പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

September 28th, 2022

central-governments-banned-popular-front-of-india-ePathram

ന്യൂഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം.

പോപ്പുലര്‍ ഫ്രണ്ടിനേയും (പി. എഫ്. ഐ.) അനുബന്ധ സംഘടനകളായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍. സി. എച്ച്. ആര്‍. ഒ., റിഹാബ് ഫൗണ്ടേഷന്‍ കേരള, ജൂനിയര്‍ ഫ്രണ്ട്, നാഷണല്‍ വ്യുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി.

രാജ്യ സുരക്ഷ, ക്രമസമാധാനം എന്നിവ മുന്‍ നിറുത്തി യാണ് നടപടി. ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് കുറ്റകരമായി കണക്കാക്കും. നിയമം ലംഘിച്ച് ഇവയില്‍ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. രാജ്യ വ്യാപക റെയ്ഡിന് പിന്നാലെയാണ് നടപടി. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ ആയിരുന്നു കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എ., ഇ. ഡി. എന്നിവരുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.

ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തു എന്നാണ് എന്‍. ഐ. എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖ പ്പെടുത്തി യത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ സംഘടനകള്‍ക്ക് നിരോധനം എര്‍പ്പെടുത്തി യിരി ക്കുന്നത്. ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സര്‍ക്കാരുകളാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം

നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

February 18th, 2020

narendra-modi-namaste-trump-india-visit-2020-ePathram
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ത്തിനു മുന്നോടി യായി അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നു.

നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്ന മോട്ടേറ സ്‌റ്റേഡിയ ത്തിന്റെ സമീപം ചേരി യില്‍ താമസി ക്കുന്ന വര്‍ക്ക് ഏഴ് ദിവസ ത്തിനകം വീടുകള്‍ ഒഴിഞ്ഞു പോകു വാന്‍ അഹ മ്മദാ ബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി. നിര്‍മ്മാ ണ ത്തൊഴി ലാളികളായ ഇരു നൂറോളം പേരാണ് ഈ ചേരി യിലെ താമസ ക്കാര്‍.

ഫെബ്രുവരി 24, 25 തീയ്യതികളി ലാണ് ‘നമസ്തേ ട്രംപ് എന്ന പേരു നല്‍കിയിരി ക്കുന്ന ഡൊണാള്‍ഡ് ട്രംപി ന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരി ക്കന്‍ പ്രസിഡ ണ്ടിന്റെ യാത്ര യില്‍ കാണാവുന്ന ചേരി പ്രദേശം മതില്‍ കെട്ടി മറക്കു വാന്‍ ശ്രമി ച്ചത് വിവാദം ആയതിനു പിന്നാലെ യാണ് ഈ കുടി യൊഴിപ്പി ക്കല്‍.  മതില്‍ നിർമ്മാണം താത്കാലിക മായി നിർത്തി വച്ചിരിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

February 18th, 2020

narendra-modi-namaste-trump-india-visit-2020-ePathram
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന ത്തിനു മുന്നോടി യായി അഹമ്മദാബാദിലെ ചേരി ഒഴിപ്പിക്കുന്നു.

നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുവാന്‍ പോകുന്ന മോട്ടേറ സ്‌റ്റേഡിയ ത്തിന്റെ സമീപം ചേരിയില്‍ താമസിക്കുന്നവര്‍ക്ക് ഏഴ് ദിവസത്തിനകം വീടു കള്‍ ഒഴിഞ്ഞു പോകുവാന്‍ അഹ മ്മദാ ബാദ് കോർപ്പറേഷൻ നോട്ടീസ് നൽകി.

നിര്‍മ്മാണ ത്തൊഴിലാളി കളായ അറുപത്തി അഞ്ചോളം കുടുംബ ങ്ങളാണ് ഈ ചേരി യിലെ താമസക്കാര്‍. ഇതില്‍ 45 കുടുംബ ങ്ങള്‍ ക്കാണ് ഒഴിയാന്‍ നോട്ടീസ് നല്‍കി യിരി ക്കുന്നത്.

ഫെബ്രുവരി 24, 25 തീയ്യതികളി ലാണ് ‘നമസ്തേ ട്രംപ്’ എന്ന പേരു നല്‍കിയിരിക്കുന്ന ഡൊണാള്‍ഡ് ട്രംപി ന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡണ്ടിന്റെ യാത്ര യില്‍ കാണാവുന്ന ചേരി പ്രദേശം മതില്‍ കെട്ടി മറക്കു വാന്‍ ശ്രമിച്ചത് വിവാദം ആയതിനു പിന്നാലെ യാണ് ഈ കുടിയൊഴിപ്പിക്കല്‍.

മതില്‍ നിർമ്മാണം താത്കാലികമായി നിർത്തി വെച്ചിരി ക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

Comments Off on നമസ്തേ ട്രംപ് : ഗുജറാത്തില്‍ ചേരി നിവാസി കളെ ഒഴിപ്പിക്കുന്നു

ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്

July 17th, 2019

gujarat-bans-cell-phones-for-unmarried-women-ePathram
ഗാന്ധി നഗര്‍ : ഗുജറാത്തിലെ ബനാസ്‌ കാണ്ഡാ ജില്ല യിലെ ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ മൊബൈല്‍ ഫോണുകൾ ഉപയോഗി ക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തി.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍ നിന്നുള്ള 14 ഗ്രാമ മുഖ്യന്മാര്‍ ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗ ത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. യുവതി കളുടെ കയ്യില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി യാല്‍ മാതാ പിതാക്കള്‍ അതിനു ഉത്തര വാദികള്‍ ആയിരിക്കും എന്നും ഗ്രാമ മുഖ്യർ പ്രഖ്യാപിച്ചു.

ഠാക്കോര്‍ സമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പ ക്കാരുടെ മാതാ പിതാ ക്കള്‍ക്ക് ഒന്നര ലക്ഷം രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്തു വാനും സമുദായ നേതൃത്വം തീരുമാനിച്ചു.

* ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി

- pma

വായിക്കുക: , , , , ,

Comments Off on ഠാക്കോര്‍ സമുദായ ത്തിലെ അവിവാഹിത കള്‍ക്ക് മൊബൈല്‍ ഫോണിനു വിലക്ക്

Page 2 of 212

« Previous Page « തീര്‍ത്ഥാട കരുടെ ബസ്സ് അപകട ത്തില്‍ : ആളപായം ഇല്ല
Next » ഇശല്‍ കോറസ് ‘മുഹബ്ബ ത്തിൻ നിലാവ്’ വെള്ളി യാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha