കൺസോൾ അബു ദാബി യിൽ രൂപ വത്കരിച്ചു

October 25th, 2017

chavakkad-console-medical-charitable-trust-ePathram
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.

ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.

ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.

ഇന്ത്യൻ ഇസ്‌ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ്‌ ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.

ഈ കൂട്ടായ്മയുടെ ബന്ധപ്പെടുവാൻ താല്പര്യ മുള്ളവർ വിളിക്കുക : 050 566 1153, 050 818 3145.

വിശദ വിവര ങ്ങള്‍ ക്കായി കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on കൺസോൾ അബു ദാബി യിൽ രൂപ വത്കരിച്ചു

വിശദ വിവര ങ്ങള്‍ക്ക് കണ്‍സോള്‍ ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശിക്കുക.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on കൺസോൾ അബു ദാബി യിൽ രൂപ വത്കരിച്ചു

തൊഴിൽ വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും : മ​ന്ത്രി ടി.​ പി. രാ​മ​കൃ​ഷ്ണ​ൻ

October 18th, 2017

world-skills-technical-job-training-in-abudhabi-ePathram
അബുദാബി : കേരള ത്തിൽ നിന്നും ഏറ്റവും അധികം പേർ തൊഴിൽ ചെയ്യുന്ന യു. എ. ഇ. യിൽ സാങ്കേതിക വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപി ക്കുവാനായി ശ്രമ ങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു എന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ.

കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മാതൃക യില്‍ അന്താ രാഷ്‌ട്ര നിലവാര ത്തിൽ ആയി രിക്കും അബു ദാബി യില്‍ തുടങ്ങുന്ന സ്ഥാപനം. അത് കൊണ്ട് തന്നെ മലയാളി കള്‍ക്ക് പുറമെ യു. എ. ഇ. സ്വദേശി കള്‍ക്കും ഇവിടെ സാങ്കേതിക വൈദഗ്ധ്യ പരിശീലനം നല്‍കുവാന്‍ സാധിക്കും.

ഇതിലൂടെ കേരള ത്തിലെ ഐ. ടി. ഐ. കളെ അന്താ രാഷ്‌ട്ര നിലവാര ത്തിലേക്ക് കൊണ്ടു വരുവാനും കഴിയും എന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫ ഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) അബു ദാബി യിൽ സംഘ ടിപ്പിച്ച ശില്പ ശാല യിൽ സംസാ രിക്കുക യായിരുന്നു മന്ത്രി.

അബുദാബി നാഷണൽ എക്സിബിഷൻ സെന്റ റിൽ നടക്കുന്ന വേള്‍ഡ് സ്കില്‍സ് സമ്മിറ്റിൽ പങ്കെടുക്കു വാനായി എത്തിയ തായി രുന്നു മന്ത്രി ടി. പി. രാമ കൃഷ്ണൻ.

അബുദാബി സോഫിറ്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ്സ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പ് (ഐ. ബി. പി. ജി.) വൈസ് ചെയർ മാനും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി, കേന്ദ്ര വൈദഗ്ധ്യ വികസന സംരംഭകത്വ മന്ത്രാലയം ജോയിൻറ് സെക്രട്ടറി രാജേഷ് അഗർ വാൾ, അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർ മാൻ ശശി ധരൻ നായർ, തൊഴിൽ പരിശീലന കേന്ദ്രം മേധാവി ഡോക്ടര്‍. ശ്രീറാം വെങ്കട്ട രാമൻ തുടങ്ങിയവർ സംബന്ധിച്ചു.

കേരളത്തിൽ നിക്ഷേപം നടത്തു വാൻ വ്യവസായി കളേ യും സംരംഭ കരേയും ക്ഷണി ക്കുവാനും കേരള ത്തിലെ വിനോദ സഞ്ചാര മേഖല കളിലെ സാധ്യത കളെ പര മാവധി ഉപ യോഗ പ്പെടു ത്തുവാനുള്ള പദ്ധതി കളെ പരി ചയ പ്പെടുത്തു വാനും വേള്‍ഡ് സ്കില്‍സ് സമ്മിറ്റ് വഴി സാധിച്ചു എന്നും മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ വൈദഗ്ദ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും : മ​ന്ത്രി ടി.​ പി. രാ​മ​കൃ​ഷ്ണ​ൻ

കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

October 16th, 2017

high-court-of-kerala-ePathram-
കൊച്ചി : കലാലയ ങ്ങളിൽ രാഷട്രീയം വേണ്ട എന്ന ഇടക്കാല ഉത്തരവ് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എം. ഇ. എസ്. കോളേജിലെ സമരവു മായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കേ യാണ് കോടതി നിലപാട് ആവർത്തിച്ചത്.

വിദ്യാഭ്യാസം പകർന്നു നൽകു വാനാണ് കലാലയ ങ്ങള്‍ നില കൊള്ളു ന്നത്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന ത്തിനു വേണ്ടി യല്ല. സമര ങ്ങള്‍ക്കും പ്രതി ഷേധ ങ്ങള്‍ ക്കും പൊതു സ്ഥലം കണ്ടെത്തണം. ഒരുകാരണ വശാലും ക്യാമ്പസ്സി ന്നകത്ത് സമരം അനുവദി കുവാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പൊലീസ് സംരക്ഷണം ഹൈക്കോ ടതി അനുവദിച്ചു എങ്കിലും ഉത്തരവ് പാലി ക്കുന്നില്ല എന്നു കാണിച്ച് പൊന്നാനി എം. ഇ. എസ്. കോളജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി യില്‍ ആയിരുന്നു ഉത്തരവ്.

- pma

വായിക്കുക: , , , , , ,

Comments Off on കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

ഗാന്ധി ജയന്തി ദിനാചരണം ഇന്ത്യന്‍ എംബസ്സിയില്‍

October 2nd, 2017

mahathma-gandhi-father-of-the-nation-ePathram
അബുദാബി : ഗാന്ധി സാഹിത്യ വേദിയും ഇന്ത്യന്‍ എംബ സ്സി യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചര ണവും അന്താ രാഷ്ട്ര അഹിംസാ ദിനാചര ണവും ഒക്ടോബര്‍ 2 തിങ്കളാഴ്ച വൈകുന്നേരം 7.30 ന് അബുദാബി ഇന്ത്യന്‍ എംബസ്സി ഹാളില്‍ നടക്കും.

വിവിധ ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്ന് തെരഞ്ഞെടുത്ത 50 കുട്ടി കള്‍ ക്ക് മഹാത്മാ ഗാന്ധി യുടെ ആത്മ കഥ ‘എന്റെ സത്യാ ന്വേഷണ പരീക്ഷ ണങ്ങള്‍’ സമ്മാനിക്കും.

യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസ്സിഡര്‍ നവ ദീപ് സിംഗ് സൂരി, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രസിഡണ്ടും ഗാന്ധി സാഹിത്യ വേദി രക്ഷാധി കാരി യുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഫുജൈറ സോഷ്യല്‍ ആന്‍ഡ് കള്‍ ച്ചറല്‍ അസോസ്സി യേഷന്‍ ചെയര്‍ മാന്‍ ഖാലിദ് അല്‍ ധന്‍ഹാനി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

Comments Off on ഗാന്ധി ജയന്തി ദിനാചരണം ഇന്ത്യന്‍ എംബസ്സിയില്‍

Page 73 of 78« First...102030...7172737475...Last »

« Previous Page« Previous « പാചക വാതക വില വീണ്ടും വര്‍ദ്ധി പ്പിച്ചു – സി​ലി​ണ്ട​റി​ന് 49 രൂ​പ വര്‍ദ്ധന
Next »Next Page » ഗാന്ധി ജയന്തി ആശംസകൾ… »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha