നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

October 20th, 2019

dubai-international-holy-quran-award-ePathram
അബുദാബി : അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം – ജുസ്ഉ്‌ 22 നെ അടി സ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. തല ത്തില്‍ സംഘടിപ്പി ക്കുന്ന ‘നൂറുൽ ഖുര്‍ ആന്‍’ വിജ്ഞാന പരീക്ഷ യുടെ പ്രാഥമിക പരീക്ഷ നവംബർ 15 വെള്ളി യാഴ്ച നടക്കും എന്നു സംഘാടകര്‍ അറിയിച്ചു. ജുസ്‌ഉ്‌ 22 ല്‍ വരുന്ന എല്ലാ ഭാഗ ങ്ങളും പരീക്ഷ യില്‍ വരുന്നതാ യിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 9.

പ്രാഥമിക പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി യുള്ള അവസാന പരീക്ഷ (ഫൈനല്‍ എക്സാം) നവംബര്‍ 29 വെള്ളിയാഴ്ച യും നടക്കും. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 241 0460 (മുഹമ്മദ്‌ യാസർ. വി. കെ.).

- pma

വായിക്കുക: , , , ,

Comments Off on നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല

October 15th, 2019

ramesh_epathram

തിരുവനന്തപുരം: എം.ജി. സര്‍വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ അധികം മാര്‍ക്കുനല്‍കി ജയിപ്പിച്ചെന്ന് ആരോപണത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി.ജലീല്‍ അറിഞ്ഞാണ് മാര്‍ക്ക് ദാനം നടത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം കുറ്റസമ്മതം നടത്തുകയുണ്ടായി. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നും ചെന്നിത്തല ചോദിച്ചു.

വളരെ ഗുരുതരമായ അഴിമതിയാണ്‌ പുറത്ത് വന്നിരിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.ആരോപണം പൊയ് വെടിയാണെന്ന് പറഞ്ഞ ജലീല്‍ നാളെ പശ്ചാത്തപിക്കേണ്ടി വരും. യൂണിവേഴ്‌സിറ്റികളില്‍ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കും.എന്നാല്‍ അക്കാദമിക കാര്യങ്ങളില്‍ ഇടപെടാനാകില്ല. ശക്തമായ പ്രക്ഷോഭങ്ങള്‍ ഇതിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on മാര്‍ക്ക് ദാനം കെ.ടി.ജലീല്‍ അറിഞ്ഞ് നടത്തിയതെന്ന് രമേശ് ചെന്നിത്തല

സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

October 7th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : പ്രവാസികളുടെ മക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാന്‍ ഇത്ത വണയും അബുദാബി മലയാളി സമാജം അവസരം ഒരുക്കുന്നു.

ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ ഒരുക്കുന്ന വിദ്യാരംഭം പരി പാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ ത്തകനും ടെലി വിഷന്‍ അവതാര കനു മായ പ്രഭാ വര്‍മ്മ സംബന്ധിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്റ്റേഷനും സമാജം ഓഫീസു മായി ബന്ധപ്പെ ടുക. 02 55 37 600

- pma

വായിക്കുക: , , ,

Comments Off on സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

October 6th, 2019

public-exam-for-7-th-class-students-in-karnataka-ePathram
ബംഗളൂരു : ഈ അദ്ധ്യയന വർഷം മുതൽ ഏഴാം ക്ലാസ്സിൽ പൊതു പരീക്ഷ ഏർപ്പെടുത്തും എന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വിദ്യാഭ്യാസ ത്തിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താനായിട്ടാണ് ഈ നീക്കം. പത്താം ക്ലാസ്സ് വരെ വിദ്യാർത്ഥികളെ തോൽപ്പി ക്കേണ്ടതില്ല എന്ന നയം ഇതോടെ കർണ്ണാടക ഒഴിവാക്കും.

ഏഴാം ക്ലാസ്സിൽ പൊതുപരീക്ഷ ഏർപ്പെടുത്തുന്നത് വിദ്യാർത്ഥി കൾക്ക് പ്രയാ സകരം ആയിരിക്കും. ആയതിനാല്‍ സർക്കാർ തീരുമാനം പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ട് ആള്‍ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വര്‍ദ്ധി പ്പിക്കുവാന്‍ രാജ്യത്തെ വിദ്യാ ഭ്യാസ വിദഗ്ദര്‍ നിർദ്ദേശിക്കുന്ന രീതികൾ നടപ്പാക്കുകയാണ് വേണ്ടത് എന്നും ഇവർ ചൂണ്ടി ക്കാണിച്ചു.

- pma

വായിക്കുക: , ,

Comments Off on കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ

യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം

October 3rd, 2019

uae-exchange-grabs-emiratization-award-ePathram
അബുദാബി : സ്വദേശികളായ ബിരുദ വിദ്യാർത്ഥി കൾ ക്ക് വേനല്‍ അവധി ക്കാ ലത്ത് ജോലി ചെയ്യുന്ന തിനും തൊഴിൽ പരി ശീലന ത്തിനും മികച്ച അവസരം ഒരുക്കി യതിന് ഫിനാബ്ലർ ഗ്രൂപ്പിലെ പ്രമുഖ ധന വിനിമയ ബ്രാൻഡ് യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് യു. എ. ഇ. മാന വ വിഭവ ശേഷി സ്വദേശി വത്കരണ വകുപ്പി ന്റെ പ്രത്യേക അംഗീകാരം ലഭിച്ചു.

മന്ത്രാ ലയം പ്രഖ്യാപിച്ച ‘നാഷണൽ പ്രോഗ്രാം ഫോർ സ്റ്റുഡന്റ്സ് ഇന്റേൺ ഷിപ്പ് ആൻഡ് സമ്മർ ജോബ്‌സ്’ എന്ന പരി പാടി യിൽ ഗണ്യ മായ പങ്കാളി ത്തവും അവ സര ങ്ങളും ഒരുക്കി യതിനുള്ള അംഗീകാരം, മന്ത്രി നാസർ ബിൻ താനി ജുമാ അൽ ഹാംലി യിൽ നിന്ന് യു. എ. ഇ. എക്‌സ്‌ ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് ഏറ്റു വാങ്ങി.

‘താലീം’ എന്ന ഈ പരി പാടി യിലൂടെ നാല് മുതൽ എട്ട് ആഴ്ച കൾ വരെ തങ്ങളുടെ പ്രവർത്തി സ്ഥല ങ്ങളിൽ യുവ വിദ്യാ ർത്ഥി കൾക്ക് നേരിട്ട് പരി ശീലനം ഒരുക്കി യിരുന്നു. വിദ്യാർ ത്ഥികളിൽ യോഗ്യരായ വർക്ക്, ഒഴിവ് വരുന്നത് അനുസരിച്ച് സ്ഥിരം ജോലി നൽകുന്ന തിനും സംവിധാനം ഉണ്ടാക്കി യിരുന്നു.

രാജ്യത്തെ വിദ്യാസമ്പന്നരായ യുവ തലമുറ യെ ഭാവി യിലേക്ക് സജ്ജമാക്കുന്നതിൽ സഹ കരണം ഉറപ്പു വരുത്താൻ തങ്ങൾ പ്രതിജ്ഞാ ബദ്ധ മാണ് എന്നും ആ ദൗത്യം വിജ യകര മായി മുന്നോട്ടു കൊണ്ടു പോകു ന്നതിൽ ചാരി താർത്ഥ്യം ഉണ്ട് എന്നും ഉപ ഹാരം സ്വീകരിച്ചു കൊണ്ട് യു. എ. ഇ. എക്‌സ്‌ ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കായേദ് പ്രതി കരിച്ചു.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് മാനവ വിഭവ ശേഷി വകുപ്പിന്റെ അംഗീകാരം

Page 40 of 74« First...102030...3839404142...506070...Last »

« Previous Page« Previous « ഇടപ്പാളയം ജനറൽ ബോഡി വെള്ളിയാഴ്ച
Next »Next Page » വാഹനാപകടം :  പെരിങ്ങോട് സ്വദേശിക്ക് നാലു കോടി രൂപ  നഷ്ട പരിഹാരം   »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha