അബുദാബി : മുസ്സഫയിലെ സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക ളുടെ ബിരുദ ധാരണ ചടങ്ങ് സ്‌കൂൾ അങ്കണ ത്തിൽ നടന്നു. അബു ദാബി യൂണി വേഴ്‌സൽ ആശു പത്രി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഷബീർ നെല്ലിക്കോട് മുഖ്യാഥിതി ആയിരുന്നു.
സ്‌കൂൾ പ്രിൻസിപ്പൽ ഥാക്കൂർ മൂൽചന്ദാനി, ഹെഡ് മിസ്ട്രസ് ഷീലാ പോൾ, അദ്ധ്യാ പകർ, വിദ്യാ ഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു ആശംസ കൾ നേർന്നു.
പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ വിദ്യാര്‍ത്ഥി കളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവ തരിപ്പിച്ച നൃത്ത നൃത്യ ങ്ങളും സംഗീത നിശയും ആകര്‍ഷ കങ്ങ ളായ കലാ പരി പാടി കളും അരങ്ങേറി. രക്ഷി താക്കളും അദ്ധ്യാ പകരും കുട്ടി കളും അടക്കം നൂറു കണക്കിന് പേർ ചടങ്ങു കളിൽ സംബന്ധിച്ചു.