തിരുവനന്തപുരം : ക്ഷീര കർഷകരുടെ പ്രതിസന്ധി മറി കടക്കുവാൻ പാല്‍ വില ലിറ്ററിന് നാലു രൂപ വര്‍ദ്ധിപ്പി ക്കുവാന്‍ മിൽമ ഭരണ സമിതി യോഗം തീരുമാനിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19 വ്യാഴാഴ്ച മുതൽ മില്‍മ പാലിന് വില വർദ്ധിക്കും. ഓരോ വിഭാഗങ്ങ ളിലു മായി 44 രൂപ മുതൽ 48 രൂപ വരെ യാകും പുതിയ വില.
മഞ്ഞ നിറത്തിലുള്ള കവറിലെ പാലിനും ഇളം നീല നിറ മുള്ള കവറിലെ പാലിനും 44 രൂപ യാണ് പുതുക്കിയ വില. കടും നീല നിറത്തി ലുള്ള കവറിലെ പാലിന്ന് 46 രൂപ. കൊഴുപ്പ് കൂടിയ (കാവി, പച്ച കവര്‍) പാലിന്റെ വില 48 രൂപയില്‍ എത്തും.