ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു

January 20th, 2018

murder_haryana_epathram

ഹരിയാന : അച്ചടക്ക നടപടിയെ തുടർന്ന് ഹരിയാനയിൽ പ്രിൻസിപ്പാളിനെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥി വെടിവെച്ചു കൊന്നു. സ്വന്തം പിതാവിന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി അധ്യാപികയായ റീത്തു ചബ്രക്കെതിരെ വെടിയുതിർത്തത്. ഹരിയാനയിലെ യമുനാ നഗറിലെ വിവേകനന്ദ സ്കൂളിലാണ് സംഭവം.

ഹാജർ കുറവായതിനാലും മോശം പെരുമാറ്റത്തെ തുടർന്നും വിദ്യാർഥിക്കെതിരെ പ്രിൻസിപ്പാൾ അച്ചടക്ക നടപടി കൈക്കൊണ്ടിരുന്നു. പ്രിൻസിപ്പാളിനെ കാണണമെന്നു പറഞ്ഞു അകത്തു കയറിയ വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടയേറ്റ പ്രിൻസിപ്പാൾ ആശുപത്രിയിൽ വെച്ച് മരിച്ചു. സ്കൂൾ ജീവനക്കാർ വിദ്യാർഥിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on ഹരിയാനയിൽ പ്രിൻസിപ്പാളിനെ വിദ്യാർഥി വെടിവെച്ചു കൊന്നു

ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

January 17th, 2018

km-mani-epathram

കൊച്ചി : ബാർ കോഴക്കേസിൽ 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബാർ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ. എം മാണി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ബാർ കോഴക്കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ കോടതിയെ അറിയിച്ചു. ഇത് പരിശോധിച്ച ശേഷമാണ് 45 ദിവസം കൂടി അന്വേഷണ കാലാവധി നീട്ടി നൽകാൻ കോടതി തീരുമാനിച്ചത്. ഈ അന്വേഷണത്തിൽ തന്നെ കെ.എം മാണി കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കുന്ന തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നു

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

January 15th, 2018

police-cap-epathram
തിരുവനന്തപുരം : പാറശ്ശാല പോലീസിന്റെ കസ്റ്റഡി യില്‍ മരിച്ച സഹോദരന്‍ ശ്രീജീവിന്റെ മരണ കാരണം സി. ബി. ഐ. അന്വേഷിക്കണം എന്ന ആവശ്യവുമായി 766 ദിവസം സെക്രട്ടേറി യേറ്റിനു മുന്നില്‍ നിരാഹാര സമരം ചെയ്ത ശ്രീജിത്തിന്റെ ശ്രമങ്ങള്‍ക്ക് ഫലം കിട്ടി.

ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും എന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിംഗ് അറി യിച്ചു.

പാറശ്ശാല പോലീസിന്റെ കസ്റ്റഡി യിലി രിക്കെ 2014 മെയ് 19 നാണ് ശ്രീജീവ് മരിച്ചത്. ആത്മഹത്യ എന്നാ യിരുന്നു പോലീസിന്റെ വാദം. എന്നാല്‍ ഇത് കസ്റ്റഡി മരണം ആണെന്ന് പോലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തി യിരുന്നു.

എന്നാല്‍ സി. ബി. ഐ. അന്വേഷണം തുടങ്ങുന്നതു വരെ സമരം തുടരു വാനാണ് ശ്രീജിത്ത് തീരുമാനി ച്ചിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ശ്രീജിവിന്റെ മരണം സി. ബി. ഐ. അന്വേഷിക്കും

കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

December 17th, 2017

cctv_epathram

കൊച്ചി : കൊച്ചിയിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഏരൂരിലെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടേതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. മോഷണ സംഘം സിസിടിവി ക്യാമറയും അടിച്ചു തകർത്തു. പൂണെയിലുള്ള ഒരു സംഘമാണ് മോഷണത്തിന്റെ പിറകിലെന്നുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടിലുള്ളവരെ കെട്ടിയിട്ടും ആക്രമിച്ചും അവിടെയുള്ളത് കവർന്നെടുക്കുക എന്നതാണ് ഈ സംഘത്തിന്റെ രീതി. സമാനമായ മോഷണങ്ങൾ ഇതിനു മുമ്പ് മംഗലാപുരത്തും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോഷണ സംഘം പൂണെയിൽ നിന്നാണ് എന്നുള്ള അനുമാനത്തിൽ പോലീസ് എത്തിച്ചേർന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ വേഗത്തിൽ പിടികൂടാമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.

- അവ്നി

വായിക്കുക: , , , ,

Comments Off on കൊച്ചിയിലെ മോഷണ പരമ്പര : സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

November 26th, 2017

terrorist-hafiz-mohammed-saeed-ePathram ന്യൂയോര്‍ക്ക് : മുബൈ ഭീകരാ ക്രമണ ത്തിൻറെ സൂത്ര ധാരൻ ഹാഫിസ് സയീദിനെ ഉടന്‍ അറസ്റ്റു ചെയ്യണം എന്ന് പാകി സ്ഥാന് അമേരിക്ക യുടെ മുന്ന റിയിപ്പ്. ഇതി നുള്ള നട പടി കള്‍ സ്വീകരി ക്കാത്ത പക്ഷം ഇരു രാജ്യ ങ്ങളും തമ്മിലുള്ള ബന്ധ ത്തില്‍ ഉലച്ചില്‍ ഉണ്ടാവും  എന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.

2008 ലെ മുംബൈ ഭീകരാ ക്രമണ ത്തിന്റെ സൂത്ര ധാര നായ ഹാഫിസ് സയീദ് ജനു വരി മുതല്‍ വീട്ടു തടങ്ക ലില്‍ ആയി രുന്നു. കഴിഞ്ഞ വെള്ളി യാഴ്ച യാണ് മോചിത നായത്.

തീവ്രവാദി കള്‍ക്ക് സ്വന്തം മണ്ണില്‍ അഭയം നല്‍കുന്ന തിലൂടെ ഭീകര വാദ ത്തിന് എതിരായ പാകി സ്ഥാന്റെ വാദ ങ്ങള്‍ പൊള്ളത്തരം ആണെ ന്നും ഭീകര വാദ ത്തിന് എതിരായ പോരാട്ട ത്തെക്കുറിച്ചുള്ള അസ്വസ്ഥ ജനക മായ സന്ദേശ മാണ് നൽകുന്നത് എന്നും വൈറ്റ് ഹൗസ് വൃത്ത ങ്ങള്‍ ആരോപിച്ചു.

നിരവധി അമേരിക്കന്‍ പൗരന്മാരുടെ മരണത്തിന് ഉത്തര വാദിയായ ഹാഫിസ് സയീദിനെ വീട്ടു തടങ്ക ലില്‍ നിന്നും മോചിപ്പി ച്ചതിൽ കടുത്ത അമര്‍ഷം രേഖ പ്പെടു ത്തുന്ന തായി അമേരിക്ക വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്

Page 30 of 44« First...1020...2829303132...40...Last »

« Previous Page« Previous « നബിദിനവും ദേശീയ ദിനവും : സ്വകാര്യ മേഖല യിൽ മൂന്നു ദിവസം അവധി
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ച് വിന്റർ പ്രമോഷന് തുടക്കം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha