കൊച്ചി : ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാര്‍ ലവ്’ എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് പരാതി.
ഗാനത്തിൽ പ്രവാചക നിന്ദ യുണ്ടെന്നും ഇത് വിശ്വാസി കളുടെ വികാരം വൃണപ്പെടുത്തും എന്നും ചൂണ്ടിക്കാ ണി ച്ചാണ് മുംബൈ ആസ്ഥാന മായ റാസ അക്കാ ദമി ‘മാണിക്യ മലരായ പൂവി’ എന്ന ഗാന ത്തിന് എതിരെ സെൻട്രൽ ബോർഡ് ഒാഫ് ഫിലിം സർട്ടിഫി ക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്ക് കത്ത് നൽകി യത്.
ഗാനം പിൻ വലിക്കാൻ തയാറായില്ലാ എങ്കിൽ കോടതി യെ സമീപിക്കും എന്നും റാസ അക്കാദമി കത്തിൽ വ്യക്ത മാക്കി.
പ്രിയ വാര്യര്‍ എന്ന നടിയുടെ കണ്ണിറുക്കി യുള്ള പ്രകടന ത്തിലൂടെ സാമൂ ഹിക മാധ്യമ ങ്ങ ളില്‍ വന്‍ തരംഗം സൃഷ്ടിച്ച് കേരളത്തിനു പുറത്തും ഹിറ്റ് ചാര്‍ട്ടി ലേക്കു കുതിച്ച ഈ ഗാന ചിത്രീ കര ണം ഇസ്ലാം മത ത്തേയും പ്രവാചകനെ യും നിന്ദി ക്കുന്ന തര ത്തിലുള്ള താണ് എന്ന് കാണിച്ച് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹൈദ രാബാ ദിലെ ഫലകുനാമ പൊലീസില്‍ നല്‍കിയ പരാതി പ്രകാരം ഗാന രംഗ ത്തില്‍ അഭിനയിച്ച പ്രിയ വാര്യരെ യും സംവി ധായ കന്‍ ഒമര്‍ ലുലു വിന്റെ പേരില്‍ കേസ്സ് എടുത്തതായും വാര്‍ത്ത യുണ്ട്.
എന്നാല്‍ ഗാനത്തിനു ലഭിച്ച വന്‍ ജന പിന്തുണ മാനി ക്കുന്ന തിനാല്‍ ഗാനം പിന്‍വലിക്കുന്നില്ല എന്ന നിലപാട് സ്വീകരി ക്കുന്ന തായി സംഗീത സംവി ധായ കന്‍ ഷാന്‍ റഹ്മാന്‍, സംവി ധായ കന്‍ ഒമര്‍ ലുലു എന്നിവര്‍ അറി യിച്ചു.