ന്യൂഡല്‍ഹി : എ.ടി.എമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്തും എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ സമയം എ. ടി. എമ്മില്‍ പണം ഇല്ലാതെ വന്നാല്‍ പതിനായിരം രൂപ പിഴ ഈടാക്കും. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ഈടാക്കുന്നത് പ്രാബല്ല്യത്തില്‍ വരും.
ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം യഥാസമയം ലഭിക്കുവാന്‍ വേണ്ടിയാണ് എ. ടി. എം. സ്ഥാപിച്ചി ട്ടുള്ളത്. എന്നാല്‍ പലപ്പോഴും മെഷ്യനുകളില്‍ പണം നിറക്കുന്ന കാര്യത്തില്‍ ബാങ്കുകളും എ. ടി. എം. ഓപ്പറേറ്റര്‍ മാരും വീഴ്ച വരുത്തുന്നു എന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. എ. ടി. എമ്മു കളില്‍ ആവശ്യമായ പണം ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി തങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം എന്നും ആര്‍. ബി. ഐ. ആവശ്യപ്പെട്ടു.