ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം

September 30th, 2022

credit-and-debit-card-rbi-tokenisation-rules-ePathram

മുംബൈ : ഓൺലൈനിലൂടെയുള്ള ബാങ്ക് കാർഡു കളുടെ ഉപയോഗം കൂടുതൽ സുരക്ഷിതവും കുറ്റമറ്റതും ആക്കി മാറ്റുവാൻ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് പോർട്ടലുകളിൽ ക്രഡിറ്റ് കാർഡ് വിവരങ്ങൾ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കുന്നത് ഉൾപ്പെടെ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങളാണ് ആർ. ബി. ഐ. നൽകിയത്.

യഥാർത്ഥ ക്രഡിറ്റ് / ഡബിറ്റ് കാർഡ് വിവരങ്ങൾക്ക് പകരം 16 അക്ക ടോക്കൺ ആയിരിക്കും ഇ-കൊമേഴ്സ് സൈറ്റു കളിൽ ഉപയോഗിക്കേണ്ടത്. ഇ-കൊമേഴസ് പോർട്ടലുകളിൽ ഇടപാട് നടത്തുമ്പോൾ യഥാർത്ഥ ബാങ്ക് കാർഡ് വിവരങ്ങൾ വ്യാപാരിയുമായി പങ്കിടുന്നത് തടയുകയാണ് പുതിയ രീതിയുടെ ലക്ഷ്യം. ഇതുവഴി കാർഡ് ഉപയോഗം കൂടുതൽ സുരക്ഷിതം ആക്കുവാൻ കഴിയും എന്നാണ് ആർ. ബി. ഐ. അറിയിക്കുന്നത്.

പേര്, കാർഡ് നമ്പർ, കാലഹരണപ്പെടുന്ന തീയ്യതി തുടങ്ങിയ വിവരങ്ങൾ ഒരു ടോക്കണായി സേവ് ചെയ്യുക എന്നതാണ് ഇതിന്‍റെ രീതി. ഓരോ വെബ് സൈറ്റിലും വ്യത്യസ്ത ടോക്കൺ നമ്പർ ആയിരിക്കും ലഭിക്കുക. കാർഡ് ടോക്കണൈസ് ചെയ്യേണ്ട രീതികൾ അറിയുന്നതിനായി അതാത് ബാങ്കുകളുമായി ബന്ധപ്പെടണം എന്നും ആർ. ബി. ഐ. അറിയിച്ചു.

ഇനി മുതൽ ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്യുവാൻ വണ്‍ ടൈം പാസ്സ് വേഡ് (ഒ. ടി. പി.) ലഭിക്കുന്ന ഉപയോക്താക്കൾ കാർഡ് കൈപ്പറ്റി 30 ദിവസത്തിന് ഉള്ളിൽ തന്നെ ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം കാർഡ് ബ്ലോക്ക് ആകും എന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

- pma

വായിക്കുക: , , ,

Comments Off on ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം

ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

September 13th, 2022

rbi-logo-reserve-bank-of-india-ePathram.jpg

മുംബൈ : ഫോറെക്‌സ് ട്രേഡിംഗ് നടത്തുന്ന 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തി. ഫെമ (Foreign Exchange Management Act, 1999) പ്രകാരമാണ് റിസര്‍വ്വ് ബാങ്ക് നടപടി. അനധികൃത ഇടപാടിലൂടെ നഷ്ടം സംഭവിക്കും എന്ന വസ്തുത നിക്ഷേപകര്‍ തിരിച്ചറിയണം എന്നും ആര്‍. ബി. ഐ. അധികൃതര്‍ വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളുടെ കറന്‍സികള്‍ തമ്മിലുള്ള വിനിമയമാണ് ഫോറെക്‌സ് ട്രേഡിംഗില്‍ നടക്കുന്നത്. USDINR, EURINR, GBPINR, JPYINR എന്നിങ്ങനെ ഇന്ത്യന്‍ രൂപ അടിസ്ഥാനമായിട്ടുള്ള നാല് ജോഡി കറന്‍സി കളാണ് ഇന്ത്യയില്‍ നിയമാനുസൃതമായി ഫോറെക്‌സ് ട്രേഡിംഗ് ചെയ്യാന്‍ സാധിക്കുക. ഓരോ സമയങ്ങളില്‍ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ അനുസരിച്ച് ലാഭവും നഷ്ടവും നേടാം എന്നതാണ് വാഗ്ദാനം.

