്‍ മദനി കല്ലൂരാവി, മുഹമ്മദ്‌ കുംബ്ര, കെ. കെ. മൊയ്തു ഹാജി, റഫീഖ്‌ കൊളപ്പു, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ്‌ കുംബ്ര സ്വാഗതവും ഹുസൈന്‍ ഇനോളി നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഈസ്റ്റര്‍ ആഘോഷവും ശുശ്രൂഷകളും

April 10th, 2012

jacobites-church-easter-2012-ePathram
അബുദാബി : സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളി യിലെ ഈസ്റ്റര്‍ ആഘോഷവും ശുശ്രൂഷ കളും ശ്രേഷ്ഠ കാതോലിക്കാ ആബുന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവ യുടെ മുഖ്യ കാര്‍മിക ത്വത്തില്‍ നടന്നു.

വികാരി ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, ഫാദര്‍ സാബു കെ. പൗലോസ്, ഡീക്കണ്‍ മാരായ ഷാന്‍ കെ. പൗലോസ്, ബേസില്‍ പി. വി. എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. അബുദാബി സെന്റ് ജോസഫ് ദേവാലയ ത്തില്‍ നടന്ന ചടങ്ങില്‍ യേശുക്രിസ്തു വിന്റെ ഉയിര്‍ത്തെഴുന്നേല്പിനെ സൂചിപ്പിക്കുന്ന സ്ലീബാ വാഴ്‌വും കുമ്പിടീലും ഉണ്ടായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ
Next »Next Page » മുഹമ്മദ് റഫിക്ക് പ്രണാമം »



  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine