കണ്ണൂര്‍ : പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ ത്തില്‍ ഗതാഗത പ്പിഴ സംസ്ഥാന ങ്ങള്‍ക്ക് നിശ്ചയിക്കാം എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം എന്ന് ഗതാ ഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍.
നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യ ത്തില്‍ പിഴ ത്തുക നിശ്ചയി ക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ക്ക് തീരുമാനം എടുക്കാം എന്നും ഇതു സംബന്ധി ച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി വ്യക്ത മാക്കി യിരുന്നു.
പിഴയുടെ തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന ങ്ങള്‍ക്ക് അധികാരം നല്‍കുന്ന തിനെ കുറിച്ച് മുന്‍പേ തന്നെ കേന്ദ്ര ത്തോട് ആവശ്യ പ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത പിഴയുടെ തുക തീരുമാനം സംബ ന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശ്ശന നടപടി കള്‍ ഉണ്ടാവില്ല എന്നും മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.