ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് – ഐശ്വര്യ റായ് ജോഡി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമ യന്തിരന്‍ ചിത്രീകരിച്ചത് തന്റെ ജിഗുബ എന്ന കഥ മോഷ്ടിച്ചു കൊണ്ടാണ് എന്ന് കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ സിനിമയുടെ സംവി ധായ കന്‍ ശങ്കറിന്ന് ജാമ്യമില്ലാ വാറണ്ട്. എഗ്മോർ മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതി (2) യാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ജിഗുബ എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്‍റെ കഥ യാണ് യന്തിരൻ എന്ന പേരില്‍ സംവിധായകന്‍ ശങ്കർ ചിത്രീ കരിച്ചത് എന്നു കാണിച്ച് എഴുത്തു കാരൻ അരൂർ തമിഴ് നാടൻ നൽകിയ ഹര്‍ജി യിലെ കേസിലാണ് കോടതി വാറണ്ട് പുറ പ്പെടുവി ച്ചിരി ക്കുന്നത്.
പലപ്പോഴായി അറിയിപ്പ് ഉണ്ടായിട്ടും ശങ്കര്‍ കോടതി യിൽ ഹാജരായില്ല. തുടർന്നാണ് ശങ്കറിന്ന് എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രു വരി 19 ന് കേസ് വീണ്ടും പരിഗണിക്കും.
ജിഗുബ എന്ന കഥ 1996 ൽ ഒരു തമിഴ് മാഗസി നിൽ പ്രസിദ്ധീ കരി ച്ചിരുന്നു. പിന്നീട് 2007 ൽ ദിക് ദിക് ദീപിക ദീപിക എന്ന പേരിൽ പുന: പ്രസി ദ്ധീ കരിച്ചു. തുടർന്ന് കഥ മോഷ്ടിച്ച് യന്തിരൻ സിനിമ നിർമ്മിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.
2010 ല്‍ റിലീസ് ചെയ്ത ‘യന്തിരൻ’ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ഹിന്ദി അടക്കം വിവിധ ഭാഷ കളില്‍ ഡബ്ബ് ചെയ്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് യന്തിരന്‍ രണ്ടാം ഭാഗം ‘2.0’ എന്ന പേരിലും 2017 ല്‍ റിലീസ് ചെയ്തിരുന്നു.