
ദുബായ് : യു. എ. ഇ. യിൽ എത്തുന്ന സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും ആഗോള സംഗമ ഭൂമി യായ ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു.
ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ 5 ഗേറ്റുകൾ വഴിയാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സ്മാർട്ട് പാർക്കിംഗ് സംവിധാനവും വിവിധ എമിറേറ്റു കളിൽ നിന്നുമുള്ള ബസ്സ് സർവ്വീസുകളും ഉണ്ട്.
എല്ലാതരം ആളുകൾക്കും ഇഷ്ടപ്പെടുന്ന വിനോദ പരിപാടികൾ, വേറിട്ട കലാ-കായിക വിനോദങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളും മധുര പലഹാരങ്ങളും പാനീയങ്ങളും ലോക രാജ്യങ്ങളുടെ ഒരു പരിച്ഛേദമായ ഗ്ലോബൽ വില്ലേജിലേക്കു ജനങ്ങളെ ആകർഷിക്കുന്നു.
ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ സന്ദർശകർക്കായി വമ്പൻ ഓഫറുകളും സ്പെഷ്യൽ ഡിസ്കൗണ്ടുകളും വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് ഏഴാഴ്ചകളാണ് അടച്ചിട്ടിരുന്നത്.
- pma
അനുബന്ധ വാര്ത്തകള്
വായിക്കുക: global-village, ആഘോഷം, കുട്ടികള്, ദുബായ്, പ്രവാസി, യു.എ.ഇ., സാമ്പത്തികം
































