തിരുവനന്തപുരം : എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനു പിന്നാലെ പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയുടെ ചോദ്യപ്പേപ്പറും ചോര്‍ന്നിട്ടും വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കണക്ക് പരീക്ഷ പേപ്പര്‍ ചോര്‍ന്നപ്പോള്‍ തന്നെ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒന്നിനു പിറകെ ഒന്നായി പരീക്ഷകള്‍ കുഴപ്പത്തിലാകുന്നത്. ഇതു അനേകം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വകുപ്പില്‍ എന്തു നടക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയില്ല. ഇത്രയും പരിതാപകരമായ അവസ്ഥ ഇതിനു മുമ്പ് ഇവിടെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.