- pma

വായിക്കുക: , , , ,

Comments Off on ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്

സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടർ ബോർഡിൽ എം. എ. യൂസഫലി അംഗം

July 4th, 2022

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ഡിജി റ്റൽ ബാങ്കായ സാന്‍ഡ് ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് മെംബറായി ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് വൈസ് ചെയർമാനുമായ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു.

ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന ഇമാർ ഗ്രൂപ്പ്, ഓന്‍ലൈന്‍ വ്യാപാര സ്ഥാപനം നൂണ്‍ എന്നിവയുടെ ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍, സാൻഡ് ഡിജിറ്റൽ ബാങ്ക് ചെയര്‍മാനാണ്.

യുവാക്കളെയാണു ബാങ്ക് ലക്ഷ്യമിടുന്നത്. യുവാക്ക ളുടെ വർദ്ധിച്ചു വരുന്ന ഇന്‍റർനെറ്റ് ഉപയോഗവും ആധുനിക വിവര സാങ്കേതിക വിദ്യ യുടെ വളർച്ചയും ഡിജിറ്റൽ ബാങ്കിംഗ് മേഖലക്ക് കൂടുതൽ പ്രചാരം ലഭിക്കാൻ കാരണം ആയെന്നും എം. എ. യൂസഫലി പറഞ്ഞു. ഇനി ഡിജിറ്റൽ ബാങ്ക് യുഗമാണ് വരാനുള്ളത്. പരമ്പരാഗത ബാങ്ക് ഇട പാടുകളെ അപേക്ഷിച്ച് ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ എളുപ്പവും തടസ്സം ഇല്ലാത്തതുമാണ് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on സാന്‍ഡ് ഡിജിറ്റല്‍ ബാങ്ക് ഡയറക്ടർ ബോർഡിൽ എം. എ. യൂസഫലി അംഗം

പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

April 27th, 2022

uae-central-bank-launches-polymer-currency-ePathram
അബുദാബി : അഞ്ച്, പത്ത് ദിർഹങ്ങളുടെ പുതിയ പോളിമര്‍ കറൻസി നോട്ടുകൾ യു. എ. ഇ. സെൻട്രൽ ബാങ്ക് പുറത്തിറക്കി. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ ഛായാചിത്രം ഉൾക്കൊള്ളുന്നതാണ് പുതിയ കറൻസികൾ. തീര്‍ത്തും കറയറ്റ സുരക്ഷാ സംവിധാനങ്ങളും അന്ധർക്ക് കൈകാര്യം ചെയ്യുവാനുള്ള സൗകര്യത്തിനായി ബ്രെയ് ലി ഭാഷയും പോളിമര്‍ നോട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

fifty-uae-dirham-polymer-banknote-with-sheikh-zayed-ePathram

യു. എ. ഇ. യുടെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ 50 ദിര്‍ഹം പോളിമര്‍ കറൻസി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. പേപ്പർ നോട്ടുകളേക്കാള്‍ ഈടുറ്റതും കൂടുതല്‍ കാലം നിലനിൽക്കുന്നതും കൂടിയാണ് ഇത്. മാത്രമല്ല ഇവ സംസ്കരിച്ച് പുനരുപയോഗിക്കുവാനും കഴിയും.

- pma

വായിക്കുക: , ,

Comments Off on പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി

പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്

January 5th, 2022

bank-note-indian-rupee-2000-ePathram
തൃശ്ശൂര്‍ : പോസ്റ്റോഫീസ് നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തുവാനുള്ള മാർഗ്ഗ നിർദ്ദേശം അധികൃതർ പുറത്തിറക്കി. അംഗീകൃത ഏജന്‍റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ നിക്ഷേപം ആരംഭിക്കാം. നിക്ഷേപകർ ഏജന്‍റിന്‍റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്‍റിന്‍റെ കയ്യൊപ്പ് വാങ്ങണം.

എന്നാൽ നിക്ഷേപകർ നൽകിയ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിനുള്ള ആധികാരിക രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്സ് ബുക്ക് മാത്രമാണ്.

അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുൻപ് പാസ്സ് ബുക്കിൽ യഥാ സമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട് എന്ന് നിക്ഷേപകർ ഉറപ്പു വരുത്തണം എന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധക്ക്

Page 4 of 8« First...23456...Last »

« Previous Page« Previous « കൊവിഡ് വ്യാപനം : തമിഴ് നാട്ടില്‍ ഞായറാഴ്ച കളില്‍ ലോക്ക് ഡൗണ്‍
Next »Next Page » ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ e-പാസ്സ് പോര്‍ട്ട് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha