അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

November 23rd, 2019

shahala_epathram

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്‍ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്‍റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്‍റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു.

വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

- അവ്നി

വായിക്കുക: , , , ,

Comments Off on അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍, പി.ടി.എ പിരിച്ചുവിട്ടു

2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

November 17th, 2019

logo-government-of-kerala-ePathram

തിരുവനന്തപുരം : 2020 ലെ പൊതു അവധി കളും നെഗോഷ്യബിൾ ഇൻസ്ട്രു മെന്റ് ആക്ട് പ്രകാര മുള്ള അവധി കളും നിശ്ചയിച്ചു കൊണ്ട് സർക്കാർ ഉത്തരവ് ഇറങ്ങി.

അവധി, തിയ്യതി, ദിവസം എന്ന ക്രമത്തിൽ :

മന്നം ജയന്തി (ജനുവരി 2, വ്യാഴം), ശിവ രാത്രി (ഫെബ്രു വരി 21, വെള്ളി), പെസഹ വ്യാഴം ഏപ്രിൽ 9, വ്യാഴം), ദു:ഖ വെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു / ഡോ. ബി. ആർ. അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് 1, വെള്ളി), കർക്കിടക വാവ് (ജൂലൈ 20, തിങ്കൾ), ബക്രീദ്* (ജൂലൈ 31, വെള്ളി), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, ശനി), അയ്യൻ കാളി ജയന്തി (ആഗസ്റ്റ് 28, വെള്ളി), മുഹറം*  (ആഗസ്റ്റ് 29, ശനി),

തിരുവോണം (ആഗസ്റ്റ് 31, തിങ്കൾ), മൂന്നാം ഓണം (സെപ്റ്റം ബർ 1, ചൊവ്വ), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്റ്റംബർ 2, ബുധൻ), ശ്രീ കൃഷ്ണ ജയന്തി (സെപ്റ്റംബർ 10, വ്യാഴം), ശ്രീനാരായണ ഗുരു സമാധി (സെപ്തം ബർ 21, തിങ്കൾ), ഗാന്ധി ജയന്തി (ഒക്ടോബർ 2, വെള്ളി), മഹാ നവമി  (ഒക്ടോബർ 24, ശനി), വിജയ ദശമി (ഒക്ടോബർ 26, തിങ്കൾ), നബി ദിനം*  (ഒക്‌ടോബർ 29, വ്യാഴം), ക്രിസ്തുമസ് (ഡിസംബർ 25, വെള്ളി).

* ഹിജ്റ മാസം : ചന്ദ്രപ്പിറവി അനുസരിച്ച് ദിവസ ങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാ യേക്കാം

എല്ലാ ഞായറാഴ്ചകളും രണ്ടാം ശനി യാഴ്ചകളും അവധി ആയിരിക്കും.

ഞായറാഴ്ച കളില്‍ വരുന്ന അവധികൾ : റിപ്പ ബ്ലിക് ദിനം (ജനുവരി 26), ഈസ്റ്റർ  (ഏപ്രിൽ 12), ഈദുൽ ഫിത്തർ*  (മെയ് 24), ഒന്നാം ഓണം (ആഗസ്റ്റ് 30).

രണ്ടാം ശനിയാഴ്ച കളില്‍ വരുന്ന അവധി : ദീപാവലി – (നവംബർ 14)

നിയന്ത്രിത അവധികൾ : അയ്യാ വൈകുണ്ഠ സ്വാമി ജയന്തി  (മാർച്ച് 12, വ്യാഴം), ആവണി അവിട്ടം  (ആഗസ്റ്റ് 3, തിങ്കൾ), വിശ്വ കർമ്മ ദിനം  (സെപ്തം ബർ 17, വ്യാഴം).

പി. എൻ. എക്‌സ്. 3969/19

- pma

വായിക്കുക: , , ,

Comments Off on 2020 വർഷത്തെ അവധി ദിന ങ്ങൾ പ്രഖ്യാപിച്ചു

ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

November 17th, 2019

fathima_epathram

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സുദർശൻ പത്മനാഭൻ ഐഐടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. അധ്യാപകനായ സുദർശനാണ് തന്റെ മരണത്തിനു കാരണക്കാരിൽ ഒരാളെന്ന് ഫാത്തിമ തന്റെ ഫേണിൽ കുറിച്ചിരുന്നു. ഫാത്തിമയുടെ പതാവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

നോര്‍ക്ക ഓഫീസിലെത്തിയാണ് പിതാവിന്റെ മൊഴി രേഖപ്പെടുത്തിയത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരായ തെളിവുകൾ പിതാവ് അന്വേഷണ സംഘത്തിന് കൈമാറി.ഫോണിൽ 28 പേജുകളിലായി മരണത്തിന് മുൻപ് ഫാത്തിമ കുറിച്ചു വച്ചിരുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കൈമാറിയത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ ഐ ഐ ടി വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു

November 14th, 2019

delhi-epathram
ന്യൂഡൽഹി : ഡൽഹി യിലെ വായു മലിനീകരണ തോത് അപകട കര മായ അവസ്ഥ യിലേക്ക് ഉയര്‍ന്ന തോടെ ഒറ്റ – ഇരട്ട നമ്പർ വാഹന നിയന്ത്രണം കൂടുതൽ ദിവസ ങ്ങളി ലേക്കു ദീർഘി പ്പിക്കു ന്നത് പരി ഗണന യില്‍ എന്നു മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്‍.

രണ്ടു ദിവസം കൂടി സ്കൂളുകള്‍ അടച്ചിടണം എന്നും ഡല്‍ഹിയിലെ എല്ലാ ജില്ല കളി ലെയും ക്രഷറു കളും മിക്സിംഗ് പ്ലാൻറുകളും താല്‍ക്കാലിക മായി പ്രവര്‍ ത്തനം നിര്‍ത്തി വെക്കണം എന്നും പരിസ്ഥിതി മലി നീകരണ നിയന്ത്രണ അഥോറിറ്റി നിര്‍ദ്ദേശം നൽകി.

പി. എന്‍. ജി. യിലേക്ക് മാറ്റി യിട്ടി ല്ലാത്ത വ്യവസായ ശാലകള്‍ നവംബര്‍ 15വരെ പ്രവര്‍ ത്തി പ്പിക്കുവാന്‍ പാടില്ല എന്നും നിര്‍ദ്ദേശം ഉണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു

വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു

November 14th, 2019

delhi-epathram
ന്യൂഡൽഹി : ഡൽഹി യിലെ വായു മലിനീകരണ തോത് അപകട കര മായ അവസ്ഥ യിലേക്ക് ഉയര്‍ന്ന തോടെ ഒറ്റ – ഇരട്ട നമ്പർ വാഹന നിയന്ത്രണം കൂടുതൽ ദിവസ ങ്ങളി ലേക്കു ദീർഘി പ്പിക്കു ന്നത് പരി ഗണന യില്‍ എന്നു മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്‍.

രണ്ടു ദിവസം കൂടി സ്കൂളുകള്‍ അടച്ചിടണം എന്നും ഡല്‍ഹിയിലെ എല്ലാ ജില്ല കളി ലെയും ക്രഷറു കളും മിക്സിംഗ് പ്ലാൻറുകളും താല്‍ക്കാലിക മായി പ്രവര്‍ ത്തനം നിര്‍ത്തി വെക്കണം എന്നും പരിസ്ഥിതി മലി നീകരണ നിയന്ത്രണ അഥോറിറ്റി നിര്‍ദ്ദേശം നൽകി.

പി. എന്‍. ജി. യിലേക്ക് മാറ്റി യിട്ടി ല്ലാത്ത വ്യവസായ ശാലകള്‍ നവംബര്‍ 15വരെ പ്രവര്‍ ത്തി പ്പിക്കുവാന്‍ പാടില്ല എന്നും നിര്‍ദ്ദേശം ഉണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വായു മലിനീകരണം : ഡൽഹിയിൽ നിയന്ത്രണം തുടരുന്നു

Page 37 of 74« First...102030...3536373839...506070...Last »

« Previous Page« Previous « വിവരാവകാശ നിയമ ത്തിന്റെ പരിധി യില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഉള്‍പ്പെടും
Next »Next Page » ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha