അലഹബാദ് : എന്തു ഭക്ഷണം കഴിക്കണം എന്ന തും ഭക്ഷ്യ വസ്തുക്കളുടെ വിൽ പനയും ജീവി ക്കുവാ നുള്ള അവകാശ ത്തിന്റെ ഭാഗം എന്ന് അലഹ ബാദ് ഹൈ ക്കോട തി. ഉത്തര്‍ പ്രദേ ശില്‍ അറവു ശാല കള്‍ക്കും ഇറച്ചി ക്കട കള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാ ത്തതിന് എതിരെ വ്യാപാ രികള്‍ സമര്‍പ്പിച്ച ഹര്‍ജി പരി ഗണി ക്കവേ യാണ് കോടതി യുടെ ഈ പ്രസ്താവന.
ആരോഗ്യത്തിനു വേണ്ടി ഭക്ഷണം തെര ഞ്ഞെ ടുക്കു ന്നതിനെ തെറ്റാ യി കാണു വാനാകില്ല. ആരോഗ്യ കരമായ ഭക്ഷണം പൗരന്‍ മാര്‍ക്ക് ലഭ്യ മാക്കേ ണ്ടത് ഭരണ കൂട ത്തി ന്റെ ഉത്തരവാദിത്വം ആണെന്നും കോടതി ഉത്തരവില്‍ പറ യുന്നു. ഭക്ഷണ വുമായി ബന്ധ പ്പെട്ട കാര്യ ത്തില്‍ നിയമ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തടയുവാ നും നിയമം നടപ്പിലാ ക്കുവാനും കൃത്യ മായ പരി ശോധ നകള്‍ നടത്തണം.
ഭക്ഷണ ശീലവും അവ യുടെ വില്‍പ്പനയും ജീവിക്കു വാനുള്ള അവ കാശ ത്തിന്റെ ഭാഗ മാണ് എന്നും ജസ്റ്റിസ് അമരേശ്വര്‍ പ്രതാപ് സാഹി, സഞ്ജയ് ഹര്‍കൗലി എന്നി വരുള്‍ പ്പെട്ട ബെഞ്ച് ചൂണ്ടിക്കാണിച്ചു.
ഉത്തർ പ്രദേശിലെ ഭക്ഷണ ശീലം വളർന്നു വിക സിച്ചതും ജീവിത ത്തിെൻറ ഭാഗ മാ യതും മതേതര സംസ്കാരം കൂടി ഉൾ ച്ചേർ ന്നു കൊ ണ്ടാ ണ് എന്നും അങ്ങനെ യാണ് എല്ലാ വിഭാഗം ജന ങ്ങ ളിലും അത് നില നിന്നു വരു ന്നത് എന്നും കോടതി നിരീ ക്ഷിച്ചു.
അനധി കൃത കശാപ്പു ശാല കൾ അടച്ചു പൂട്ടലും അവ യുടെ പ്രവർത്തനം നിയന്ത്രി ക്കലും ഇതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാ ക്കലു മാണ് ലക്ഷ്യമിട്ടത് എന്നും സർക്കാർ പറഞ്ഞു. ഇറച്ചി യുടെ ഉപഭോഗം തടയലോ എല്ലാ ഇറച്ചി ക്കട കളും അടച്ചു പൂട്ടു കയോ തങ്ങളുടെ ലക്ഷ്യമല്ല എന്ന് സർക്കാർ കോടതി യിൽ ബോധി പ്പിച്ചു.
അനധികൃത അറവു ശാലകളും ഇറച്ചി ക്കടകളും നിയന്ത്രി ക്കുവാനുള്ള പദ്ധതിയെ ക്കുറിച്ചുള്ള വിശ ദാംശ ങ്ങൾ 10 ദിവസ ത്തിനുള്ളില്‍ സമര്‍പ്പി ക്കുവാനും യു. പി. സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.