ജക്കാര്‍ത്ത : കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ത്ഥി കളില്‍ നിന്നും ഫീസ് ഇനത്തില്‍ നാളികേരം സ്വീകരിക്കാം എന്ന് ബാലി (ഇന്തോനേഷ്യ) യിലെ വീനസ് വണ്‍ ടൂറിസം അക്കാദമി. തേങ്ങ അല്ലെങ്കില്‍ മുരിങ്ങ ഇല, ബ്രഹ്മി തുടങ്ങിയ പ്രകൃതി ദത്ത ഉത്പന്നങ്ങളും ഫീസിന് പകരം നല്‍കാം എന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ഇങ്ങിനെ ശേഖരിക്കുന്നവ പിന്നീട് എണ്ണ ആക്കിയും ആയുര്‍വേദ ഉത്പന്ന ങ്ങള്‍ ആക്കിയും കോളേജ് അധി കൃതര്‍ തന്നെ വിപണി യില്‍ എത്തിക്കും. ബാലി യിലെ പ്രാദേശിക മാധ്യമ ങ്ങളില്‍ വളരെ ശ്രദ്ധ നേടിയ ഈ വാര്‍ത്ത ലോകത്തിലെ മുഖ്യ ധാരാ മാധ്യമ ങ്ങള്‍ എല്ലാം പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.