
അബുദാബി : അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം – ജുസ്ഉ് 22 നെ അടി സ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. തല ത്തില്‍ സംഘടിപ്പി ക്കുന്ന ‘നൂറുൽ ഖുര്‍ ആന്‍’ വിജ്ഞാന പരീക്ഷ യുടെ പ്രാഥമിക പരീക്ഷ നവംബർ 15 വെള്ളി യാഴ്ച നടക്കും എന്നു സംഘാടകര്‍ അറിയിച്ചു. ജുസ്‌ഉ് 22 ല്‍ വരുന്ന എല്ലാ ഭാഗ ങ്ങളും പരീക്ഷ യില്‍ വരുന്നതാ യിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 9.
പ്രാഥമിക പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി യുള്ള അവസാന പരീക്ഷ (ഫൈനല്‍ എക്സാം) നവംബര്‍ 29 വെള്ളിയാഴ്ച യും നടക്കും. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 055 241 0460 (മുഹമ്മദ് യാസർ. വി. കെ.).


അബുദാബി : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റ റിന്റെ കീഴി ലുള്ള മദ്രസ്സ വിദ്രാര്‍ ത്ഥി കളുടെ വൈവിധ്യ മാര്‍ന്ന വൈജ്ഞാനിക കലാ പരി പാടി കളും കോർത്തി ണക്കി ‘കളിച്ചങ്ങാടം’അരങ്ങേറും എന്ന് സംഘാട കർ അറി യിച്ചു.അബു ദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ ഏപ്രിൽ 27 വ്യാഴാഴ്ച വൈകുന്നേരം ആറു മണി മുതല്‍ രാത്രി പത്തു മണി വരെ നടക്കുന്ന ‘കളിച്ചങ്ങാടം’ പരി പാടി യിൽ വെച്ച് കുട്ടികൾ ഒരു ക്കിയ’ചലനം’ മാഗ സിന്റെ പ്രകാശനവും ഉണ്ടാ യിരിക്കും. 



















