
അബുദാബി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗ ണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.) അബു ദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാം വാർ ഷിക സെമിനാർ നവംബര്‍ 7, 8 തീയ്യതി കളിൽ (വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) ഫെയർ മോണ്ട് ബാബ് അൽ ബഹർ ഹോട്ടലിൽ വെച്ച് നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
‘Initiate, Innovate, Integrate: The Essence of Success’ എന്ന തീമില്‍ രാജ്യാന്തര തല ത്തില്‍ ഒരുക്കുന്ന ഈ സെമിനാ റില്‍ കേന്ദ്ര ജല ശക്തി വകുപ്പു മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാ വത് മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍, ശൈഖാ നൂറാ അല്‍ ഖലീഫ, പ്രമുഖ സ്ഥാപന മേധാ വി കളും മാധ്യമ പ്രവര്‍ ത്തകരും സെമിനാറില്‍ പ്രഭാഷണം നടത്തും. വിവിധ വ്യവസായ ങ്ങളില്‍ വിജയം നേടിയ സംരംഭകര്‍ സ്റ്റാര്‍ട്ട് അപ്പ് എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയ ത്തെ അധികരിച്ചു സംസാരിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം സാങ്കേ തിക രംഗത്തെ പുതിയ മുന്നേറ്റ ങ്ങളെ കുറിച്ചും സാമ്പത്തിക രംഗ ത്തെ മാറ്റങ്ങളെ കുറിച്ചും ഐ. സി. എ. ഐ. അംഗ ങ്ങള്‍ക്ക് ബോധ വല്‍ക്കരണ ക്ലാസ്സുകളും സെമി നാറിന്റെ ഭാഗ മായി ഒരുക്കിയിട്ടുണ്ട്.
രണ്ടാം ദിവസ ത്തെ കുടുംബ സംഗമത്തെ സംഗീത സാന്ദ്ര മാക്കു വാന്‍ ബോളി വുഡ് ഗായ കന്‍ സുഖ് വീന്ദര്‍ സിംഗ് അവതരി പ്പിക്കുന്ന സംഗീത നിശയും അര ങ്ങേറും എന്നും ഭാര വാഹി കള്‍ അറി യിച്ചു
ഐ. സി. എ. ഐ. ചെയർമാൻ ആഷിഷ് ഭണ്ഡാരി, വൈസ് ചെയർ മാൻ നീരജ് റിട്ടോ ലിയ, ജനറൽ സെക്രട്ടറി ജോൺ ജോർജ്ജ്, ട്രഷറർ എൻ. വി. കൃഷ്ണൻ, മീഡിയാ കോഡി നേറ്റര്‍ മാരായ മുഹമ്മദ് ഷെഫീഖ്, രാജീവ് ദത്താർ, പ്രിയങ്ക, സ്വാതി, രോഹിത് തുടങ്ങി യവർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.
വിവരങ്ങൾക്ക് : +971 50 127 93 03
Image Credit : wikie page