തിരുവനന്തപുരം : മഴയിലും പ്രളയത്തിലും നദി കളിൽ അടിഞ്ഞു കൂടിയ എക്കൽ മണ്ണും മണലും നീക്കം ചെയ്യു വാന്‍ നടപടി സ്വീകരി ക്കുവാന്‍ മുഖ്യ മന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷത യിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
പുഴകളു ടെയും നദികളു ടെയും സംരക്ഷണ ത്തിനും വെള്ള പ്പൊക്ക നിയന്ത്രണ ത്തിനും ഈ നടപടി അനി വാര്യം എന്ന് യോഗം വിലയി രുത്തി. നടപടി കൾ സമയ ബന്ധിതമായി പൂർത്തി യാക്കു ന്നതിന് ചീഫ് സെക്രട്ടറി ടോം ജോസി ന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും.
കാലവര്‍ഷ ത്തിനു ശേഷം ലഭിക്കുന്ന മഴ വെള്ളം ഫല പ്രദമായി സംഭരി ക്കുന്ന തിന് അടി യന്തര ഇട പെടല്‍ വേണം. കഴിയാവുന്നത്ര സ്ഥല ങ്ങളില്‍ പരമാ വധി മഴ വെള്ളം സംഭരി ക്കണം. അതോടൊപ്പം കുളങ്ങളും മറ്റു ജല സ്രോതസ്സു കളും ശുദ്ധീ കരി ക്കുവാനും നടപടി വേണം.
തദ്ദേശ സ്വയംഭരണ, ജല വിഭവ വകുപ്പുകളും ഹരിത കേരള മിഷനും യോജിച്ച് നവംബര്‍ മുതല്‍ തന്നെ ഈ പ്രവൃത്തി ആരംഭിക്കണം. ജില്ലാ തല ത്തില്‍ ഏകോപന ത്തിന് സംവി ധാനം ഉണ്ടാകണം.ഓരോ പഞ്ചായത്തിലും ഇതു കൃത്യമായി നടപ്പാക്കുന്നു എന്ന് ഉറപ്പു വരു ത്തണം. എല്ലാ മാസവും ഇക്കാര്യം അവ ലോകനം ചെയ്യണം എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പ്രളയ കാലത്ത് അടിഞ്ഞു കൂടിയ അധിക മണലും എക്കല്‍ മണ്ണും നീക്കുന്നതിന് ദുരന്ത നിവാരണ നിയമ പ്രകാരം കലക്ടർ മാർക്ക് അധികാരം ഉണ്ട് എന്നും ഇതുപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്ത ത്തോടെ മണൽ നീക്കണം.
ജല സേചന വകുപ്പ്, വൈദ്യുതി ബോർഡ് എന്നിവയുടെ കീഴിലുള്ള ഡാമു കളില്‍ നിന്നും മണൽ നീക്കേണ്ടതുണ്ട്. ജല വിഭവ വകുപ്പ്, വൈദ്യുതി വകുപ്പ്, വനം വകുപ്പ് എന്നിവയെ ഏകോപി പ്പിച്ച് ഇതു ചെയ്തു തീര്‍ക്കണം എന്നും മുഖ്യ മന്ത്രി നിർദ്ദേശിച്ചു.