എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമി കലാ സംഗമം ശ്രദ്ധേയമായി

March 1st, 2017

അബുദാബി : മുസ്സഫ എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (ഇഫിയ) യിലെ കെ. ജി. വിഭാഗം വിദ്യാർത്ഥി കളുടെ കലാ സംഗമവും ഗ്രാജുവേഷൻ ദിനവും സംഘടി പ്പിച്ചു.

ഇന്ത്യൻ എംബസി പൊളിറ്റി ക്കൽ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ. സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇഫിയ ചെയർ മാൻ ഡോ. ഫ്രാൻസിസ് ക്ളീറ്റസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് വിനായകി, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ പ്രസിഡന്റ് സുനിത വാഗ്ലെ തുടങ്ങി യവർ സംസാരിച്ചു.

എണ്ണൂറോളം വിദ്യാർത്ഥി കൾ പങ്കെടുത്ത വർണ്ണാഭ മായ കലാ പരി പാടി കൾ അരങ്ങേറി.

- pma

വായിക്കുക: ,

Comments Off on എമിരേറ്റ്സ് ഫ്യൂച്ചർ അക്കാദമി കലാ സംഗമം ശ്രദ്ധേയമായി

നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

February 23rd, 2017

pslv-c-37-uae-nayif-1-ePathram
ദുബായ് : യു. എ. ഇ. യുടെ നാനോ ഉപഗ്രഹം ‘നായിഫ്–1’ ൽ നിന്നുള്ള ആദ്യ അറബിക് സന്ദേശം എത്തി.

‘ജന ങ്ങളു ടെയും രാഷ്ട്ര ങ്ങളു ടെയും നാഗരി കത കളു ടെയും നവോത്ഥാനം ആരംഭി ക്കുന്നത് വിദ്യാഭ്യാസ ത്തിലൂടെ യാണ്. രാഷ്‌ട്ര ങ്ങളുടെ ശോഭന ഭാവിക്കു തുടക്കം വിദ്യാലയ ങ്ങളി ലൂടെ…’ യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമി ന്റെ സന്ദേശ മാണ് ബഹി രാകാശത്തു നിന്നും എത്തി യത്.

ഷാര്‍ജ അമേരിക്കന്‍ യൂണി വേഴ്‌സിറ്റി യില്‍ സജ്ജ മാക്കിയ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നാണ് ഈ സന്ദേശം ഉപഗ്രഹ ത്തിന് കൈ മാറിയത്. എന്‍ജിനീയര്‍ മാരു ടെയും കോളേജ് അദ്ധ്യാ പക രുടെയും മേല്‍ നോട്ട ത്തിലാ യിരുന്നു ഇത്.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

ഈ മാസം 15 ന് ഇന്ത്യ യിലെ ശ്രീ ഹരി ക്കോട്ട യിലെ സതീഷ്‌ ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്നും വിക്ഷേ പിച്ച പി. എസ്. എല്‍. വി. സി – 37 ൽ യു. എ. ഇ. യുടെ ‘നായിഫ് 1’ എന്ന ചെറു ഉപഗ്രഹം മുഖേന യായി രുന്നു അറബി യിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യ പ്പെട്ടത്. ലോകവ്യാപക മായി അമേച്വര്‍ റേഡിയോ തരംഗ ശൃംഖല യാല്‍ ബന്ധിപ്പി ക്കപ്പെട്ട ഗ്രൗണ്ട് സ്റ്റേഷനു കളില്‍ എല്ലാം ഈ സന്ദേശം ലഭിച്ചു.

അറബിയില്‍ സന്ദേശങ്ങള്‍ അയക്കുവാ നും സ്വീകരി ക്കുവാനും സാധിക്കും എന്നതാണ് നായിഫ് – 1 ന്‍െറ മുഖ്യ സവിശേഷത കളില്‍ ഒന്ന്.

ലോകത്തിന്‍െറ വിവിധ ഭാഗ ങ്ങളി ലായി ആയിര ക്കണ ക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താ ക്കളുണ്ട്. അവര്‍ അയക്കുന്ന വിവിധ സന്ദേശ ങ്ങള്‍ അറബ് റേഡിയോ ഓപ്പ റേറ്റര്‍ മാര്‍ക്ക് സ്വന്തം ഭാഷ യില്‍ തന്നെ സ്വീകരി ക്കുവാന്‍ സാധിക്കുന്നത് ഏറെ പ്രയോജന കരമാണ്.

