
തിരുവനന്തപുരം : 2020-21 വര്‍ഷത്തെ എഞ്ചിനീയറിംഗ്, ഫാർമ്മസി കോഴ്സു കളിലേ ക്കുള്ള പ്രവേശന പരീക്ഷ യുടെ ഫലം പ്രഖ്യാപിച്ചു.
വരുണ്‍ കെ. എസ് (കോട്ടയം) എഞ്ചിനീയറിംഗ് ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍ (മലപ്പുറം) മൂന്നാം റാങ്കും നേടി.
അക്ഷയ് കെ. മുരളീധരന്‍ (തൃശൂര്‍) ഫാര്‍മ്മസി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. ജോയല്‍ ജെയിംസ് (കാസര്‍ ഗോഡ്), ആദിത്യ ബൈജു (കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി.
മൊത്തം 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടം നേടിയത്. റാങ്ക് വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണ റുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ 75 % സ്‌കോളർ ഷിപ്പോടെ നടത്തുന്ന നൂതന സാങ്കേതിക വിദ്യാ കോഴ്സു കള്‍ക്ക് ബിരുദ ധാരികള്‍ക്ക് ഒക്ടോബർ 5 നു മുന്‍പ് 



















