കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം

July 23rd, 2017

accident-epathram
ദുബായ് : വാഹന അപകട ത്തിൽ പരിക്കു പറ്റിയ പ്രവാസി മലയാളിക്ക് കോടതി ചെലവ് അടക്കം 23 ലക്ഷം ദിർഹം (ഏക ദേശം നാലു കോടി രൂപ) നഷ്ട പരിഹാരം നല്‍കു വാന്‍ ദുബായ് കോടതി വിധി.

അൽഐനിലെ ജിമി യിൽ കഫെറ്റീരിയ ജീവന ക്കാര നായ മട്ടന്നൂർ തില്ലങ്കേരി യിലെ അബ്ദു റഹിമാൻ, 2015 ഡിസംബറിൽ ജോലി കഴിഞ്ഞു വീട്ടി ലേക്കു മടങ്ങു മ്പോൾ യു. എ. ഇ. പൗരൻ ഓടിച്ച വാഹനം തട്ടി ഗുരു തര മായി പരിക്കേറ്റ് അൽ ഐൻ ആശുപത്രി യിലും പിന്നീട് തുടർ ചികിത്സ കൾക്ക് വേണ്ടി കോഴി ക്കോട് മിംസ് ആശുപത്രി യിലും പ്രവേശി പ്പിക്കുക യായിരുന്നു.

അബ്ദു റഹിമാൻ അശ്രദ്ധ മായി റോഡ് മുറിച്ചു കടന്നതി നാലാണ് അപകടം ഉണ്ടായത് എന്നും അതിനാൽ യു. എ. ഇ. പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതേ വിടണം എന്നും അദ്ദേഹ ത്തിന്‍റെ അഭി ഭാഷ കൻ കോടതി യിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളു കയും യു. എ. ഇ. പൗരന്‍റെ ഭാഗത്ത് തെറ്റ് കണ്ടെത്തു കയും 2000 ദിർഹം പിഴ ചുമത്തുക യുമാ യിരുന്നു.

salam-pappinisseri-epathram

സലാം പാപ്പിനിശ്ശേരി

കേസുമായി ബന്ധപ്പെട്ട് അബ്ദു റഹിമാന്റെ ബന്ധു ക്കളും അൽ ഐൻ മലയാളി സമാജം പ്രവർത്തകരും ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതി നിധിയും സാമൂഹ്യ പ്രവർത്ത കനു മായ സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പി ക്കുക യായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ അപകടം ഉണ്ടാക്കിയ യു. എ. ഇ. പൗരനേയും ഇൻഷ്വറൻസ് കമ്പനി യേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

- pma

വായിക്കുക: , , , , ,

Comments Off on കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം


« സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പനക്കുള്ള ശ്രമം തകര്‍ത്തു
തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha