ന്യൂഡല്‍ഹി : കള്ളപ്പണം തടയുന്ന തിനും ഭീകര പ്രവര്‍ത്തന ത്തിനു ള്ള സാമ്പ ത്തിക സഹായ ങ്ങള്‍ തടയുന്നതും ലക്ഷ്യം വെച്ചാണ് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി യില്‍ വിശദീ കരണം നല്‍കി.
വ്യക്തി കളുടെ വിവര ങ്ങള്‍ വ്യാജമല്ല എന്ന് ഉറപ്പു വരുത്തു ന്നതിന് ആധാറു മായി പാന്‍ കാര്‍ഡു കളെ ബന്ധിപ്പി ക്കേണ്ടത് ആവശ്യമാണ്. മയക്കു മരുന്ന് ഇട പാടു കള്‍ക്കും ഭീകര പ്രവര്‍ ത്തന ങ്ങള്‍ക്കും വേണ്ടി യാണ് പ്രധാന മായും കള്ളപ്പണം ഉപ യോഗി ക്കുന്നത്.
സുരക്ഷിതവും ശക്തവു മായ സംവിധാനങ്ങ ളിലൂടെ മാത്രമേ വ്യാജ വിലാസ ങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവ ര്‍ ത്തന ങ്ങള്‍ തടയിടു വാനായി കഴിയൂ എന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതി യില്‍ വ്യക്തമാക്കി.
പാന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷി ക്കുന്നതിന് ആധാര്‍ നിര്‍ബന്ധം ആക്കി ക്കൊ ണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു കൊണ്ടുള്ള ഹര്‍ജി യിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്ത മാക്കി യത്.
രാജ്യത്ത് ആകെ 29 കോടി പാന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തി ട്ടുള്ളത്. ഇതില്‍ 10 ലക്ഷവും വ്യാജമാണെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് അസാധു വാക്കിയിരുന്നു. ആധികാരി കതയും സുരക്ഷയും ഉറപ്പു വരുത്താന്‍ നില വിലുള്ള സംവിധാനം ആധാര്‍ കാര്‍ഡ് മാത്ര മാണ് എന്നും സര്‍ക്കാര്‍ വ്യക്ത മാക്കി.