യൂണി വേഴ്‌സിറ്റി വിദ്യാര്‍ ത്ഥി കള്‍ പഠന ത്തിന്റെ ഭാഗ മായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹായ ത്തോടെ യാണ് നാനോ ഉപഗ്രഹം വികസി പ്പിച്ചത്. അറബി ഭാഷ യിലുള്ള സന്ദേശ ങ്ങള്‍ അമേച്വര്‍ റേഡിയോ തരംഗ ങ്ങള്‍ വഴി ഇതര സ്റ്റേഷനു കള്‍ക്ക് കൈമാറും.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

- pma

വായിക്കുക: , , ,

Comments Off on നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

ചൊവ്വാ ഗ്രഹത്തില്‍ യു. എ. ഇ. 2117ല്‍ നഗരം പണിയും

February 16th, 2017

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സ് 2117 ൽ ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണിയും എന്നും യു. എ. ഇ. വൈസ്‌ പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമും അബുദാബി കിരീട അവ കാശി യും യു. എ. ഇ. ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രഖ്യാപിച്ചു.

യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ മായ ‘അൽ അമൽ’ എന്ന പദ്ധതിക്ക് രാജ്യം ഒരുങ്ങു മ്പോഴാണ് ഭരണാധി കാരി കളുടെ സുപ്രധാനമായ ഈ പ്രഖ്യാ പനം.

അന്യ ഗ്രഹങ്ങളില്‍ എത്തിച്ചേരുക എന്നത് ആദ്യ കാലം മുതലേ മനുഷ്യ വംശ ത്തിനുള്ള ഒരു സ്വപ്നം ആണെന്നും അതു യാഥാര്‍ത്ഥ്യം ആക്കു വാനുള്ള ലോക ത്തിന്‍െറ ശ്രമ ങ്ങള്‍ക്ക് യു. എ. ഇ. നേതൃത്വം നൽകും എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. യു. എ. ഇ. യിലെ സര്‍വ്വ കലാ ശാല കളില്‍ ഇതിനു വേണ്ടി യുള്ള പ്രാരംഭ പ്രവര്‍ ത്തന ങ്ങള്‍ ആരംഭിക്കും.

സ്വദേശി സമൂഹ ത്തിന്‍െറ ശാസ്ത്ര നൈപുണ്യം വിപുല മാക്കു വാനും സര്‍വ്വ കലാ ശാലകളെ ഗവേഷണ കേന്ദ്ര ങ്ങളായി പരി വര്‍ത്തി പ്പിക്കു വാ നുമാണ് പദ്ധതി യില്‍ മുന്‍ ഗണന നല്‍കുന്നത്.

ബഹി രാകാശ ശാസ്ത്ര ത്തില്‍ ഏറ്റവു മധികം നിക്ഷേപം നടത്തുന്ന ഒമ്പതു രാജ്യ ങ്ങളി ലൊ ന്നാണ് യു. എ. ഇ. ചൊവ്വാ ദൗത്യത്തില്‍ ഗതാ ഗതം, ഊര്‍ജ്ജം, ഭക്ഷണം എന്നീ മേഖല കളിലാണ് ഗവേ ഷണ ങ്ങള്‍ നടക്കുക.

നാം വിതക്കുന്ന വിത്താണ് ഈ പദ്ധതി എന്നും വരും തല മുറ അതി ന്‍െറ ഫലം അനുവഭിക്കും എന്നു പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ ത്തു.

- pma

വായിക്കുക: , , ,

Comments Off on ചൊവ്വാ ഗ്രഹത്തില്‍ യു. എ. ഇ. 2117ല്‍ നഗരം പണിയും

സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

February 11th, 2017

അബുദാബി : മുസ്സഫയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് സ്‌കൂൾ അങ്കണ ത്തിൽ നടന്നു. അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് മുഖ്യാഥിതി ആയിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഥാക്കൂർ മൂൽചന്ദാനി, ഹെഡ് മിസ്ട്രസ് ഷീലാ പോൾ, അദ്ധ്യാ പകർ, വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു ആശംസ കൾ നേർന്നു.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവ തരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷ കങ്ങ ളായ കലാ പരി പാടി കളും അരങ്ങേറി. രക്ഷി താക്കളും അദ്ധ്യാ പകരും കുട്ടി കളും അടക്കം നൂറു കണക്കിന് പേർ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , ,

Comments Off on സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

Page 71 of 74« First...102030...6970717273...Last »

« Previous Page« Previous « പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.
Next »Next Page » സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha