അബുദാബി : പൊതു – സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്ക് മാർച്ച് 8 ഞായറാഴ്ച മുതൽ നാലാഴ്ച അവധി പ്രഖ്യാപിച്ചു കൊണ്ട് യു. എ. ഇ. വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് ഇറക്കി.
കൊറോണ വൈറസ് (Covid-19) പരക്കുന്നതു തടയു വാനുള്ള പ്രതിരോധ പ്രവർ ത്തന ങ്ങൾ ശക്തമാക്കു ന്നതിനും അതോടൊപ്പം വിദ്യാര്‍ത്ഥിക ളുടെ സുരക്ഷ ഉറപ്പു വരുത്തുവാൻ കൂടി ലക്ഷ്യം വെച്ചു കൊണ്ടാണ് ഇൗ നടപടി.
#WamBreaking| Education Ministry announces early start of spring vacation for schools and of distance learning initiative. Schools and higher education institutions to close for four weeks, starting Sunday. Programme for sanitising educational institutions launched. pic.twitter.com/pf7BGxbeke
— WAM English (@WAMNEWS_ENG) March 3, 2020
പൊതുമേഖല യിലെയും സ്വകാര്യ മേഖല യിലെയും സ്‌കൂളുകള്‍ക്കും ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും അവധി ബാധകമാണ്.
വിദ്യാലയ ങ്ങളുടെ വസന്തകാല അവധി നേരത്തെ ആക്കുകയാണ് എന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു. അവധി മുന്‍ നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്ന തിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പരിസരം, ക്ലാസ്സ് മുറികള്‍, ബസ്സു കള്‍ എന്നിവ വൃത്തി യാക്കുവാനും അണു വിമുക്തമാക്കുവാനും അതിലൂടെ കൂടുതല്‍ സുരക്ഷിതം ആക്കുവാനും വേണ്ടിയുള്ള പ്രവർത്തന ങ്ങൾ ഉൗർജ്ജിതമായി നടത്തും.