
കോഴിക്കോട് : സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായ തോടെ വെള്ള പ്പൊക്ക സാദ്ധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നതി നാല്‍ വ്യാപകമായ നാശ നഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ നദികളില്‍ ജല നിരപ്പ് ഉയര്‍ന്നതിനാലും കാറ്റും മഴയും ഞായറാഴ്ച വരെ തുടരും എന്നതിനാലും ജാഗ്രതാ മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വെള്ളക്കെട്ട് രൂപപ്പെട്ട തിനാൽ റോഡ് ഗതാഗതം താറു മാറായിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിച്ചു.
ചാലിയാർ, ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വടക്കന്‍ കേരളത്തി ന്റെ മലയോര മേഖലകള്‍ ഉരുള്‍ പൊട്ടല്‍ ഭീതിയിലാണ്. നദികള്‍ക്ക് സമീപം താമസി ക്കുന്ന ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ഉരുൾ പൊട്ടൽ സാദ്ധ്യതയുള്ള പ്രദേശ ങ്ങളിൽ താമസി ക്കുന്നവർ മരുന്നും വെള്ളവും ലഘു ഭക്ഷണ ങ്ങളും അടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കു കയും വേണം എന്നും മലപ്പുറം ജില്ലാ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ബന്ധു വീടു കളിലേക്ക് അല്ലെങ്കില്‍ ദുരിതാശ്വാസ ക്യാമ്പു കളിലേക്ക് മാറി താമസിക്കണം എന്നും അധികൃതർ മുന്നറിയിപ്പു നല്‍കി.























