ഷാര്‍ജ : ലുലു എക്സ് ചേഞ്ച് 84-ാമതു ശാഖ ഷാർജ അൽ ദൈദിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം. ഡി. അദീബ് അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ ലുലു ഉന്നത ഉദ്യോഗസ്ഥരും പൗര പ്രമുഖരും സംബന്ധിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആനുകൂല്യങ്ങളോടെയും സൗകര്യങ്ങളോടെയും ധന വിനിമയം നടത്തുവാൻ കഴിയും. ഡിജിറ്റൽ മേഖല യിൽ സേവനങ്ങൾ വർദ്ധിക്കുന്നു. അതോടൊപ്പം പരമ്പരാഗത രീതിയിലുള്ള സേവനങ്ങളും നൽകാൻ ലുലു സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പിന്‍റെ 249-ാമത്തെ അന്താരാഷ്ട്ര ശാഖ കൂടിയാണ് ഇത്. ശൃംഖലയെ വിപുലീകരിക്കുവാനും വൈവിധ്യവല്‍ക്കരിക്കുവാനും രാജ്യത്തെ ജന സംഖ്യ യുടെ ഒരു വലിയ വിഭാഗത്തിൽ എത്തി ച്ചേരുവാനും പുതിയ ശാഖ വേഗത കൂട്ടും എന്ന് അദീബ് അഹമ്മദ് പറഞ്ഞു.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന അംഗീകൃത ആഗോള സാമ്പത്തിക സേവന സംരംഭ മായ ലുലു ഫിനാൻസ് ഗ്രൂപ്പിന്‍റെ ഭാഗമാണ് ലുലു ഇന്‍റർ നാഷണൽ എക്സ് ചേഞ്ച്.
ഉപഭോക്താക്കളുടെ സൗകര്യം കണക്കില്‍ എടുത്ത് ഷാര്‍ജയിലെ തന്ത്ര പ്രധാനമായ മേഖലയിലാണ് പുതിയ ശാഖ തുറന്നിരിക്കു ന്നത് എന്ന് ലുലു ഇന്‍റര്‍ നാഷണൽ എക്സ് ചേഞ്ച് അസിസ്റ്റന്‍റ് വൈസ് പ്രസിഡണ്ട് തമ്പി സുദർശൻ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികള്‍ ഏറെയുള്ള അൽ ദൈദില്‍ ഉള്ളവര്‍ക്ക് ഈ ശാഖ വളരെ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.