ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ ഡി എക്സില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം

October 11th, 2022

burjeel-holdings-listed-on-abu-dhabi-securities-exchange-ePathram
അബുദാബി : പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ഒന്നര പതിറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അബു ദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ (എ. ഡി. എക്സ്.) വിജയകരമായി ലിസ്റ്റ് ചെയ്തു. എ ഡി എക്സില്‍ നടന്ന ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍, എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക്ക് എന്നിവര്‍ വ്യാപാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ബെല്‍ റിംഗ് ചെയ്തു.

ആദ്യ മണിക്കൂറില്‍ തന്നെ ബുര്‍ജീല്‍ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച പ്രതികരണം ലഭിച്ചു. ലിസ്റ്റ് ചെയ്യുമ്പോള്‍ 2 ദിര്‍ഹം ആയിരുന്നു ഒരു ഓഹരി യുടെ മൂല്യം. വ്യാപാരം തുടങ്ങിയത് 2.31 ദിര്‍ഹത്തില്‍. ഇത് ആദ്യ മണിക്കൂറില്‍ 2.40 വരെ ഉയര്‍ന്നു. ‘ബുര്‍ജീല്‍’ ചിഹ്നത്തിന് കീഴില്‍ ഇന്‍റര്‍ നാഷണല്‍ സെക്യൂരിറ്റീസ് ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍ (ഐ. എസ്. ഐ. എന്‍.) ‘AEE01119B224’ ലാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് വ്യാപാരം തുടങ്ങിയത്.

ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അബുദാബിയില്‍ തന്നെ കമ്പനി ലിസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ട് എന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധരായ സംരംഭ കര്‍ക്കും ആളുകള്‍ക്കും യു. എ. ഇ. നല്‍കുന്ന അവസര ങ്ങളുടെ തെളിവാണ് ബുര്‍ജീലിന്‍റെ വളര്‍ച്ച. നിക്ഷേപ കേന്ദ്രം എന്ന നിലയിലുള്ള അബുദാബിയുടെ പങ്ക് സുദൃഢ മാക്കു വാനും സ്വകാര്യ മേഖലയുടെ വിപുലീകരണത്തിലൂടെ യു. എ. ഇ. യുടെ മൂലധന വിപണി ശക്തമാക്കുവാനും ഉള്ള ശ്രമങ്ങള്‍ക്ക് ഐ. പി. ഒ. പിന്തുണയേകും.

ബുര്‍ജീല്‍ ഹോള്‍ദിംഗ്സിനെ എ. ഡി. എക്‌സ്. പ്ലാറ്റ് ഫോമി ലേക്ക് സ്വാഗതം ചെയ്യുന്നു എന്നും വിജയ കരമായ ഐ. പി. ഒ. ക്ക് കമ്പനി യെ അഭിനന്ദിക്കുന്നു എന്നും ചടങ്ങില്‍ സംസാരിച്ച എ. ഡി. എക്‌സ്. ചെയര്‍മാന്‍ ഹിഷാം ഖാലിദ് മാലക് പറഞ്ഞു. വ്യക്തമായ കാഴ്ച പ്പാടും മികവിനോടുള്ള പ്രതി ബദ്ധതയും ഉള്ള സംരംഭകര്‍ക്കും കമ്പനി കള്‍ക്കും ലിസ്റ്റ് ചെയ്യപ്പെട്ട മുന്‍നിര കമ്പനികളായി എങ്ങനെ ഉയരാം എന്നതിന്‍റെ ഉദാഹരണമാണ് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ഐ ഡി എക്സില്‍ ലിസ്റ്റ് ചെയ്തു; ആദ്യ ദിനം വിപണിയില്‍ മികച്ച പ്രതികരണം

മെഡിക്കൽ ഉപകരണങ്ങളുടെ വില്പന, വിതരണം എന്നിവക്ക് രജിസ്ട്രേഷൻ നിർബ്ബന്ധം

October 5th, 2022

medical-student-stethescope-ePathram
ന്യൂഡൽഹി : മെഡിക്കൽ ഉപകരണ വ്യവസായം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമ ഭേദഗതികളുമായി കേന്ദ്ര സര്‍ക്കാര്‍. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനക്കും വിതരണത്തിനും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബ്ബന്ധമാക്കി. ഇതിനായി MD 41 ഫോമിൽ സംസ്ഥാന ലൈസൻസിംഗ് സ്ഥാപനത്തിന് അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കണം. സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കുവാനും നിഷേധിക്കുവാനും ഉള്ള അവകാശം സംസ്ഥാനങ്ങൾക്ക് ആയിരിക്കും. അപേക്ഷ ലഭിച്ചാൽ 10 ദിവസങ്ങള്‍ക്ക് ഉള്ളിൽ ഇതില്‍ തീരുമാനം എടുക്കണം.

