
അബുദാബി : മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സ്, പ്രശസ്ത അസ്ഥി രോഗ വിദഗ്ദൻ ഡോ. ഡ്രോർ പേലിയുമായി ചേർന്ന് സങ്കീർണ്ണ ശസ്ത്ര ക്രിയകളും സേവനങ്ങളും പ്രദാനം ചെയ്യുന്ന ക്ലിനിക്ക് അബുദാബിയിൽ തുറന്നു.
സങ്കീർണ മെഡിക്കൽ സേവനങ്ങളിലും ശിശു രോഗ ചികിത്സാ വിഭാഗത്തിലെ ഉപ സ്പെക്ഷ്യാലിറ്റി കളിലും ശ്രദ്ധ ചെലുത്തുന്നതിന്‍റെ ഭാഗമായാണ് ഡോ. പേലിയു മായുള്ള ബുർജീൽ ഹോൾഡിംഗ്സിന്‍റെ പുതിയ പങ്കാളിത്തം. ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബി. എം. സി.) സ്ഥാപിച്ച പേലി മിഡിൽ ഈസ്റ്റ് ക്ലിനിക്ക്, മസ്കുലോസ്കെലെറ്റൽ പ്രശ്നങ്ങളുള്ളവർക്ക് ലോകോത്തര പരിചരണം നൽകി സങ്കീർണ്ണ ചികിത്സാ കേന്ദ്രമായി മാറുവാനാണ് ലക്ഷ്യം വെക്കുന്നത്.
ഇരുപതിനായിരത്തില്‍ അധികം കാൽ നീട്ടൽ ശസ്ത്ര ക്രിയകൾ ചെയ്തിട്ടുള്ള ഡോ. പേലിയുടെ മിഡിൽ ഈസ്റ്റിലെ ആദ്യ ക്ലിനിക്ക് ആണിത്. നൂറില്‍ അധികം വ്യത്യസ്‌ത ശസ്‌ത്ര ക്രിയകൾ വികസിപ്പിച്ച ഡോ. പേലി കാൽ നീട്ടൽ ശസ്ത്രക്രിയ, അസ്ഥി പുനർനിർമ്മാണം, കുട്ടികളുടെയും മുതിർന്നവരുടെയും കാൽ സന്ധി കളുടെ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്ന തിൽ ആഗോള തലത്തിൽ ശ്രദ്ധേയനാണ്.
ജന്മനായുള്ള അസ്ഥി വൈകല്യങ്ങൾ, പരിക്കുകളെ തുടർന്നുള്ള അസ്ഥികളുടെ സംരക്ഷണം, കാൽ വൈകല്യങ്ങൾ, സ്കെലെറ്റൽ ഡിസ്പ്ലാസിയ എന്നിവ ഉൾപ്പെടെയുള്ള പ്രത്യേക ഓർത്തോപീഡിക് അവസ്ഥ കളുടെ രോഗ നിർണ്ണയ ത്തിലും ചികിത്സ യിലും പുതിയ ക്ലിനിക്ക് നിർണ്ണായക സേവനങ്ങൾ ലഭ്യമാക്കും.
യു. എ. ഇ. യിൽ സേവനം ആരംഭിക്കുന്നതിൽ ഏറെ സന്തോഷം ഉണ്ട് എന്നും ലോകം എമ്പാടും ഉള്ള രോഗികളെ അത്യാധുനിക ചികിത്സകൾക്കായി ആകർഷിച്ച് സങ്കീർണ്ണ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായി യു. എ. ഇ. യെ മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത് – ഡോ. പേലി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച ഡോക്ടർ മാരിലൂടെ ഏറ്റവും മികച്ച ചികിത്സാ സേവനങ്ങൾ യു. എ. ഇ. യിൽ ലഭ്യമാക്കാനുള്ള ബുർജീലിന്‍റെ ശ്രമ ങ്ങളുടെ തുടർച്ചയാണ് പേലി ക്ലിനിക്ക് എന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു.
ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ബിസിനസ്സ് ഡെവലപ്പ് മെന്‍റ് പ്രസിഡണ്ട് ഒമ്രാന്‍ അല്‍ഖൂരി, ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സി. ഒ. ഒ. സഫീര്‍ അഹമ്മദ് എന്നിവരും പേലി ക്ലിനിക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.