തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷാ രീതി കളില്‍ മറ്റം വരുത്തും എന്ന് പി. എസ്. സി. ചെയര്‍ മാന്‍ അഡ്വ. എം. കെ. സക്കീര്‍. രണ്ടു ഘട്ട ങ്ങളില്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തുക. ആദ്യ ഘട്ടത്തിലെ സ്ക്രീനിംഗ് ടെസ്റ്റ് പാസ്സ് ആവുന്നവര്‍ രണ്ടാം ഘട്ട പരീക്ഷക്ക് യോഗ്യത നേടും.
എറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ള തസ്തിക കള്‍ക്ക് ആയിരിക്കും പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. പരീക്ഷാ രീതി മാറുന്ന തോടെ രണ്ടാം ഘട്ട പരീക്ഷക്ക് എത്തുന്നവർ കൂടുതല്‍ കഴിവുള്ളവർ ആയിരിക്കും. യോഗ്യരായവർ നിയമനത്തിന് അർഹത നേടും എന്നും പി. എസ്. സി. ചെയർമാൻ പറഞ്ഞു.
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകള്‍ ഉള്ള തസ്തികൾക്ക് വെവ്വേറെ തലത്തിലുള്ള പരീക്ഷ കള്‍ ആയിരിക്കും. സ്ക്രീനിംഗ് ടെസ്റ്റി ലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിനെ ബാധിക്കില്ല.
തസ്തികക്ക് അനുസൃതമായ ചോദ്യങ്ങള്‍ ആയിരിക്കും മെയിന്‍ പരീക്ഷക്ക് ഉണ്ടാവുക. കൊവിഡ് വൈറസ് വ്യാപനം മൂലം നീട്ടി വെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളി ലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും.
Image Credit : P S C