മെഡിക്കല്‍ ഉപകരണങ്ങളുടെ വില്പനക്ക് മേൽനോട്ടം വഹിക്കുന്നത് മെഡിക്കൽ ഉൽപന്നങ്ങളുടെ വിതരണ ത്തില്‍ പരിചയ സമ്പന്നനായ ഒരാൾ ആയിരിക്കണം. മാത്രമല്ല ഇയാള്‍ ഫാർമസിയിൽ ബിരുദം നേടിയ ആള്‍ ആയിരിക്കണം എന്നുള്ള കര്‍ശന വ്യവസ്ഥകള്‍ പുതിയ ഭേദ ഗതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മെഡിക്കൽ ഉപകരണങ്ങളുടെ വില്പന, വിതരണം എന്നിവക്ക് രജിസ്ട്രേഷൻ നിർബ്ബന്ധം

വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

October 4th, 2022

covid-19-medicine-ePathram
ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗി ക്കുന്നതും ആധികം വിറ്റു പോകുന്നതുമായ മരുന്നു കളില്‍ ഇനി മുതല്‍ ക്യു. ആര്‍. കോഡ് പതിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. നൂറു രൂപക്കു മുകളില്‍ വില വരുന്ന വേദന സംഹാരികള്‍, ആന്‍റി ബയോട്ടിക്ക്, ആന്‍റി അലര്‍ജി മരുന്നുകള്‍ എന്നിവയിലാണ് ആദ്യ പടിയായി ക്യു. ആര്‍. കോഡ് പതിപ്പിക്കുക.

മരുന്നുകളിലെ വ്യാജനെ തിരിച്ചറി യുവാന്‍ ഇതു സഹായിക്കും. ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയുവാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു. ആര്‍. കോഡ് പതിപ്പിക്കും. വ്യാജ മരുന്നുകള്‍ വിപണിയില്‍ വര്‍ദ്ധിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നടപടി.

- pma

വായിക്കുക: , , , , ,

Comments Off on വ്യാജ മരുന്നുകളെ തിരിച്ചറിയുവാന്‍ ക്യു. ആര്‍. കോഡ് സംവിധാനം

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

Comments Off on അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

October 1st, 2022

narendra modi-epathram
ന്യൂഡൽഹി : ഇന്ത്യയില്‍ 5 ജി യുഗത്തിന് തുടക്കമായി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനി യിൽ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി 5 ജി സേവന ങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്‍റെ ആറാം പതിപ്പും പ്രധാന മന്ത്രി ഉദ്ഘാടനംചെയ്തു.

രാജ്യത്ത് 5 ജി സേവനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ തുടക്കമിട്ട ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്‍റെ വിജയം ആണെന്നും പ്രധാന മന്ത്രി പറഞ്ഞു. 5 ജി യുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024 ഓടെ രാജ്യത്ത് ഉടനീളം 5 ജി സേവനം ലഭ്യമാകും.

ഉപകരണങ്ങളുടെ വില, ഡിജിറ്റല്‍ കണക്റ്റിവിറ്റി, ഡാറ്റ കോസ്റ്റ്, ഡിജിറ്റല്‍ ഫസ്റ്റ് സമീപനം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആവിഷ്കരിച്ചത്.

- pma

വായിക്കുക: , ,

Comments Off on രാജ്യത്ത് 5 ജി യുഗത്തിന് തുടക്കമായി

Page 15 of 71« First...10...1314151617...203040...Last »

« Previous Page« Previous « കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
Next »Next Page » അഞ്ച് ദിവസം മഴക്കു സാദ്ധ്യത : ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha