സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി

May 23rd, 2020

covid-19-kerala-s-fourth-death-kadeejakutty-chavakkad
ചാവക്കാട് : കേരളത്തില്‍ കൊവിഡ്-19 വൈറസ് ബാധയേറ്റ നാലാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടി യാണ് (73) ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രി യിൽ വെച്ച് മരിച്ചത്.

മുംബൈയില്‍ മകളുടെ കൂടെ ആയിരുന്ന കദീജക്കുട്ടി കഴിഞ്ഞ തിങ്കളാഴ്ച യാണ് കേരളത്തില്‍ എത്തിയത്. ലോക്ക് ഡൗണ്‍ കാരണം യാത്ര മുടങ്ങിയ തോടെ മുംബൈ യിലെ വസതിയില്‍ കുടുങ്ങിയ ഇവര്‍ സ്വകാര്യ വാഹന ത്തി ലാണ് നാട്ടിലേക്ക് എത്തിയത്.

കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ച് സംസ്കാര ചടങ്ങുകള്‍ നടന്നു.

മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തക രുടെ നേതൃത്വത്തില്‍, സന്നദ്ധ സംഘടന യായ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ചേർന്നാ ണ് കബറടക്കം നടത്തിയത്. ഇതിനായി ഇവര്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കി യിരുന്നു.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ശ്വാസ തടസ്സ വും ഉണ്ടായിരുന്ന ഇവര്‍ ചികിത്സയില്‍ ആയിരുന്നു. കദീജ ക്കുട്ടിയെ ആശുപത്രി യില്‍ പ്രവേശിപ്പിച്ച മകനും ഡ്രൈവറും അടക്കം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ചു പേര്‍ നിരീക്ഷണ ത്തിലാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്ഥാനത്ത് നാലാമത്തെ കൊവിഡ് മരണം : ചാവക്കാട് സ്വദേശിനി കദീജക്കുട്ടി

ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു

May 20th, 2020

precaution-for-corona-virus-covid-19-ePathram

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്നും  ഇതര സംസ്ഥാന ങ്ങളിൽ നിന്നും കൂടുതൽ പേര്‍ നാട്ടിലേക്ക് എത്തുന്നതോടെ കേരള ത്തിൽ കൊവിഡ്-19 രോഗി കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്നു മുഖ്യമന്ത്രി.

സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനമാണ് അടുത്ത ഘട്ടത്തില്‍ ഉണ്ടാവുക എന്നതിനാല്‍ നാം കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും സമ്പർക്കത്തിലൂടെ യുള്ള രോഗ വ്യാപനത്തെ ഭയപ്പെടണം എന്നുംഅദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേരളത്തിൽ പത്തു ജില്ലകളിലുള്ള 24 പേര്‍ക്ക് ഇന്ന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതര സംസ്ഥാന ങ്ങളിൽ നിന്നും എത്തിയ വരില്‍ 12 പേർ രോഗ ബാധിതരാണ്. കണ്ണൂർ (അഞ്ച് പേര്‍), മലപ്പുറം (മൂന്ന് പേര്‍), പത്തനം തിട്ട, ആല പ്പുഴ, തൃശൂർ, പാല ക്കാട് (ഓരോരുത്തര്‍ വീതം) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ.

- pma

വായിക്കുക: , , , ,

Comments Off on ജാഗ്രത വേണം : കേരള ത്തിൽ കൊവിഡ്-19 രോഗി കള്‍ വര്‍ദ്ധിക്കുന്നു

പരീക്ഷകള്‍ മാറ്റി വെച്ചു

May 20th, 2020

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : എസ്. എസ്. എല്‍. സി. – പ്ലസ്സ് ടു പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തി ലേക്ക് മാറ്റി വെച്ചു. ഈ മാസം 26 മുതല്‍ തുടങ്ങും എന്നു പ്രഖ്യാപിച്ചിരുന്ന പരീക്ഷ കളാണ് മാറ്റി വെച്ചത്. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രി സഭാ യോഗ ത്തിലാണ് തീരുമാനം. കേന്ദ്ര മാർഗ്ഗ നിർദ്ദേശം വന്നതിന്നു ശേഷം പരീക്ഷാ തിയ്യതി പ്രഖ്യാപിക്കും.

ലോക്ക് ഡൗണ്‍ നാലാം ഘട്ടം മെയ് 31 വരെ നീട്ടിയതും ഇതിനിടെ എസ്. എസ്. എല്‍. സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടക്കും എന്ന് കഴിഞ്ഞ ദിവസം മുഖ്യ മന്ത്രി അറിയിച്ചതു മുതല്‍ വ്യാപകമായ പ്രതിഷേധം വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

- pma

വായിക്കുക: , , ,

Comments Off on പരീക്ഷകള്‍ മാറ്റി വെച്ചു

ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും.

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടു കളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരു മായും മത നേതാക്കളു മായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങള്‍ തുടരുന്ന സാഹചര്യ ത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കു വാനും സ്വീകരിക്കു വാനും ആളു കള്‍ പോകു ന്നത് ഒഴിവാക്കണം. സക്കാത്ത് വീടുകളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്ന തിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യ ത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മത പണ്ഡി തരുമായും മുസ്ലിം മത നേതാക്കളു മായും വീഡിയോ കോൺ ഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തി ന്റെ ഭാവിയെ കരുതി പള്ളി കളിലെയും ഈദ് ഗാഹു കളി ലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. (പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും.

ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും

May 19th, 2020

blangad-juma-masjid-in-1999-old-ePathram

തിരുവനന്തപുരം : ഈദുല്‍ ഫിത്വര്‍ ദിനത്തിലെ പെരുന്നാള്‍ നിസ്കാരം, വിശ്വാസികള്‍ വീടു കളില്‍ വെച്ച് നിര്‍വ്വഹിക്കണം എന്ന് മത പണ്ഡിതരു മായും മത നേതാക്കളു മായും നടത്തിയ വീഡിയോ കോൺഫറൻ സിൽ ധാരണയായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണ ങ്ങള്‍ തുടരുന്ന സാഹചര്യ ത്തില്‍ സമൂഹ പ്രാര്‍ത്ഥന മാത്രമല്ല സക്കാത്ത് കൊടുക്കു വാനും സ്വീകരിക്കു വാനും ആളു കള്‍ പോകു ന്നത് ഒഴിവാക്കണം. സക്കാത്ത് വീടു കളില്‍ എത്തിച്ചു കൊടുക്കണം എന്ന നിർദ്ദേശം മത നേതാക്കൾ അംഗീകരിച്ചു.

കൊവിഡ്-19 വൈറസ് വ്യാപനവും രോഗ ഭീഷണിയും നിലനിൽക്കുന്ന തിനാല്‍ സമൂഹ പ്രാര്‍ത്ഥനയുടെ കാര്യ ത്തില്‍ തീരുമാനം എടുക്കുവാന്‍ വേണ്ടിയാണ് മത പണ്ഡി തരുമായും മുസ്ലിം മത നേതാക്കളു മായും വീഡിയോ കോൺ ഫറൻസ് നടത്തിയത്.

പെരുന്നാൾ ദിനത്തില്‍ പള്ളികളിലെ നിസ്കാരവും സമൂഹ പ്രാര്‍ത്ഥനയും ഒഴിവാക്കുന്നത് വിശ്വാസികളെ സംബന്ധിച്ച് വലിയ വേദന ഉണ്ടാക്കുന്നതാണ് എങ്കിലും സമൂഹത്തി ന്റെ ഭാവിയെ കരുതി പള്ളി കളിലെയും ഈദ് ഗാഹു കളി ലെയും നിസ്കാരം ഒഴിവാക്കാൻ തീരുമാനം എടുത്ത മത നേതാക്കളെ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നിലയിലുള്ള ജാഗ്രതയും കരുതലും ഒത്തൊരുമയും കൊണ്ടാണ് കൊവിഡ്-19 നെ നിയന്ത്രി ക്കുന്നതിൽ വിജയം കൈവരിക്കുവാന്‍ നമ്മെ സഹായിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

(പി. എൻ. എക്സ്. 1828/2020)

- pma

വായിക്കുക: , , , ,

Comments Off on ലോക്ക് ഡൗണ്‍ : പെരുന്നാൾ നിസ്കാരം വീടു കളിൽ നിര്‍വ്വഹിക്കണം ; സക്കാത്ത് എത്തിക്കും

Page 78 of 125« First...102030...7677787980...90100110...Last »

« Previous Page« Previous « ബസ്സ് യാത്രാ നിരക്ക് : മിനിമം ചാർജ്ജ് 50% വർദ്ധിപ്പിക്കും
Next »Next Page » പരീക്ഷകള്‍ മാറ്റി വെച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha